മകളുടെ റിപ്പോർട്ട് കാർഡ് കാണാതാകും, പേഴ്സണൽ ലെെഫും പ്രൊഫഷണൽ ലെെഫും ബാലൻസ് ചെയ്യാറില്ല: ശോഭന

അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം വലിയ ഖ്യാതികൾ നേടിയ ശോഭന കുറേ വർഷങ്ങൾക്ക് ശേഷം അഭിനയ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. കൽക്കി 2898 എഡി, തുടരും എന്നീ രണ്ട് ഹിറ്റ് സിനിമകളാണ് ശോഭന ഇടവേള അവസാനിപ്പിച്ച് കൊണ്ട് ചെയ്തത്. തുടരും കോടികൾ കലക്ഷൻ നേടി മോളിവുഡിൽ ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് കലാരം​ഗത്തെ സമ​ഗ്ര സംഭാവനകൾക്ക് ശോഭനയ്ക്ക് പത്മഭൂഷൺ ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ വന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ശോഭന നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ വെെകാരികമായ സീനിന് വേണ്ടി എങ്ങനെയൊണ് തയ്യാറെടുക്കുക എന്ന ചോദ്യത്തിന് ശോഭന മറുപടി നൽകി. തുടരും എന്ന സിനിമയിൽ മകനെ നഷ്ടപ്പെട്ടു എന്ന് ഞാനറിയുന്ന സീനുണ്ട്. എനിക്ക് മാം​ഗോ കട്ട് ചെയ്യാമോ എന്ന് ഞാൻ ഡയരക്ടറോട് ചോദിച്ചു. അദ്ദേഹം എല്ലാത്തിനും ഓപ്പണാണ്. ചെയ്തോ എന്ന് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നോർമൽസി ഇല്ല.

Shobana

ചില കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കും. ഈയിടയ്ക്ക് എന്റെ അടുത്തുള്ള ഒരാൾ മരിച്ചു. അവരുടെ മകൾ ച്യൂയിം​ഗ് ​ഗം ചവയ്ക്കുകയായിരുന്നു. ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞു. സാ​ഹചര്യത്തെ മനസിലാക്കാനുള്ള തന്റെ വഴിയാണിതെന്ന് അവൾ മറുപടി നൽകി. മിക്കപ്പോഴും വെെകാരികമായ സീനുകൾ ചെയ്യുമ്പോൾ താൻ അധികം പ്ലാൻ ചെയ്യാറില്ലെന്നും ശോഭന വ്യക്തമാക്കി.

തുടരും സിനിമയിൽ ഡബ് ചെയ്യാനുള്ള കാരണം അത് തമിഴ് ക്യാരക്ടറാണെന്ന് ശോഭന വ്യക്തമാക്കി. തുടരും സിനിമയുടെ വിജയത്തെക്കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്. സിനിമ വിജയിച്ചത് ഞാൻ കാരണല്ല. സ്ക്രിപ്റ്റ് കാരണമാണ്. ഒരു ​ഗ്രൂപ്പ് വർക്കാണതെന്ന് ശോഭന വ്യക്തമാക്കി. സ്കിൻ കെയറിനെക്കുറിച്ചുള്ള ചോദ്യത്തിനും ശോഭന മറുപടി നൽകി.

Shobana

എനിക്ക് സ്കിൻ കെയറില്ല. വളരെ തിരക്കാണ്. അതാണ് എന്റെ മകളുടെ പ്രശ്നം. മേക്കപ്പോടെയാണ് ഞാൻ ഉറങ്ങാറ്. ചെയ്യരുതെന്ന് പല മാ​ഗസിനുകളും പറയുന്ന കാര്യം ഞാൻ ചെയ്യും. ഞങ്ങൾ പഴയ കാലത്തുള്ളവരാണ്. ഒരുപാട് ഫാഷൻ സെൻസില്ല. പേഴ്സണൽ ലെെഫും പ്രൊഫഷണൽ ലെെഫും നന്നായി ബാലൻസ് ചെയ്യുന്ന ആളല്ല ഞാൻ.

രാവിലെ നാല് മണിക്ക് എഴുന്നേൽക്കും. വീട്ടിൽ എന്തെങ്കിലും ചെയ്യും. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. മാർക്കറ്റിം​ഗ്, സ്കൂൾ, സിനിമകൾ. എനിക്ക് സ്റ്റാഫില്ല. കാരണം എനിക്ക് ഇങ്ങനെ പോകുന്നതാണ് എളുപ്പം. എന്നാൽ ബാലൻസ് ചെയ്യില്ല. മകളുടെ റിപ്പോർട്ട് കാർഡുകൾ കാണാതാകും. അവളുടെ മാർക്ക് ഷീറ്റ് പോലും കളഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ ബാലൻസ് ചെയ്യാൻ കഠിനമായി ശ്രമിക്കാറുണ്ടെന്നും ശോഭന പറയുന്നു.

അനന്ത നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. ശോഭന സിനിമാ രം​ഗത്ത് വീണ്ടും സജീവമാകുന്നതിൽ ആരാധകർ സന്തോഷത്തിലാണ്. എൺപതുകളിലും തൊണ്ണൂറുകളിലും തിരക്കേറി നടിയായിരുന്ന ശോഭന രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് സിനിമകൾ കുറച്ച് നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത്. പിന്നീട് ഇടയ്ക്ക് മാത്രമേ ശോഭന സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുള്ളൂ. ആവർത്തന വിരസത തോന്നുന്ന കഥാപാത്രങ്ങൾ വന്നതും നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചതുമായിരുന്നു ഇതിന് കാരണം. എന്നാൽ ഇന്ന് നടി വീണ്ടും സിനിമകളിൽ സജീവമാകുന്നു. തുടരും സിനിമയുടെ വിജയത്തിന് ശേഷം ശോഭനയു‌ടെ അടുത്ത മലയാള സിനിമ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. നൃത്ത വേദികളിൽ ഇപ്പോഴും ശോഭന സജീവമാണ്.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X