തേന്മാവിൻ കൊമ്പത്ത് സിനമയിലെ ഫാഷൻ ഡിസൈനറെ പരിചയപ്പെടുത്തി ശോഭന...

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശോഭന. നർത്തികിയായ ശോഭന.1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നടിക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് താരത്തെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു.. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ശോഭനയ്ക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും നടി സജീവമായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ശോഭനയുടെ വിശേഷങ്ങൾ ചർച്ചയാവാറുണ്ട്.

sobana

അഭിനയത്തിന് ചെറിയ ഇടവേള നൽകിയ ശോഭന നൃത്തത്തിൽ കൂടുതൽ സജീവമായിരിക്കുകയാണ്. നൃത്ത വിശേഷങ്ങൾ പങ്കുവെച്ച് ശേഭന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. താരത്തിന്റെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ശോഭന പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ സ്വന്തമായിട്ടാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഒരു ചിത്രം ശോഭന പങ്കുവെച്ചിരുന്നു. ചിത്രത്തിലെ മോഹൻലാലിനോടൊപ്പമുള്ള രംഗമായിരുന്നു ഇത്. ഈ ചിത്രത്തിന് നിരവധി പേർ കമന്റുമായി എത്തിയിരുന്നു. മികച്ച കമന്റുകളായിരുന്നു ലഭിച്ചത്. അതിൽ ഒരു കമന്റ് ചിത്രത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു. ആരാണ് സിനിമയ്ത്ത് കോസ്റ്റ്യൂം ചെയ്തതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായിട്ടാണ് താൻ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് പറഞ്ഞത്. കൂടാതെ അക്കാലത്ത് ഡിസൈനർമാരൊന്നും ഇല്ലായിരുന്നു എന്നും നടി പറയുന്നുണ്ട്.

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.1994ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും മിനിസ്ക്രീനിൽ കാഴ്ചക്കാർ ഏറെയാണ്. - മാണിക്യനും, കാർ‍ത്തുമ്പിയും ഇഞ്ചിമ്മൂട് ഗാന്ധാരിയും അപ്പക്കാളയുമെല്ലാം പ്രേക്ഷകരുടെ ഇടയിിൽ ഇന്നും ചർച്ച വിഷയമാണ്.
ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. തേന്മാവിൽ കൊമ്പത്തിലൂടെ കെ.വി.ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു'. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.ബേണി ഇഗ്നേഷ്യസാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'തേന്മാവിൻ കൊമ്പത്തി'ലൂടെ മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ബേണി ഇഗ്നേഷ്യസിന് ലഭിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ശോഭനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പട്ടു സാരിയിൽ കയ്യിൽ പ്രസാദവുമായി വരുന്ന ശോഭനയെ ആയിരുന്നു വീഡിയോയിൽ കണ്ടത്. വലിയൊരു ലക്ഷ്മിമാലയും താരം കഴുത്തിൽ അണിഞ്ഞിട്ടുണ്ട്. ഈ മാലയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. നടിയുടെ ഫാൻസ് പേജിലൂടെയായിരുന്നു വീഡിയോ വൈറലായത്. നല്ല പോസിറ്റീവ് കമന്റുകളായിരുന്നു ലഭിച്ചത്.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭന അഭിയിച്ചിരുന്നു. സുരേഷ് ഗോപിക്കൊപ്പമായിരുന്നു ശോഭന എത്തിയത്. പ്രേക്ഷകർ സ്ക്രീനിൽ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച ജോഡികളായിരുന്നു ഇവർ. ശോഭനയ്ക്കും സുരേഷ് ഗോപിക്കുമൊപ്പം കല്യാണി പ്രിയദർശനും ദുൽഖറും കെപിഎസി ലളിതയും ലാലു അലക്സും ഉർവശിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്.

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X