ശോഭന എന്ത് കൊണ്ടാണ് സിനിമയിലേക്ക് തിരിച്ച് വരാത്തത്? അതിനൊരു കാരണമുണ്ടെന്ന് വെളിപ്പെടുത്തി നടി!

മലയാള സിനിമയുടെ ചരിത്രത്തില്‍ എക്കാലവും അഭിമാനിക്കാന്‍ പറ്റുന്ന നായികമാരില്‍ ഒരാളാണ് ശോഭന. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ ശോഭന വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയാണ്. സിനിമയ്ക്കപ്പുറം നര്‍ത്തകിയായി തിളങ്ങിയ നടി ഇപ്പോള്‍ നൃത്ത മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശോഭന സിനിമയിലേക്ക് തിരിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെ കാലമായി നടി ശോഭന എന്താണ് സിനിമയിലേക്ക് തിരിച്ച് വരാത്തത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്നെ അക്കാര്യം പറഞ്ഞിരിക്കുകയാണ്.

 ശോഭനയുടെ വാക്കുകളിലേക്ക്

ശോഭനയുടെ വാക്കുകളിലേക്ക്

കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാന്‍സല്‍ ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി എന്നെ സമീപിക്കുന്ന ആളുകളോട് പോലും എനിക്ക് വരാനാകില്ലെന്ന് പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്‌നം.

 ഇതാണ് പ്രശ്‌നം!

ഇതാണ് പ്രശ്‌നം!

ഇനിയിപ്പോള്‍ എല്ലാ പെര്‍ഫോമന്‍സുകളും ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നാല്‍ നല്ല ഓഫറുകളും വരുകയില്ല. വരുമ്പോള്‍ അതിശക്തമായ മഴ പോലെ വരികയും ചെയ്യുമെന്ന് ശോഭന പറയുന്നു. നൃത്തവും സംഗീതവും മിത്തും സംയോജിപ്പിച്ച് ദുബായില്‍ ശനിയാഴ്ച നടത്തുന്ന ഭവ് എന്ന നൃത്ത പരിപാടിയുടെ തിരക്കിലാണ് നടിയിപ്പോള്‍. ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് നൃത്ത പരിപാടി അവതരിപ്പിക്കുന്നത്.

അവസാന സിനിമകള്‍

അവസാന സിനിമകള്‍

രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത കോച്ചടൈയാന്‍ എന്ന തമിഴ് സിനിമയിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയ്‌ക്കൊപ്പം രജനികാന്ത്, ദീപിക പദുക്കോണ്‍, ജാക്കി ഷെറഫ്, ശരത് കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയായിരുന്നിത്. മലയാളത്തില്‍ തിര എന്ന ചിത്രത്തിലായിരുന്നു അവസാനമായി ശോഭന അഭിനയിച്ചത്. നിലവില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന ഇപ്പോള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് താരജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

 തിരക്കഥ ഒരുങ്ങുന്നു

തിരക്കഥ ഒരുങ്ങുന്നു

ഈ സിനിമയുടെ തിരക്കഥ എഴുത്തുപണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സംവിധാനത്തിനൊപ്പം അനൂപ് തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഹ്യൂമറിന് പ്രധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമായിരിക്കും. ചെന്നൈയില്‍ നടക്കുന്ന കഥയാണ് സിനിമയിലൂടെ കാണിക്കുന്നത്. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം വമ്പന്‍ താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. നടി നസ്രിയ നസീമും ചിത്രത്തിലുണ്ടാവും. ജൂണിലാണ് സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. അല്‍ഫോന്‍സാണ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം.

 അക്കാലത്തെ സൂപ്പര്‍ നായിക

അക്കാലത്തെ സൂപ്പര്‍ നായിക

1980 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായിരുന്നു ശോഭന. 1894 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002 ലും രണ്ടാമത്തെ ദേശീയ പുരസ്‌കാരം നടിയെ തേടി എത്തി. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X