ലൊക്കേഷനിൽ അപമാനിതയായ ശോഭന; ടീം അംഗങ്ങളോട് കയർത്ത അമിതാഭ് ബച്ചൻ

സിനിമയിൽ അത്ര സജീവമല്ലെങ്കിലും നടി ശോഭനയ്ക്ക് ഇന്നും വലിയ ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെയിറങ്ങിയ തുടരും എന്ന മോഹൻലാൽ ചിത്രത്തിലെ നായികയായി മലയാളത്തിൽ തിരിച്ചെത്തിയ നടിയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തുടരും വലിയ വിജയമായി തീർന്നതിനെ തുടർന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ തന്റെ ആരാധകരുമായി സംസാരിക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ്, പണ്ടത്തെ ചില ഷൂട്ടിംഗ് അനുഭവങ്ങളും പങ്കുവച്ചു. ഒരിക്കൽ സെറ്റിൽ വച്ച് അപമാനിതയായ തന്നെ അമിതാഭ് ബച്ചൻ പിന്തുണച്ച സംഭവം ശോഭന തന്റെ ഫാൻസിനോട് തുറന്നു പറഞ്ഞു.

ശോഭന ലൊക്കേഷനിൽ അപമാനിതയായപ്പോൾ

അടുത്തിടെ ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയ ശോഭന, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ മറക്കാനാവാത്ത ഒരനുഭവം പ്രേക്ഷകരുമായി പങ്കു വച്ചു. കൽക്കി 2898 എ.ഡി.യിൽ ഒരുമിച്ചു അഭിനയിക്കുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുൻപ്, ഒരു മുൻകാല ചിത്രത്തിലെ ഗാനരംഗത്തിനായി ഒന്നിച്ചിരുന്നു. ഈ ഷൂട്ടിങ് നടന്നത് അഹമ്മദാബാദിൽ വച്ചാണ്.

Amitabh Bachchan  Shobana
Photo Credit: Amitabh Bachchan Fans, Shobana / Facebook

"അമിതാഭ് ബച്ചൻ സാറിനോടൊപ്പം അഭിനയിച്ചതിന്റെ ഒരു അനുഭവം ഞാൻ പങ്കുവെക്കാം," ശോഭന പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ്, അഹമ്മദാബാദിൽ ഒരു പാട്ടിന്റെ ചെറിയൊരു ഭാഗം ബച്ചനോടൊപ്പമാണ് ശോഭന ഷൂട്ട് ചെയ്തിരുന്നു. ആ പാട്ടിലെ ലൂക്കിനായി ഒരുപാട് തുണികൾ കൊണ്ട് പൊതിഞ്ഞ് നിൽക്കുകയായിരുന്നു നടി. നായകൻ അമിതാഭ് ബച്ചന് അന്ന് പ്രത്യേകം ഒരു കാരവാൻ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കാണാൻ ആളുകൾ വലിയ തോതിൽ എത്തിയതുകൊണ്ട് നഗരത്തിൽ മുഴുവൻ വലിയ തിരക്കുണ്ടായിരുന്നു.

"അപ്പോൾ എനിക്ക് വസ്ത്രം മാറാൻ കാരവാൻ എവിടെയാണെന്ന് ഞാൻ ചോദിച്ചു, കാരണം എനിക്ക് ധാരാളം തവണ വസ്ത്രങ്ങൾ മാറ്റേണ്ടി വന്നു. അതിനിടെ ആരോ പറഞ്ഞു, 'ആഹാ, അവൾ മലയാള സിനിമയിൽ നിന്നുള്ളവളാണ്, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യാവുന്നവരാണ്. അവൾക്ക് ഒരു മരത്തിന് പിന്നിൽ നിന്ന് വേണമെങ്കിലും വസ്ത്രം മാറാൻ കഴിയും,'" ശോഭന ഓർത്തെടുത്തു. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് അത്രയും ആളുകളുടെ തിരക്കിനിടയിൽ, മരത്തിന് പിന്നിൽ നിന്ന് വസ്ത്രം മാറാൻ ആവശ്യപ്പെട്ട് അപമാനിച്ചതോടെ, നടി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.

ശോഭനയ്ക്കായി ശബ്ദമുയർത്തിയ അമിതാഭ് ബച്ചൻ

എന്നാൽ വാക്കി-ടോക്കിൽ ഈ സംഭാഷണം മുഴുവൻ തന്റെ കാരവാനിന്റെ അകത്തിരുന്നു കേട്ട അമിതാഭ് ബച്ചന്റെ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചു. ഉടനടി പുറത്തേക്ക് വന്ന അദ്ദേഹം ടീം അംഗങ്ങളോട് ആരാണ് ഇപ്പൊ ഇങ്ങനെ ഒരു കമന്റ് പറഞ്ഞതെന്ന് ശബ്ദമുയർത്തി ചോദിച്ചു. ഉടൻ തന്നെ ശോഭനയ്ക്ക് വസ്ത്രം മാറാൻ തന്റെ സ്വന്തം കാരവാൻ തുറന്നു കൊടുത്ത ബിഗ് ബി, ടീം അംഗങ്ങളോട് നടിയെ അപമാനിച്ചതിന് പേരിൽ കയർത്തു സംസാരിക്കുകയും ചെയ്തു. താൻ പരിചയപ്പെട്ട സൂപ്പർതാരങ്ങളിൽ വച്ച് ഏറ്റവും വിനയമുള്ള വ്യക്തി, എന്നാണ് ശോഭന അമിതാഭ് ബച്ചനെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ ലൈവിൽ പറഞ്ഞത്.

Amitabh Bachchan  Shobana
Photo Credit: Amitabh Bachchan, Shobana / Instagram

പിന്നീട് പല വർഷങ്ങൾക്ക് ശേഷം, കൽക്കി 2898 എ.ഡി. എന്ന നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി ശോഭനയും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു. ഒരുപാട് നേരമെടുത്ത് ഇടുന്ന ഭാരമേറിയ കോസ്റ്റ്യൂം ശരീരത്തിൽ ഉണ്ടെങ്കിലും, ഏതൊരു ആർട്ടിസ്റ്റ് സെറ്റിൽ എത്തിയാലും ബച്ചൻ അവരെ എഴുന്നേറ്റ് നിന്നാണ് അഭിവാദ്യം ചെയ്യാറുള്ളത് എന്നാണ് ശോഭന പറയുന്നത്. നാഗ് അശ്വിൻ ചിത്രത്തിൽ പുരാണ കഥാപാത്രം അശ്വത്ഥാമാവായി ബിഗ് ബി എത്തിയപ്പോൾ, മറിയം എന്ന അത്ഭുത വനിതയായാണ് ശോഭന വേഷമിട്ടത്.

More from Filmibeat

Read more about: shobana amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X