ഏഴു വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവ്! വീണ്ടും തിളങ്ങി മലയാളികളുടെ ഇഷ്ടനായിക
ഒരിടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും എത്തിയിരിക്കുന്നത്. തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലം ശോഭനയുടെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നീനയെന്ന എന്ന കഥാപാത്രമാണ് നടി അവതരിപ്പിക്കുന്നത്. ഒരു ഫ്രഞ്ച് സ്‌പോക്കണ്‍ സ്‌കൂളില്‍ അധ്യാപികയായ നീന കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന നികിതയുടെ അമ്മ കൂടിയാണ്. നല്ലൊരു നര്‍ത്തകിയായ ശോഭന പുതിയ സിനിമയിലും നൃത്തവുമായി എത്തുന്നുണ്ട്.
പതിവ് പോലെ തന്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടിക്കായി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ സുരേഷ് ഗോപിയുടെ ജോഡിയായിട്ടാണ് ശോഭന എത്തുന്നത്. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് തന്നെയാണ് സിനിമയിലെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫീല്‍ഗുഡ് ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന എറ്റവുമൊടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ഏഴ് വര്‍ഷത്തിന് ശേഷമുളള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് താരം.


Click it and Unblock the Notifications