അമ്മ എന്നെ വിട്ടില്ല; ഇനിയും വീടുകൾ കെട്ടണമെന്നില്ലായിരുന്നു; മലയാളത്തിൽ തുടർന്നതിന് കാരണം; ശോഭന പറഞ്ഞത്

സിനിമാ ലോകത്തെയും പ്രേക്ഷകരെയും സംബന്ധിച്ച് ശോഭന ഇന്നും മണിച്ചിത്രത്താഴിലെ നാ​ഗവല്ലിയാണ്. സിനിമ പുറത്തിറങ്ങിയിട്ട് വർഷങ്ങളേറെ പിന്നിട്ടെങ്കിലും ​ശോഭന അവതരിപ്പിച്ച ​ഗം​ഗെയയും നാ​ഗവല്ലിയെയും മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ശോഭനയുടെ 54ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചത്. എൺപതുകളിൽ വന്ന ഉർവശി, രേവതി, നദിയ മൊയ്തു തുടങ്ങിയ നടിമാരെല്ലാം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായെങ്കിലും ശോഭനയെ എന്നും ചേർത്ത് നിർത്തിയത് മലയാള സിനിമാ ലോകമാണ്.

തമിഴിൽ തുടരെ ഹിറ്റുകൾ ശോഭനയ്ക്ക് ലഭിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ശോഭനയെ തേടി തുടരെ വന്നു.
അക്കാലത്ത് ഹിന്ദി സിനിമകളിലും ശോഭന അഭിനയിച്ചിട്ടില്ല. ബോളിവുഡ് നടിക്ക് വേണ്ട സ്ക്രീൻ പ്രസൻസും ഭാഷാ പ്രാവീണ്യവുമെല്ലാം ശോഭനയ്ക്ക് ഉണ്ടെങ്കിലും എന്തുകൊണ്ട് നടി ബോളിവുഡിൽ സജീവമായില്ല എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Shobana

ബോളിവുഡിലേക്ക് കടക്കാൻ തനിക്ക് ആ​​ഗ്രഹമില്ലായിരുന്നെന്ന് അന്ന് ശോഭന തുറന്ന് പറഞ്ഞു. എനിക്ക് പോപ്പുലാരിറ്റിയുടെ ശ്രമം ഇല്ലായിരുന്നു. ആ സമയത്ത് ആ നേരത്ത് ഒരു നല്ല വർക്ക് ചെയ്യണം. അത്രേയുള്ളൂ. അപ്പോൾ ഞാൻ തിരക്കിലായിരുന്നു. നല്ല മലയാള സിനിമകൾ വിട്ട് ഒരു ഹിന്ദി പടം ചെയ്യുമോ. ഹിന്ദിയിൽ കൊച്ചു കൊച്ചു ആ​ഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതോ ഒരു സിനിമയിൽ മാധുരി ദീക്ഷിതിന്റെ റോൾ നമ്മൾ ചെയ്താൽ എങ്ങനെ ആയിരിക്കും എന്നൊക്കെയേ ഉള്ളൂ. മലയാളത്തിൽ സംതൃപ്തയാണ്. അപ്പോൾ അസൂയ ഒന്നും ഇല്ല.

ഷൈൻ ചെയ്യാമായിരുന്നില്ലേ, നമുക്ക് ഇത്ര കഴിവുണ്ട്, അവിടെ നിന്ന് കുറച്ച് കൂടെ വീടുകളൊക്കെ കെട്ടാമായിരുന്നു എന്നൊന്നും തോന്നിയിട്ടില്ലെന്നും ശോഭന വ്യക്തമാക്കി. നല്ല നല്ല ഹിന്ദി സിനിമകൾ എനിക്കും വന്നിട്ടുണ്ട്. രാജ് കപൂറിന്റെ സിനിമയൊക്കെ ചോദിച്ചു. പക്ഷെ അമ്മ വിട്ടില്ല. ഒരു നല്ല പ്രൊജക്ട് വന്നിരുന്നെങ്കിൽ മലയാളത്തിൽ നിന്നും ഒഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്യുമായിരുന്നു. അങ്ങനെ ഒന്നും വന്നില്ലെന്നും ശോഭന വ്യക്തമാക്കി.

Shobana  Madhuri Dixit

കരിയറിലെ തുടക്ക കാലത്ത് വാരി വലിച്ച് സിനിമകൾ ചെയ്തിട്ടുണ്ടെന്നും ശോഭന അന്ന് വ്യക്തമാക്കി. ഒരു റെക്കോഡ് സെറ്റ് ചെയ്യണമെന്നുണ്ടായിരുന്നു. ഏതോ ഒരു വർഷം 23 സിനിമകൾ ചെയ്തു. വേണമെന്ന് വെച്ച് വീട്ടിൽ പോകാതെ ചെയ്തതാണ്. എനിക്ക് ഒരു റെക്കോഡ് സെറ്റ് ചെയ്യാൻ വേണ്ടിയാണ് അന്ന് അത്രയും സിനിമകൾ ചെയ്തതെന്നും ശോഭന വ്യക്തമാക്കി.

2020 ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭനയെ അവസാനമായി സിനിമാ പ്രേക്ഷകർ കണ്ടത്. ഇന്ന് നൃത്ത വേദികളിലാണ് ആരാധകർ കാണാറുള്ളത്. മലയാളത്തിലെ മുൻനിര നായികയായിരുന്ന ശോഭന ഒരു ഘട്ടത്തിൽ നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. പിന്നീട് സിനിമകളുടെ കാര്യത്തിൽ നടി സെലക്ടീവായി.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X