ലാലേട്ടന്റെ ചിത്രത്തിന് ആദ്യമായി കമന്റടിച്ച് ശോഭന, നടിയുടെ വാക്കുകൾ ആഘോഷമാക്കി ആരാധകർ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താര ജോഡികളാണ് മോഹൻലാലും ശോഭനയും. ഇവരുടെ ആദ്യകാല ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. മിന്നാരം, പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, ടി.പി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്', ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ്, തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും ആരാധകരേറെയാണ്. മോഹൻലാലിന്റെ ഗോൾഡൻ നായികയായിട്ടാണ് ശോഭനയെ അറിയപ്പെടുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടന്റെ ചിത്രത്തിന് ശോഭന നൽകിയ കമന്റാണ്.

sobana

നൃത്ത വീഡിയോകളും മറ്റുമാണ് ശോഭന കൂടുതലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ നടി സജീവമാണെങ്കിലും ഇതാദ്യമായിട്ടാണ് സഹതാരത്തിന്റെ ചിത്രത്തിന് കമന്റുമായി നടി എത്തുന്നത്. എന്തായാലും മോഹൻലാൽ-ശോഭന ഫാൻസ് ഇത് ആഘോഷമാക്കിയിട്ടുണ്ട് .

അനീഷ് ഉപാസന പകർത്തിയ ചിത്രം കഴിഞ്ഞ ദിവസം മോഹൻലാൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. കൂൾ ലുക്കിലുള്ള ലാലേട്ടന്റെ ചിത്രമായിരുന്നു അത്. ഈ ചിത്രത്തിനാണ് കമന്റുമായി ശോഭന എത്തിയിരിക്കുന്നത്. 'കൂൾ ലാൽ സർ' എന്നാണ് ചിത്രത്തിന് ശോഭനയുടെ കമന്റ്. ശോഭനയുടെ കമന്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ആ ഒരു കമന്റിന് മാത്രം നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലാലിന്റെ ചിത്രത്തിന് ശോഭനയുടെ കമന്റ് വന്നതിന് പിന്നാലെ പ്രേക്ഷകർക്ക് അറിയേണ്ടത് തൊണ്ണൂറുകളിലെ താരജോഡി വണ്ടും എത്തുമോ എന്നാണ്. 37 വർഷത്തെ സുഹൃത്ത് ബന്ധമാണ് മോഹൻലാലും ശോഭനയും തമ്മിലുള്ളത്. 55 ലധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ് നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ലാലേട്ടൻ മികച്ച ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത് നൃത്തത്തിൽ സജീവമാകുകയായിരുന്നു ശോഭന. സ്വന്തമായി ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷം ഈ വർഷം ആദ്യം പുറത്തിറങ്ങിയ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു ശോഭന എത്തിയത്. മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട ജോഡിയാണ് സുരേഷ് ഗോപിയും-ശോഭന. ഈ ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശനും ദുൽഖറും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X