ചേച്ചിയുടെ മക്കളാണോ ഇത്? ശോഭനയുടെ വിജയദശമി ആശംസ കണ്ട ആരാധകരുടെ ചോദ്യം! ചിത്രം വൈറല്‍!

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന തിരിച്ചെത്തുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയുടെ മകളായാണ് കല്യാണി എത്തുന്നത്. ഇിവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളായാണ് ദുല്‍ഖറും സുരേഷഅ ഗോപിയും എത്തുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിജയദശമി ദിനത്തില്‍ ആശംസ നേര്‍ന്ന് താരങ്ങളും എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും ക്ഷേത്രദര്‍ശനത്തിനിടയിലെ ചിത്രങ്ങളുമൊക്കെയായിരുന്നു പലരും പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളെല്ലാം തരംഗമായി മാറിയത്. പട്ടിക്കുഞ്ഞുങ്ങളേയും പിടിച്ച് നില്‍ക്കുന്ന ചിത്രവുമായാണ് ശോഭന എത്തിയത്. വീട്ടില്‍ എല്ലാവരുടേയും വിജയദശമി ആശംസകള്‍ എന്നായിരുന്നു ചിത്രത്തിന് ശോഭന നല്‍കിയ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Shobana

ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ ഇതെല്ലാമെന്നായിരുന്നു ഒരാളുടെ ചോദ്യം. സ്‌നേഹിച്ചാല്‍ തിരിച്ച് സ്‌നേഹിക്കും കടിക്കില്ല, വിശ്വസിക്കാം, ചേച്ചിക്ക് നല്ല ആരോഗ്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി ഇങ്ങനെ പോവുന്നു ചിത്രത്തിന് കീഴിലുള്ള കമന്റുകള്‍. പ്രിയപ്പെട്ട താരത്തിന്റെ ആശംസയ്ക്ക് സ്‌നേഹരപൂര്‍വ്വമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

Read more about: shobana ശോഭന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X