twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ താരങ്ങളുടെ മുന്നില്‍ പതിനൊന്ന് റീടേക്കുകള്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ശോഭന

    By Midhun Raj
    |

    നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് നടി ശോഭന. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ചിത്രങ്ങളിലാണ് ശോഭന അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ നായികയായി എല്ലാം മോളിവുഡില്‍ ശോഭന അഭിനയിച്ചു.

    ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത എപ്രില്‍ 18 എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി ശോഭന തിളങ്ങി. മണിച്ചിത്രത്താഴിലെ നാഗവല്ലിയെ ഗംഭീരമാക്കിയതിനാണ് നടിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. ഗ്ലാമര്‍ റോളുകളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് ശോഭന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

    ഒരിടവേളയ്ക്ക് ശേഷം

    ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടി മലയാളത്തില്‍ തിരിച്ചെത്തി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് ശോഭന നടത്തിയത്. ശോഭനക്കൊപ്പം സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

    അതേസമയം സിനിമയിലെ

    അതേസമയം സിനിമയിലെ തന്‌റെ ആദ്യ ഷോട്ടിനെ കുറിച്ച് ഒരഭിമുഖത്തില്‍ ശോഭന മനസുതുറന്നിരുന്നു. ഒരു തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് ശോഭന തുടങ്ങിയത്. അന്നത്തെ ചിത്രീകരണം അനുഭവമാണ് നടി തുറന്നുപറഞ്ഞത്. കൃഷ്ണന്‍ പഞ്ചു സംവിധാനം ചെയ്ത തമിഴ് ചിത്രമായ മംഗള നായകി എന്ന ചിത്രത്തിലായിരുന്നു തന്റെ ഫസ്റ്റ് ഷോട്ടെന്ന് ശോഭന പറയുന്നു.

    കുട്ടിയായ ഞാന്‍

    കുട്ടിയായ ഞാന്‍ ഓടുമ്പോള്‍ വീഴുന്ന രംഗമുണ്ട്. കെആര്‍വിജയ, ശ്രീകാന്ത് തുടങ്ങിയ അന്നത്തെ തമിഴിലെ വലിയ താരങ്ങളുടെ മുന്നിലാണ് ചെയ്യേണ്ടത്. പക്ഷേ എന്റെ വീഴ്ച എത്രയായിട്ടും ശരിയായില്ല. കൃഷ്ണന്‍ പഞ്ചു സര്‍ വഴക്ക് പറഞ്ഞപ്പോള്‍ വിജയാമ്മയാണ് പിന്തുണ തന്ന് കൂടെ നിന്നത്. ഏകദേശം പതിനൊന്ന് റീടേക്കുകള്‍ എടുത്താണ് സിനിമയിലെ ആദ്യ ഷോട്ട് ഞാന്‍ പൂര്‍ത്തീകരിച്ചത്.

    നായികയായി ആദ്യമായി

    ആദ്യമായി നായികയായി അഭിനയിച്ച ബാലചന്ദ്ര മേനോന്‍ സാറിന്റെ എപ്രില്‍ പതിനെട്ട് സിനിമയിലെ എന്റെ പ്രകടനം ഒരു പ്രേക്ഷക എന്ന നിലയില്‍ നോക്കി കാണുമ്പോള്‍ അത്ര നന്നായി ചെയ്തില്ല എന്ന് എനിക്ക് തോന്നും. അതൊക്കെ ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകന്‌റെ ക്രെഡിറ്റാണ്. നന്നായിട്ടുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്നുവെങ്കില്‍ അതിന്റെ കാരണം അദ്ദേഹം എന്ന സംവിധായകന്‍ തന്നെയാണ്, ശോഭന പറഞ്ഞു.

    1984ല്‍ ആണ് ശോഭനയുടെ

    1984ല്‍ ആണ് ശോഭനയുടെ ആദ്യ മലയാള ചിത്രമായ എപ്രില്‍ 18 പുറത്തിറങ്ങിയത്. അടൂര്‍ ഭാസി, ഭരത് ഗോപി, ഉണ്ണി മേരി, വേണു നാഗവളളി, ജോസ് പ്രകാശ്, സുകുമാരി, അടൂര്‍ ഭവാനി, സന്തോഷ്, കെപിഎസി സണ്ണി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. സംവിധാനത്തിനൊപ്പം ബാലചന്ദ്ര മേനോന്‍ തന്നെ നായക വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു എപ്രില്‍ 18.

    Recommended Video

    മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

    ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Read more about: shobhana ശോഭന
    English summary
    Shobana Opens Up About Initial Days Struggle In Cinemas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X