അന്ന് സിനിമ ഉപേക്ഷിക്കാന്‍ കാരണം? ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള സിനിമ? ശോഭനയുടെ മറുപടികള്‍ ഇങ്ങനെ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. അന്താരാഷ്ട്ര നൃത്തദിനവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ശോഭന ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ചും വരനെ ആവശ്യമുണ്ട് സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചും പ്രിയപ്പെട്ട സിനിമതളെക്കുറിച്ചും ഇടയ്ക്ക് മാറി നിന്നതിനെക്കുറിച്ചുമൊക്കെ ശോഭന സംസാരിച്ചിരുന്നു. താരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. ഇര്‍ഫാന്‍ ഖാനെക്കുറിച്ച് സംസാരിച്ചായിരുന്നു ശോഭന തുടങ്ങിയത്. അപ്നാ ആസ്മാൻ' എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു.

സിനിമ ഉപേക്ഷിച്ചത്

സിനിമ ഉപേക്ഷിച്ചത്

സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടും ഒരുപാട് പോസിറ്റിവിറ്റി ഉള്ളതു കൊണ്ടുമാണ് ഒരിക്കൽ സിനിമ വിട്ടതെന്നും ശോഭന പറഞ്ഞിരുന്നു. സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്.

 മറക്കാനാവാത്ത ചിത്രങ്ങള്‍

മറക്കാനാവാത്ത ചിത്രങ്ങള്‍

മറക്കാനാവാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരായിരുന്നു താരം പറഞ്ഞത്. മണിച്ചിത്രത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്നും ശോഭന പറഞ്ഞിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും താരം വാചാലയായിരുന്നു. മമ്മൂക്ക എപ്പോഴും സീനിയർ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്നായിരുന്നു താരം പറഞ്ഞത്.സീനിയറായതിനാൽ അൽപം അകലം പാലിച്ചാണ് നിൽക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

മോഹന്‍ലാലിനൊപ്പമുള്ള സിനിമ

മോഹന്‍ലാലിനൊപ്പമുള്ള സിനിമ

മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80-s ഗ്രൂപ്പിൽ തങ്ങൾ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു ശോഭനയുടെ മറുപടി. ആരാധകർ ഇങ്ങനെയൊരു ആവശ്യം പറഞ്ഞതായി താൻ ഫോൺ വിളിച്ച് അറിയിക്കാമെന്നും ശോഭന പറഞ്ഞിരുന്നു.

വരനെ ആവശ്യമുണ്ട്

വരനെ ആവശ്യമുണ്ട്

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയെക്കുറിച്ചും ശോഭന സംസാരിച്ചിരുന്നു. ഒട്ടും മെലോഡ്രാമയില്ലാതെ കൂളായി അഭിനയിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ഡിജിറ്റലിലേക്കുള്ള മാറ്റവുമായി ആദ്യം പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് താൻ ചിത്രം ചെയ്തതെന്നും ശോഭന വ്യക്തമാക്കിയിരുന്നു.

ഇഷ്ടപ്പെട്ട സിനിമകള്‍

ഇഷ്ടപ്പെട്ട സിനിമകള്‍

അപരൻ, ഇന്നലെ, മണിച്ചിത്രത്താഴ്, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇഷ്ടമാണെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി താരം വെളിപ്പെടുത്തി. ' തിലകനാണ് തന്റെ ഇഷ്ടതാരമെന്നും ഭരതനാണ് ഏറെ ഇഷ്ടപ്പെട്ട സംവിധായകനെന്നും ശോഭന പറഞ്ഞു. രണ്ട് സിനിമകളാണ് അദ്ദേഹത്തിനൊപ്പം ചെയ്തത്. കരുതലോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും താരം പറഞ്ഞിരുന്നു.

Read more about: shobana ശോഭന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X