മമ്മൂട്ടിയുടെ ഭാര്യ സമ്മതിക്കില്ല; ഒരു സെക്കന്‍ഡ് എങ്കിലും ആ നെഞ്ചില്‍ തല ചായ്ക്കണം! ആഗ്രഹം പറഞ്ഞ് ശോഭ ഡെ
മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് ആരാധന തോന്നാത്തവരായി ആരുമുണ്ടാവില്ല. അത്രയധികം ജനപിന്തുണയുള്ള നടനാണ്. എഴുപത്തിയൊന്ന് വയസായിട്ടും ഇപ്പോഴും ചെറുപ്പക്കാരനെ പോലെ സൗന്ദര്യം സംരക്ഷിക്കാന്‍ സാധിക്കുന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. സ്ത്രീകളടക്കം പലരും മമ്മൂട്ടിയുടെ ആരാധകരായി മാറിയതും ഇതേ കാരണം കൊണ്ടാണ്.
അതേ സമയം മമ്മൂട്ടിയുടെ വിരിഞ്ഞ നെഞ്ചില്‍ തല ചായ്ക്കണമെന്ന ആഗ്രഹം പറഞ്ഞ് എത്തിയിരിക്കുകയാണ് നോവലിസ്റ്റായ ശോഭ ഡെ. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭ. മമ്മൂട്ടിയെ പണ്ട് മുതലേ ഇഷ്ടമായിരുന്നതിന്റെ കാരണമടക്കം സൂചിപ്പിച്ച് കൊണ്ടാണ് താരം സംസാരിച്ചതും.
നിങ്ങളുടെ ജീവിതത്തില്‍ ഇനി ജീവിക്കണമെന്ന് അല്ലെങ്കില്‍ നടക്കണമെന്നോ ആഗ്രഹിക്കുന്നത് ആരുടെ കൂടെയാണ്. എഴുത്തുകാരന്‍, എഡിറ്റര്‍, മോഡല്‍ ഇവരില്‍ നിന്ന് ആരെയാവും തിരഞ്ഞെടുക്കുക എന്നുമാണ് ചോദ്യം വന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജാണ് ഈ ചോദ്യവുമായി എത്തിയത്. 'എനിക്ക് മമ്മൂട്ടിയെ വേണമെന്നായിരുന്നു', ശോഭയുടെ മറുപടി.

എന്തുകൊണ്ട് മമ്മൂട്ടിയെന്ന് ചോദിച്ചാല്‍ 'അദ്ദേഹത്തിന്റെ പഴയ സിനിമകള്‍ കണ്ടത് മുതല്‍ ഞാന്‍ ആരാധിക്കുകയാണ്. ആ സമയം മുതലേ എനിക്ക് മമ്മൂട്ടിയോട് ഭാന്ത്രമായിട്ടുള്ള ഇഷ്ടമാണ്. ഇക്കാര്യം ഞാനെന്റെ ഭര്‍ത്താവിനോടും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് ശോഭ ഡെ സംസാരിച്ച് തുടങ്ങുന്നത്.
മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളഇവുഡിലോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നെഞ്ച് പാറ പോലെ ഉറപ്പുള്ളതും ഭയങ്കര കംഫര്‍ട്ട് തോന്നിപ്പിക്കുന്നതുമാണ്. പിന്നെ അദ്ദേഹത്തിന്റെ ശബ്ദം, ദയയുള്ള കണ്ണുകള്‍, ഒത്തിരി സെന്‍സിറ്റിവിറ്റിയും ഇന്റിലിജെന്‍സുമുള്ളതാണ് പുള്ളിയുടെ പെര്‍ഫോമന്‍സുകള്‍. അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളുടെ ആഴവും മറ്റുമൊക്കെ കൂടുതല്‍ സ്‌നേഹം കൊടുക്കുന്നതാണ്.
അദ്ദേഹം സമ്പന്നമായൊരു ജീവിതം നയിക്കുന്ന ആളാണ്. മാത്രമല്ല അത്ഭുതപ്പെടുത്തുന്ന കരിയറാണ് പുള്ളി നേടിയിട്ടുള്ളത്. ഞാനതിനെ അഭിനന്ദിക്കുകയാണ്. ഇനി എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ അരസെക്കന്‍ഡ് എങ്കിലും ഞാനെന്റെ തല അദ്ദേഹത്തിന്റെ പാറപോലെയുള്ള നെഞ്ചില്‍ വെക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊരു മൈക്രോ സെക്കന്‍ഡ് ആണെങ്കില്‍ പോലും കുഴപ്പമില്ല.

അങ്ങനൊരു നിമിഷം ഉണ്ടായാല്‍ സ്വര്‍ഗത്തില്‍ എത്തിയത് പോലെയൊരു അനുഭൂതിയായിരിക്കും അപ്പോഴെനിക്ക് അനുഭവപ്പെടുക. അത് മാത്രം മതി. ഞാനീ പറഞ്ഞത് നിങ്ങള്‍ തെറ്റിദ്ധരിച്ചാലും എനിക്ക് കുഴപ്പമൊന്നുമില്ല.
മൂന്നാല് മണിക്കൂര്‍ കൊണ്ട് വേണമെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളു. എന്നാല്‍ വീടിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇതിന് സമ്മതിക്കാന്‍ സാധ്യതയില്ലെന്നും ശോഭ ഡെ പറയുന്നു.
എന്നാല്‍ ഇതാദ്യമായിട്ടല്ല ശോഭ ഡെ മമ്മൂട്ടിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. '25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ് പേജില്‍ വന്ന ശോഭയുടെ അഭിമുഖത്തിലും ഈ ആഗ്രഹം പറഞ്ഞിരുന്നതായി ഞാന്‍ ഓര്‍മ്മിക്കുന്നുണ്ടെന്നാണ്', വീഡിയോയുടെ താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
മമ്മൂക്ക നിങ്ങളൊരു പുലിയാണ്. മമ്മൂക്കയുടെ ഭാര്യ: ഇന്ന് ഇക്ക വന്നതും ഉപ്പും മുളകും ചുറ്റി ഇടണം എന്നിങ്ങനെ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞത് കൊണ്ട് അത് ആഘോഷിക്കപ്പെടും. അതേ സമയം നേരെ തിരിച്ച് ഏതെങ്കിലും നടന്മാരോ പുരുഷന്മാരോ ആണ് ഇത്തരത്തില്‍ കമന്റ് പറയുന്നതെങ്കില്‍ അവിടെ സ്ത്രീവിരുദ്ധതയടക്കം പല പ്രശ്‌നങ്ങളും വരുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications