For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ സഹോദരനൊപ്പം'; നൃത്ത വിസ്മയങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ; വൈറലായി ശോഭനയുടെയും വിനീതിന്റെയും ചിത്രം

  |

  മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടി ആണ് ശോഭന. ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടും ശോഭന ഇനി എക്കാലവും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കാൻ പോവുന്നത് മണിചിത്രത്താഴിലെ നാ​ഗവല്ലി ആയാണ്. അത്രമാത്രം ആഴത്തിൽ ഈ സിനിമയും കഥാപാത്രവും പ്രേക്ഷകരെ തൊട്ടു.

  നാ​ഗവല്ലിയിൽ നിന്നും ഇതുവരെ ശോഭന പുറത്ത് വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ശോഭനയിൽ അങ്ങിങ്ങായി നാ​ഗവല്ലിയുടെ അവശേഷിപ്പുകൾ ഇപ്പോഴും ഉണ്ടെന്ന് ഇവർ പറയുന്നു.

  Also Read: 'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന

  നൃത്തത്തിന് വേണ്ടി സമർപ്പിച്ച ജീവിതം ആണ് ശോഭനയുടേത്. സിനിമാ ലോകത്ത് പ്രശസ്ത ആയപ്പോഴും ശോഭനയ്ക്ക് നൃത്തത്തോട് ആയിരുന്നു കൂടുതൽ കമ്പം. അഭിനയത്തിൽ നിന്ന് പതിയെ മാറിയപ്പോൾ നടി പൂർണമായും നൃത്തത്തിൽ മുഴുകി.

  സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും ന‍ൃത്ത രം​ഗത്ത് സജീവമാണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശോഭനയുടെ കീഴിൽ നിരവധി പേർ പഠിക്കുന്നുമുണ്ട്.

  Also Read: നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച ട്രാവൻകൂർ സഹോദരിമാരുടെ ബന്ധുവാണ് ശോഭന. ലളിത, പദ്മിനി, രാ​ഗിണിമാരുടെ പാത പിന്തുടർന്ന ശോഭന കലാ രം​ഗത്ത് ഇവരെ പോലെ തന്നെ പ്രശസ്ത ആയി. ക്ലാസിക്കൽ ഡാൻസിലും ലളിത, പദ്മിനി, രാ​ഗിണിമാരുടെ അതേ കീർത്തി ശോഭനയ്ക്ക് ലഭിച്ചെന്നത് ശ്രദ്ധേയമാണ്.

  ശോഭനയുടെ കസിൻ ആണ് നടനും നർത്തകനുമായ വിനീത്. ക്ലാസിക്കൽ ‍ഡാൻസിൽ പ്രാവീണ്യം നേടിയ വിനീത് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമാ രം​ഗത്ത് നടൻ സജീവമാണ്.

  ഇപ്പോഴിതാ വിനീതിനൊപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് ശോഭന. നൃത്ത വേഷത്തിൽ നിൽക്കുന്ന ഫോട്ടോ ആണിത്. എന്റെ ബ്രോ ജിയും ഞാനും ഡോ പദ്മ സുബ്രമണ്യത്തിന്റെ ഫെലിസിറ്റേഷൻ സെറിമണിയിൽ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

  ഇതിനകം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കുടുംബാം​​ഗങ്ങളെ ഒരുമിച്ച് കണ്ടതിൽ സന്തോഷം എന്ന് ആരാധകർ കമന്റ് ചെയ്യുന്നു.

  ശോഭനയും വിനീതും നായികാ നായകനായി ഇതുവരെ അഭിനയിച്ചിട്ടില്ല. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിൽ നർത്തകന്റെ വേഷം ചെയ്തത് വിനീത് ആയിരുന്നു. ഇരുവരും ഒരുമിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

  പദ്മിനിയും രാ​ഗിണിയും ആണ് വിനീതിനെ ഡാൻസ് പഠിപ്പിക്കാൻ കുടുംബത്തെ പ്രോത്സാഹിപ്പിച്ചത്. ആറാം വയസ്സിൽ വിനീത് ഭരതനാട്യം പഠിച്ചു'

  സർ‌​ഗം, നഖക്ഷതങ്ങൾ തുടങ്ങിയ ക്ലാസിക് സിനിമകളിലും വിനീത് തിളങ്ങി. ലൂസിഫറിൽ വിവേക് ഒബ്റോയ്ക്ക് ശബ്ദം നൽകിയത് വിനീത് ആണ്. ഇത് ഏറെ പ്രശസം നേടിയിരുന്നു.
  ശോഭന മലയാളത്തിൽ അവസാനമായി അഭിനയിച്ചത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആണ്.

  സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒരുമിച്ചെത്തിയ സിനിമ സംവിധാനം ചെയ്തത് അനൂപ് സത്യൻ ആയിരുന്നു. മികച്ച വിജയമാണ് സിനിമ നേടിയത്.

  സിനിമകളുടെ കഥ കേൾക്കുന്നുണ്ടെങ്കിലും തനിക്ക് പ്രാധാന്യമുള്ളതും നല്ലതെന്ന് തോന്നുന്നതുമായ സിനിമകൾ മാത്രമേ ശോഭന ഇപ്പോൾ ചെയ്യുന്നുള്ളൂ. 90 കളിലെ മിക്ക നായിക നടിമാരും അമ്മ വേഷങ്ങളിലേക്ക് മാറിയെങ്കിലും ശോഭന ഇതിന് തയ്യാറായിട്ടില്ല.

  Read more about: shobana
  English summary
  Shobana Poses With Her Relative And Actor Vineeth; Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X