നാഗവല്ലിയുടെ ആഭരണ കളക്ഷനുമായി ശോഭന, എന്നെ തടയാനാവില്ലെന്ന് നടി, ചിത്രം വീണ്ടും ചർച്ചയാകുന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 1993 ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിക്കുകയായിരുന്നു. 1993 ലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയതെങ്കിലും ഇന്നും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചിത്രം ചർച്ചാ വിഷയമാണ്. ‌

മണിച്ചിത്രത്താഴിനെ കുറിച്ച് ആദ്യം കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് നാഗവല്ലിയായുളള ശോഭനയുടെ മുഖമാണ്. ഗംഗയിൽ നിന്ന് നാഗവല്ലിയിലേയ്ക്കുള്ള നടിയുടെ ഭാവമാറ്റം ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴിത വീണ്ടും നാഗവല്ലിയെ ഓർമിപ്പിച്ച് ശോഭന രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് നടി ആ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആഭരണങ്ങളുമായി ശോഭന

ആഭരണങ്ങൾ നോക്കിയിരിക്കുന്ന ചിത്രമാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് നടി കുറിച്ച ക്യാപ്ഷനാണ്.ഗംഗേ... അതിനും എന്നെ തടയാനാവില്ല! എന്ന് കുറിച്ചു കൊണ്ടാണ് ആ ചിത്രത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് മാസങ്ങൾക്ക് ശേഷം ഈ സീസണിലെ ആദ്യ പെർഫോമൻസിനായി തയ്യാറെടുക്കുകയാണെന്നാണ് ശോഭന പറയുന്നത്. നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സാരി ചിത്രം

കഴിഞ്ഞ ദിവസം നൃത്ത വസ്ത്രങ്ങൾ നോക്കി ഇരിക്കുന്ന ഒരു ചിത്രം ശോഭന പങ്കുവെച്ചിരുന്നു. എന്നാൽ അതിന്റെ ഉദ്ദ്യേശം അന്ന് പ്രേക്ഷകർക്ക് വ്യക്തമായിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴാണ് അത് മനസ്സിലായത്. നടിയ്ക്ക് എല്ലാവിധത്തിലുമുള്ള ആശംസകളുമായി ആരാധകർ എത്തുന്നുണ്ട്.

നൃത്തിൽ സജീവം

അഭിനയത്തിന് ഇടവേള നൽകിയാണ് ശോഭന നൃത്തത്തിൽ സജീവമായത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ പെട്ടെന്നുള്ള ചുവട് മാറ്റം. അന്ന് ആരാധകർ ഏറെ നിരാശപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ പ്രിയനായിക ചിലങ്ക കെട്ടി വേദികളിൽ എത്തിയതോടെ പ്രേക്ഷകരുടെ ഈ വിഷമം മാറുകയായിരുന്നു. സിനിമയിൽ നിന്ന് നടി മാറി നിന്നപ്പോഴും ശോഭനയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. മിന്നാരം, പവിത്രം,തേന്മാവിന്‍ കൊമ്പത്ത്, ടി.പി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകൾ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

മടങ്ങി വരവ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ശോഭനയ്ക്കൊപ്പം സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേയും മടങ്ങി വരവ് ചിത്രത്തിലൂടെയായിരുന്നു.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X