സിനിമയിൽ സ്വന്തം ശബ്ദം നൽകാൻ അനുവദിച്ചില്ല, കാരണം വെളിപ്പെടുത്തി ശോഭന

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ആരാധിക്കുന്ന നടിയാണ് ശോഭന.യുവതാരങ്ങൾക്കിടയിൽ പോലും ശോഭനയ്ക്ക് ആരാധകരുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും മലയാഴി പ്രേക്ഷകർക്കിടയിൽ ശോഭന ചർച്ച വിഷയമാണ്. ഇന്നും നടിയുടെ സിനിമകൾ സിനിമകോളങ്ങലിൽ ചർച്ച വിഷയമാണ്. ശേഭനയ്ക്ക് സിനിമകളിൽ സ്വന്തം ശബ്ദം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പാഴിത അതിൻരെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു പഴയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം വെളിപ്പെടുത്തിയത്.

sobana

ഒരുപാട് സംവിധായകരോട് തന്റെ ശബ്ദം ഉപയോഗിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ലോ വോയിസ് ആണെന്നാണ് അവർ പറഞ്ഞത്. ഇത് പ്രേക്ഷകര്‍ ഒരിക്കലും സ്വീകരിക്കുകയില്ലെന്നും അവർ പറഞ്ഞതായി ശോഭന പറയുന്നു. സ്വന്തമായി ഡബ്ബ് ചെയ്യാതിരുന്നത് കൊണ്ട് അഭിനയത്തില്‍ പൂര്‍ണ്ണതയില്ലാത്ത നടിയാണ് എന്ന വാദം താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് നടി ശോഭന. കാരണം സ്വന്തം ശബ്ദം ഉപയോഗിച്ച് നാഷണല്‍ അവാര്‍ഡ്‌ താന്‍ നേടിയിട്ടുണ്ടെന്നും ശോഭന പറയുന്നു.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

'മണിച്ചിത്രത്താഴ്' എന്ന സിനിമയിലെ പുരസ്കാരത്തിന് അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മികൂടി അത്തരമൊരു അവാര്‍ഡിന് തുല്യ പങ്കുവഹിക്കുന്നുണ്ട് എന്ന രീതിയില്‍ മലയാള സിനിമയില്‍ അത് ചര്‍ച്ചയായിരുന്നു.

'ഒരു അഭിനേത്രിക്ക് പൂര്‍ണ്ണത വരണമെങ്കില്‍ അവരുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണം എന്ന് വിചാരിക്കുന്നുണ്ട്. ഞാന്‍ ഇംഗ്ലീഷ് സിനിമയില്‍ എന്‍റെ ശബ്ദം നല്‍കി അഭിനയിച്ച് അവിടുത്തെ നാഷണല്‍ അവാര്‍ഡ്‌ വാങ്ങിച്ചു. അപ്പോള്‍ എന്നിലെ നടിക്ക് അതിന്റെ പേരില്‍ പൂര്‍ണ്ണത ഇല്ലെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. ഞാന്‍ സംവിധായകരോട് എപ്പോഴും ചോദിക്കും. സംവിധായകരുടെ അടുത്ത് എന്‍റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന്‍. അപ്പോള്‍ അവര്‍ പറയും ശബ്ദം ഭയങ്കര ലോ ആണ്. എന്‍റെ ശബ്ദം ആളുകള്‍ സ്വീകരിക്കില്ലെന്ന് ഒരുപാട് സംവിധായകര്‍ പറഞ്ഞിട്ടുണ്ട്'.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന വെളളിത്തിരയിൽ എത്തുന്നത്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. അഭിനേത്രി എന്നതിൽ ഉപരിമികച്ച നർത്തകി കൂടിയാണ് ശോഭന. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന എത്തിയത്. 20200 മികച്ച വിജയം നേടിയ ഒരു ചിത്രമായിരുന്നു ഇത്.

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X