മുഖത്തെ ചുളിവുകൾ അവർ സൂം ചെയ്തു, എല്ലാവരും നല്ലവരല്ല; പ്രായമായെന്ന കമന്റുകളോട് ശോഭന

തുടരും സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി ശോഭന. വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം നായികയായെത്തിടയ ശോഭനയ്ക്ക് ഇത്തവവണയും വലിയ സ്വീകാര്യത ലഭിച്ചു. അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ശോഭനയ്ക്ക് പക്ഷെ പുതിയ കാലത്തെ പല രീതികളും ബുദ്ധുമുട്ടാകാറുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം അന്നും ഇന്നും ശോഭനയ്ക്ക് ഇഷ്ടമല്ല. ഓൺലെെൻ മീഡിയകൾ തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശോഭന. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ശോഭന മനസ് തുറന്നത്.

കരിയറിൽ വൾനറബിളായി തോന്നുന്നത് ഇപ്പോഴാണ്. ഇൻസ്റ്റ​ഗ്രാം കാലഘട്ടത്തിൽ നമ്മൾ പുറത്തേക്ക് പോകുമ്പോൾ ആൾക്കാർ ഫോണിൽ അടുത്ത് വന്ന് ദൃശ്യങ്ങളെടുക്കും. കണ്ണിന്റെ ചുളിവുകൾ സൂം ചെയ്യും. അതൊന്നും എനിക്കറിയില്ലായിരുന്നു. അതിന്റെ ഇരയായിട്ടുണ്ട്. എന്തിനാണ് ആളുകളങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഇതെല്ലാം എനിക്ക് വൾനറബിൾ മൊമന്റ് ആണ്. അങ്ങനെയുള്ള ലെെറ്റുമല്ലല്ലോ. അപ്പോൾ കാണാൻ നല്ലതായിരിക്കില്ല. കമന്റുകൾ വരും. ഇതാണ് ഞാനിപ്പോൾ പഠിക്കുന്നത്. എല്ലാവരും നമ്മൾ കരുതുന്നത് പോലെ നല്ലവരല്ല. പോകുമ്പോൾ ഹായ്, ഹൗ ആർ യു എന്ന് അവിടെയുള്ള കുട്ടികൾ ക്യാമറയുമായി ചോദിക്കും. എന്നാൽ മറ്റൊരു തരത്തിലാണ് അവർ ദൃശ്യങ്ങളെടുക്കുകയെന്നും ശോഭന പറഞ്ഞു.

Shobana
Photo Credit: Youtube / Rekha Menon

സന്തോഷകരമായ ഏകാന്തത എനിക്കെപ്പോഴും വേണം. ഒറ്റപ്പെടലല്ല. നല്ല രീതയിൽ ഏകാന്തമായിരിക്കണം. എന്നാൽ സങ്കയപ്പെട്ടുള്ള ഏകാന്തത എനിക്ക് ഒരിക്കലും വന്നിട്ടില്ല. ദെെവാനു​ഗ്രഹം കൊണ്ടാണതെന്നും ശോഭന പറയുന്നു. എന്റെ ഇവിടെയുള്ള സ്റ്റുഡന്റുകളെല്ലാം വ്യത്യസ്ത ആർട്ടിസ്റ്റുകളാകണൻമെന്നാണ് എന്റെ ആ​ഗ്രഹം. ഒരു പോലെ കെെയും കാലും ചുവട് വെക്കുന്നത് എനിക്കിഷ്ടമല്ല. എല്ലാവരും ഒരേ പോലെ ‍ഡാൻസ് ചെയ്യുകയാണെങ്കിൽ ഒരു ഡാൻസറുടെ ഇൻഡിവിജ്വാലിറ്റി എവിടെയാണ്. അതിന് വേണ്ടി ശ്രമിക്കാറുണ്ടെന്നും ശോഭന പറയുന്നു.

തുടരും സിനിമയിൽ മികച്ച വേഷമാണ് ശോഭന ചെയ്തത്. തെലുങ്ക് ചിത്രം കൽക്കി 2898 എഡ‍ിയിലെ ശോഭനയുടെ റോളും ശ്രദ്ധിക്കപ്പെട്ടു. അണിയറയിൽ ഒരുങ്ങുന്ന രാമായൺ എന്ന ബോളിവുഡ് സിനിമയിലും ശോഭന ഒരു വേഷം ചെയ്യുന്നുണ്ട്. നൃത്തവേദികളിൽ ശോഭന സജീവമാണ്. അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന കാലത്ത് നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ തിരിച്ച ശോഭന നൃത്തവിദ്യാലയവുമായി മുന്നോട്ട് പോയി. ഇടയ്ക്കിടെ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും താര റാണിയായിരുന്ന ശോഭനയെ തുടരെ സിനിമകളിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Shobana

തനിക്ക് പൊതുവുടങ്ങളിൽ ദേഷ്യം വരുന്ന കാര്യങ്ങളെക്കുറിച്ചും ശോഭന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. താനറിയാതെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് ഇഷ്ടമല്ലെന്ന് ശോഭന പറയുന്നു. എയർപോർട്ടിൽ പോകുമ്പോഴോ ഫ്ലെെറ്റിൽ ഇരിക്കുമ്പോഴോ ആൾക്കാർ ഫോട്ടോ ചോദിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. ഒന്നുകിൽ സുഖമില്ലെന്നോ, നിങ്ങളെ പോലെ ഡ്രസ് ചെയ്തിട്ടില്ലെന്നോ പറഞ്ഞ് ഒഴിവാകും.

അല്ലെങ്കിൽ ഫോട്ടോ എടുക്കും. എന്നാൽ ചിലർ കാണാതെ എടുക്കും. അത് തനിക്കിഷ്ടമല്ല. ഫോട്ടോകൾക്ക് നിൽക്കാത്തതിന് പ്രധാന കാരണം എയർപോർട്ടുകളിൽ മിക്കപ്പോഴും താൻ മോശം വസ്ത്രത്തിലായിരിക്കും എന്നതാണന്നും ശോഭന പറയുന്നുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം ശോഭന നൽകുന്നുണ്ട്. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും ഇക്കാര്യത്തിൽ ശോഭന ഉറച്ച തീരുമാമാണെടുത്തത്. തന്റെ വ്യക്തി ജീവിതത്തിലേക്ക് ആരാധകരോട് മാധ്യമങ്ങളോ കെെ കടത്തുന്നതിലെ നീരസം പ്രകടിപ്പിക്കാൻ ശോഭന മടിക്കാറില്ല. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ശോഭന താൽപര്യപ്പെടുന്നില്ല.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X