54 വയസായിട്ടും ശോഭന വിവാഹം കഴിക്കാത്തതിന് കാരണം, ആകര്‍ഷണം ഇനിയും തോന്നിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി

എത്രയൊക്കെ ഗോസിപ്പ് കോളങ്ങളില്‍ വന്നാലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ശോഭന അടക്കമുള്ള പല നടിമാരും വിവാഹിതരാവാത്തതിന്റെ കാരണം. തെന്നിന്ത്യന്‍ സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ യുവതാരങ്ങളായ പലരും വിവാഹത്തോട് നോ പറഞ്ഞു മാറി നില്‍ക്കുകയാണ്.

ഒരു കാലത്ത് മലയാളത്തിലും തമിഴിലും അടക്കം സജീവമായി നായികയായി തിളങ്ങി നിന്ന ശോഭനയും അവിവാഹിതയായി തുടരുകയാണ്. മലയാളത്തിലെ പ്രമുഖനായ ഒരു നടനുമായി ശോഭന ഇഷ്ടത്തിലായിരുന്നുവെന്നും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതോടുകൂടി നടി തനിക്ക് വിവാഹമേ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് മുന്‍പ് പ്രചരിച്ചിരുന്ന കഥകള്‍.

shobana

എന്നാല്‍ 54 വയസ്സുകാരിയായ ശോഭന ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം നടി തന്നെ വ്യക്തമാക്കുകയാണ് ഇപ്പോള്‍. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് ശോഭന. സിനിമയ്ക്കപ്പുറം നൃത്തത്തിലാണ് ശോഭന കഴിവ് തെളിയിച്ചത്. സിനിമയില്‍ നിന്ന് മാറി ഇപ്പോള്‍ നൃത്ത വിദ്യാലയം നടത്തി വരികയാണ് നടി. ഇതിനിടയില്‍ ചില പൊതു പരിപാടികളില്‍ ഒക്കെ ശോഭന പ്രത്യക്ഷപ്പെടാറുണ്ട്.

എങ്കിലും ഇത്രയും സുന്ദരിയായ നടി വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് ആരാധകര്‍ക്കും അറിയാനുള്ളത്. ഇടയ്ക്ക് മകള്‍ നാരായണിയെ ദത്തെടുത്ത് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി. ഇപ്പോള്‍ 54 വയസ്സില്‍ എത്തിയ നടി ഇനിയൊരു വിവാഹത്തിന് തയ്യാറല്ല. എന്നിരുന്നാലും കല്യാണത്തിന് പറ്റിയുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

'ഒറ്റയ്ക്ക് ജീവിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താന്‍. വിവാഹത്തോട് തനിക്ക് ഇതുവരെ ഒരു ആകര്‍ഷണവും തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ആശ്വാസം.' വിവാഹം കഴിക്കാത്തതിന്റെ കാരണമായി ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞത് ഇങ്ങനെയാണ്.

shobana

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ ശോഭന അഭിനയത്തേക്കാളും നൃത്തത്തെയാണ് സ്‌നേഹിക്കുന്നത്. ഭരതനാട്യ നര്‍ത്തകിയായ ശോഭന അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരതനാട്യ സ്‌കൂളുകളില്‍ ഒന്നാണ് ശോഭന നടത്തുന്നത്. പല കുട്ടികള്‍ക്കും സൗജന്യമായി ഭരതനാട്യം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വിവാഹം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതിനു ശേഷം 2011 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മകള്‍ക്ക് നാരായണി എന്ന പേരും നല്‍കി. ഇടയ്ക്ക് സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ള നടി 2020 പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന തുടരും എന്ന സിനിമയാണ് വൈകാതെ റിലീസിന് എത്തുന്ന ശോഭനയുടെ സിനിമ.

More from Filmibeat

Read more about: sobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X