Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Sports
ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- പ്രാര്‍ഥനയോടെ ആരാധകര്‍
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. നല്ലൊരു നര്‍ത്തകി കൂടിയായ താരം ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി തിളങ്ങി നിന്നിരുന്ന ഈ അഭിനേത്രി. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് അനായാസമായി ആവാഹിക്കുന്ന താരത്തിനോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് താരത്തിന്റെ ചിത്രങ്ങള്‍. മോഹന്‍ലാലും ശോഭനയും തമ്മിലുള്ള സ്ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
മമ്മൂട്ടിയുടെ കൊലമാസ് ചിത്രങ്ങള്‍! സിനിമാലോകം കാത്തിരിക്കുന്ന 15 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇവയാണ്!
നൃത്ത പരിപാടികളുമായി തിരക്കിലായ താരം അടുത്തിടെയായി സിനിമയില്‍ അത്ര സജീവമല്ല. താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക്ിടയ്ക്ക് വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അടുത്തിടെ മീ ടൂ ക്യാംപയിനിന് പിന്തുണ പ്രഖ്യാപിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. മീ ടീ എന്ന ഹാഷ് ടാഗായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടയില്‍ ശോഭനയും മീ ടൂവിനെക്കുറിച്ച് പറയുന്നുവെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം താരം പോസ്റ്റ് ഡീലീറ്റ് ചെയ്യുകയും പിന്നീട് മീ ടൂ വിന് പിന്തുണ അറിയിക്കുകയുമായിരുന്നു.
നയന്‍താരയ്ക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി വിഘ്നേഷ്! ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസാപ്രവാഹം! കാണൂ!

80 കളിലെ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍
ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളില്‍ പലരും സിനിമയില്‍ സജീവമല്ല. സിനിമയ്ക്കായി ഒരുമിച്ചില്ലെങ്കിലും മറ്റ് കാര്യങ്ങള്‍ക്കായി ഇവര്‍ ഒത്തുകൂടാറുണ്ട്്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന വേദിയാണ് ക്ലാസ് ഓഫ് 80. അടുത്തിടെയായിരുന്നു ഇവരുടെ ഒത്തുചേരല്‍ നടന്നത്. മോഹന്‍ലാലും ജയറാമും ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുന്‍നിര നായികമാരും പരിപാടിക്കായി എത്തിയിരുന്നു. മമ്മൂട്ടിയെവിടെയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മെഗാസ്റ്റാര്‍ ഇത്തവണത്തെ പരിപാടിക്കെത്തിയിരുന്നില്ല. മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ചിത്രങ്ങളെവിടെയെന്നായിരുന്നു ചിലരുടെ ചോദ്യം.

മോഹന്‍ലാലും ശോഭനയും
ക്ലാസ് ഓഫ് 80 ഒത്തുചേരലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നതിനിടയിലാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയത്. ഇവര്‍ ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അടുത്തെങ്ങും സിനിമയിലൂടെ അത് സാധിക്കില്ലെന്ന് മനസ്സിലായതിനാ പിന്നാലെയായാണ് ആരാധകര്‍ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ചടങ്ങിനിടയില്‍ താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു വൈറലായത്.

ആഗ്രഹം സാധിപ്പിച്ച് ശോഭന
ആരാധകരുടെ അഭ്യര്‍ത്ഥനയെക്കുറിച്ച് ശോഭനയും അറിയുന്നുണ്ടായിരുന്നു. കുറച്ച് വൈകിയാണെങ്കിലും ആ ആഗ്രഹം താരം സാധിപ്പിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഫോട്ടോ ഷെയര്‍ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം വൈറലായി മാറിയെന്നുള്ളതാണ് മറ്റൊരു കാര്യം.

സിനിമയ്ക്കായി ഒരുമിച്ചൂടേ?
പൊതുപരിപാടികള്‍ക്കായി എത്തിയപ്പോഴും താരത്തോട് ആരാധകര്‍ ചോദിച്ചത് സിനിമയെക്കുറിച്ചാണ്. സിനിമയ്ക്കായി ഒരുമിച്ചൂടെയെന്നായിരുന്നു ചോദ്യം. മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്സോഫീസും സിനിമാപ്രേമികളും ഇവര്‍ക്കൊപ്പമായിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ആ വരവില്‍ പ്രേക്ഷകര്‍ അത്ര തൃപ്തരായിരുന്നില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരയുമായാണ് പിന്നീട് താരമെത്തിയത്.

ചിത്രം വൈറലായി മാറി
പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട് ഈ അഭിനേത്രിയോട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറുന്ന താരത്തിന്റെ സിനിമാതിരിച്ചുവരവിനായാണ് ഇന്നും ആരാധകര്‍ കാത്തിരിക്കുന്നത്. നൃത്ത പരിപാടികള്‍ക്കായി കേരളത്തിലേക്കെത്തുന്ന താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്നത്തെ ആ ഇഷ്ടം ഇപ്പോഴും അതേ പോലെ തുടരുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം.

സിനിമയിലേക്കുള്ള തിരിച്ചുവരവ്
മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ വീണ്ടും വരുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല, നൃത്ത പരിപാടികളുമായി തിരക്കിലാതിനാലാണ് വരവ് വൈകുന്നതെന്നും നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും വിട്ടുനില്ക്കുകയാണെന്നുള്ള തോന്നലുകളൊന്നും ഇതുവരെ വന്നിട്ടില്ല. നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

അനന്തനാരായണിയുടെ ചിത്രങ്ങള്‍
മകള്‍ അനന്തനാരായണിക്കൊപ്പമുള്ള ശോഭനയുടെ ചിത്രങ്ങളും ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹ ജീവിതത്തോട് താല്പര്യമില്ലാത്ത താരം മകളെ ദത്തെടുക്കുകയായിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു മകളുടെ ചോറൂണ് നടത്തിയത്. മകളെയും എടുത്ത് നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

വിവാഹിതയാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍
വിവാഹ ജീവിതത്തെക്കുറിച്ചുള്ള താരത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. നൃത്തത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതത്തില്‍ ആരാണ് താരത്തിനൊപ്പമെത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. പ്രായമേറെയായിട്ടും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ താരത്തിന് നേരെ ഉയര്‍ന്നുവരാറുണ്ട് പലപ്പോഴും. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നായിരുന്നു ശോഭന നേരത്തെ പറഞ്ഞത്.

മീ ടൂവില്‍ സംഭവിച്ചത്?
സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന കാസ്റ്റിങ് കൗച്ചുള്പ്പടെയുള്ള മോശം പ്രവണതകളെക്കുറിച്ച് വ്യക്തമാക്കി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് പലരുമെത്തിയത്. സിനിമാലോകത്തെ പല വിഗ്രങ്ങളും ഇതോടെ തകര്‍ന്നടിയുമെന്നായിരുന്നു പലരും പറഞ്ഞത്. മീ ടൂ വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടയിലാണ് ശോഭനയംു പേസ്ബുക്ക് പോസ്റ്റുമായെത്തിയത്. താരവും വെളിപ്പെടുത്തല്‍ നടത്തുകയാണെന്ന പ്രതീതിയായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ പിന്നീടത് പിന്തുണയായി മാറിയപ്പോള്‍ താരത്തിന് വിമര്‍ശനമായിരുന്നു. രൂക്ഷ വിമര്‍ശനവും അശ്ലീല പ്രയോഗവുമൊക്കെയായാണ് പലരും താരത്തെ ആക്രമിച്ചത്.
ഫോട്ടോ കാണാം
മോഹന്‍ലാലിനൊപ്പം ശോഭന, ഫോട്ടോ കാണാം.