Don't Miss!
- News
ഛത്തീസ്ഗഢിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ കൊല്ലാകൊല ചെയ്യുന്നു; ആനാവൂർ
- Automobiles
ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്സിനും ആവശ്യക്കാരേറെ
- Sports
IND vs NZ: ജയിച്ച് തുടങ്ങാന്‍ യുവ ഇന്ത്യ, കണക്കുവീട്ടാന്‍ കിവീസ്, ടോസ് 6.30ന്
- Technology
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- Lifestyle
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
- Finance
ദിവസം 30 രൂപ മാറ്റിവെച്ചാല്‍ 3.90 ലക്ഷം കീശയിലാക്കാം; സാധാരണക്കാർക്ക് പറ്റിയൊരു പദ്ധതിയിതാ
അവസാന കാലത്ത് അച്ഛന്റെ പെരുമാറ്റത്തിൽ മാറ്റം; കൊച്ചുമകൻ എടാ എന്ന് വിളിച്ചപ്പോൾ; ഷോബി തിലകന്റെ വാക്കുകൾ
മലയാള സിനിമയിലെ അതുല്യ നടൻ ആയിരുന്നു അന്തരിച്ച തിലകൻ. തിലകന് പകരം വെക്കാൻ മറ്റൊരു നടൻ ഇത് വരെയും ഉയർന്ന് വന്നിട്ടില്ലെന്നാണ് സിനിമാ ലോകവും പ്രേക്ഷകരും പറയുന്നത്. അത്രയും മികവുറ്റ അഭിനയം കാഴ്ച വെച്ച നടൻ ആയിരുന്നു തിലകൻ. കിരീടം, മൂന്നാം പക്കം, പെരുന്തച്ചൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. അവസാന കാലത്ത് ചെയ്ത് ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം വിവാദ കലുഷിതം ആയിരുന്നു തിലകന്റെ പ്രൊഫഷണൽ ജീവിതം. തിലകൻ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് പറഞ്ഞ് നിരവധി പേർ നടനെതിരെ രംഗത്തെത്തിയിരുന്നു. സിനിമാ സംഘടനകൾ തിലകനെ കുറേക്കാലത്തേക്ക് വിലക്കുകയും ചെയ്തു. ഇപ്പോഴും സിനിമാ ലോകത്ത് തിലകൻ ഒരു ചർച്ചാ വിഷയം ആവാറുണ്ട്.
2012 സെപ്റ്റംബറിലാണ് തിലകൻ മരിക്കുന്നത്. ഇപ്പോഴിതാ തിലകന്റെ അവസാന നാളുകളെക്കുറിച്ച് മകൻ ഷോബി തിലകൻ കൗമുദി മൂവീസിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് പിതാവ് ദേഷ്യക്കാരൻ ആയിരുന്നില്ലെന്ന് ഷോബി തിലകൻ പറയുന്നു.

'പ്രായമായി ഒരാളുടെ ഹെൽപ്പ് ഒക്കെ വേണമെന്ന അവസരം വന്നപ്പോൾ മുതൽ പുള്ളി കുറച്ച് ശാന്തനായി തുടങ്ങി. അവസാനമായപ്പോൾ അച്ഛൻ വണ്ടി ഓടിക്കുന്നില്ലായിരുന്നു. ഞാൻ തന്നെയായിരുന്നു മിക്കവാറും സ്ഥലങ്ങളിലെല്ലാം അച്ഛനെ കൊണ്ട് പോയത്. അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ചെറുപ്പ കാലത്ത് നഷ്ടപ്പെട്ട ഓർമ്മകൾ കിട്ടുമായിരുന്നു'
'എന്റെ മകനന്ന് ഒരു വയസ് പോലും ആയിട്ടില്ല. അച്ഛൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇടയ്ക്ക് മോനെയും കൊണ്ട് അച്ഛനടുത്ത് പോവും. മുറിയിൽ അച്ഛൻ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. ഇവൻ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടി ആണ്. അച്ഛന് അത് ഇഷ്ടപ്പെടാതിരിക്കുമോ എന്നത് കൊണ്ട് ഞാൻ മോനെ വിളിക്കും. അപ്പോൾ അച്ഛൻ പറയും ഡാ അവനവിടെ നിന്നോട്ടെ നിനക്കെന്താ അതിനെന്ന്'

'പിന്നെ ഞാനിങ്ങ് പോരും. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ ഇവനെ ഓരോന്ന് പഠിപ്പിക്കുകയാണ്. വേസ്റ്റ് വേസ്റ്റ് പാത്രത്തിൽ ഇടണമെന്നൊക്കെ. ഇവനെ പഠിപ്പിച്ച് കുറേക്കഴിഞ്ഞപ്പോൾ അച്ഛന്റെ ചെരുപ്പും എടുത്ത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. ഡാ റാസ്ക്കൽ എന്ന് അച്ഛൻ വിളിച്ചു. ഉടനെ മോൻ നീ എന്നെ ആണോടാ റാസ്ക്കൽ എന്ന് വിളിച്ചതെന്ന് ചോദിച്ചു. ആ ഇന്റിമസി ആയിരുന്നു,' ഷോബി തിലകൻ പറഞ്ഞു.
പുതിയ കാലത്ത് മാതാപിതാക്കളെ മക്കൾ അവഗണിക്കുന്നതിനെക്കുറിച്ചും ഷോബി തിലകൻ സംസാരിച്ചു. 'ഓരോരോ കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ട്. അച്ഛനമ്മമാരെ പ്രതിസ്ഥാനത്ത് നിർത്തി ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വേദന മക്കൾ മനസ്സിലാക്കുന്നില്ല'
'അച്ഛൻ, അമ്മ എന്ന നിലയിൽ നമ്മൾ തളർന്ന് പോവുന്നത് അവിടെ ആണ്. ജനിപ്പിച്ച് ഓരോ ദിവസം കൈ വളരുമോ കാൽ വളരുമോ എന്ന് നോക്കി 25 വയസ്സ് വരെ വളർത്തി വേറെ ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയോ കൈപിടിച്ച് കൊടുത്ത ശേഷം നമ്മളെ തള്ളിപ്പറയുകയോ ചെയ്യുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല, ഷോബി തിലകൻ പറഞ്ഞു.
-
പതിമൂന്നാം വയസ്സില്‍ വിവാഹിതയായി, പക്വത വരുന്നതിന് മുന്‍പ് അമ്മയായവര്‍; മഞ്ജു വാര്യരുടെ ആയിഷയെ പറ്റി ജലീല്‍
-
നിന്റെ സ്തനങ്ങള്‍ മുറിച്ച് മാറ്റിയില്ലേ? ശരിക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നോ? മറുപടിയുമായി നടി
-
'ഉണ്ണി ചേട്ടൻ ഇപ്പോൾ എയറിലാണ് മക്കളേ, നിങ്ങളായിട്ട് പൊക്കണ്ട പിള്ളേരെ'; മാളികപ്പുറം കുട്ടിത്താരങ്ങളോട് വിമർശകർ