For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ടേക്കിൽ തന്നെ ശോഭന ഒറ്റ കൈ കൊണ്ട് കട്ടിൽ എടുത്ത് പൊക്കി, മണിച്ചിത്രത്താഴിലെ അറിയാക്കഥ

  |

  തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. 1993 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലായിരുന്നു മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ച നടക്കുന്നത്. പലവട്ടം തിരുത്തിയെഴുതിയ കഥയാണെങ്കിലും ആദ്യ പകുതി കേട്ടപ്പോൾ തന്നെ ഫാസിലിന് താത്പര്യമില്ലായിരുന്നു. എന്നാൽ ആളുകളെ മുൾമുനയിൽ നിർത്തുന്ന രണ്ടാം പകുതി കേട്ടപ്പോൾ ഫാസിൽ അത്ഭുതപ്പെട്ട് പോകുകയായിരുന്നു. അങ്ങനെയാണ് ഈ ചിത്രം പിറക്കുന്നത്.

  മണിച്ചിത്രത്താഴിൽ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു നടി ശോഭനയുടേത്.. താരത്തിന്റെ പ്രകടനത്തിന് ദേശീയ പുരസ്കാരം വരെ ലഭിച്ചിരുന്നു. ചിത്രത്തിലെ നാഗവല്ലിയായുള്ള ശോഭനയുടെ മാറ്റം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മണിച്ചിത്രത്താഴിൽ ഏറ്റവും ജനശ്രദ്ധ ലഭിച്ച രംഗമായിരുന്നു ശോഭന നാഗവല്ലിയായി മാറി കട്ടിലെടുത്ത് ഉയർത്തുന്ന സീൻ. ഇത് ശോഭന ഒറ്റയ്ക്ക് ചെയ്തതാണോ എന്നുള്ള സംശയം ഇന്നും പ്രേക്ഷകർക്കിടയിൽ ഉണ്ട്. ഏഷ്യനെറ്റിന്റെ ശേഷം കാഴ്ചയിലൂടെയാണ് മണിച്ചിത്രത്താഴിന്റെ അറിയാക്കഥ പുറത്തു വന്നിരിക്കുന്നത്.

  ശോഭനയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത എന്നിങ്ങനെ മുൻനിര താരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കഴ്ചവെച്ചത്. സണ്ണിയും നകുലനുമായി ലാലും സുരേഷ് ഗോപിയും എത്തിയപ്പോൾ നാഗവല്ലി , ഗംഗ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഒരുപടി മുന്നിൽ തിളങ്ങി നിന്നത് ശോഭനയായിരുന്നു.

  മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു

  മണിച്ചിത്രത്താഴിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകർ പാടുന്ന പാട്ടാണ് ഒരു മുറൈ വന്ത് പാർത്തായ... ക്ലൈമാക്സ് രംഗത്തിലെ ഏറ്റവും നിർണ്ണായകമായ ഗാനരംഗമായിരുന്നു ഇത്. അതിമനോഹരമായ പാട്ടിനോടൊപ്പമുള്ള ശോഭനയുടെ ചുവട് വയ്പ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നൃത്തപരീശീലനത്തിന് കുമാർ-ശാന്തി കൂട്ടുകെട്ടിന്റെ കൊറിയോഗ്രഫി ശോഭനയും ശ്രീധറും വെറും ദിവസങ്ങൾ കൊണ്ടാണ് പഠിച്ചെടുത്തത്.സിനിമയിലെ കൊട്ടാരനർത്തകിയായ നാഗവല്ലിയുടെ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ പുറത്ത് നല്ല മഴ പെയ്തിരുന്നു . മഴയുടെ ലക്ഷണങ്ങൾ മറയ്ക്കാനായി ക്യാമറാമാൻ ആനന്ദക്കുട്ടൻ ആ രംഗങ്ങൾ പ്രത്യേക തരം ഫിൽറ്ററിൽ ആയിരുന്നു ഷൂട്ട് ചെയ്തത്.

  എത്ര കണ്ടാലും മടുക്കാത്ത ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. ഏറെ കയ്യടി നേടിയ രംഗമായിരുന്നു നകുലന്റെ മുന്നിൽ വെച്ച് ഗംഗ നാഗവല്ലിയായി മാറുന്ന രംഗം. ഇതിൽ ഒറ്റ കൈ കൊണ്ട് ശോഭന കട്ടിൽ എടുത്ത് ഉയർത്തുന്ന രംഗമുണ്ട്. ഒറ്റകൈയിൽ കട്ടിൽപൊക്കാൻ ബുദ്ധിമുട്ടാണെന്ന് ആദ്യം തന്നെ ശോഭന പറഞ്ഞിരുന്നു.കഥാപാത്രമായി മാറുമ്പോൾ എല്ലാം ശരിയാകുമെന്ന് ഫാസിൽ മറുപടി പറഞ്ഞു. രണ്ടും കല്പിച്ച് ആ രംഗം ഷൂട്ട് ചെയ്തപ്പോൾ ശോഭന ഒറ്റടേക്കിൽ കട്ടിൽ പൊക്കിയെടുത്ത് നിലത്തിട്ടു!യഥാർത്ഥത്തിൽ കട്ടിലിന്റെ മുൻഭാഗം ശോഭന പൊക്കാൻ നോക്കിയപ്പോൾ അതിനടിയിൽ കിടന്ന് പൊക്കി കൊടുത്തത് ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഷൂട്ട് ചെയ്തപ്പോൾ ഫ്രെയിമിൽ വരാത്തവിധത്തിലുള്ള ക്യാമറ ആംഗിളുകൾ ആയിരുന്നു പയറ്റിയിരുന്നത്.


  നൃത്തസൗന്ദര്യവും അഭിനയമികവും കൊണ്ടായിരുന്നു ശോഭനയെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത്. നേരമ്പോക്കായി ഗംഗയുടെ കഥാപാത്രം കേട്ട ശോഭന സ്പ്ലിറ്റ് പേഴ്സണാലിറ്റി വശമായ നാഗവല്ലിയുടെ വേർഷൻ കേട്ടപ്പോൾ ആവേശം കൊണ്ട് കഥാപാത്രത്തിന് വേണ്ടി ശോഭന തയ്യാറെടുപ്പുകൾ തുടങ്ങി. ശ്രീദേവിയായി വിനയപ്രസാദിനെയും അല്ലിയായി രുദ്രയെയും ഫാസിൽ ആദ്യമേ തെരഞ്ഞെടുത്തു. ഫാസിലിന്റെ മറ്റൊരു ചിത്രമായ പപ്പയുടെ സ്വന്തം അപ്പൂസിലും ശോഭനയായിരുന്നു നായിക.

  Read more about: shobana ശോഭന
  English summary
  Shobana's Cot Lifting Scene Was The first Take In Manichitrathazhu Movie Revealed Fazil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X