രാത്രി അച്ഛൻ എന്നെ വിളിച്ചു, ആംബുലൻസ് വിളിക്കാൻ പറഞ്ഞു, തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് ഷോബി
തലമുറ വ്യത്യാസമില്ലാത മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് തിലകൻ. മലയാള സിനിമയുടെ നികത്താൻ ആകാത്ത നഷ്ടങ്ങളിലൊന്നാണ് നടന്റേത്. അദ്ദേഹം വിട പറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തിലകന് പകരക്കാരനെ കണ്ടെത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്നും പല സിനിമകൾ കാണുമ്പോൾ തിലകന്റെ ശൂന്യത പ്രകടമാകുന്നുണ്ട്.
നാടക രംഗത്ത് പ്രതിഭ തെളിയിച്ച നടൻ 1979 ൽ പുറത്ത് ഇറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ചെറിയ വേഷം ചെയ്തു കൊണ്ടാണ് തിലകൻ ആദ്യം സിനിമയിൽ എത്തിയത്. 1981-ൽ പുറത്ത് ഇറങ്ങിയ കോലങ്ങൾ എന്ന ചിത്രത്തിലൂടെ മുഴുനീളം കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2012 സെപ്റ്റംബർ 24 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു മരണം സംഭവിക്കുന്നത്. ഇപ്പോഴിത അച്ഛന്റ അവസാന സമയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകൻ ഷോബി തിലകൻ, അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടിയാണ് അദ്ദേഹം. പിതാവിനോടൊപ്പം അവസാനസമയം ഉണ്ടായിരുന്നത് ഷോബി ആയിരുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. ചെറുപ്പത്തിൽ അച്ഛനെ മിസ് ചെയ്തിരുന്നു എന്നാണ് ഷോബി പറയുന്നത്. ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ നിന്നാണ് വളർന്നത്. 10 ക്ലാസിന് ശേഷമാണ് അച്ഛന്റെ കൂടെ താമസിക്കുന്നത്.

ചെറുപ്പത്തിൽ അച്ഛനെ ഒരു അത്ഭുത വസ്തുവായിട്ടാണ് കാണ്ടിരുന്നത്. അച്ഛന്റെ മരണം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു. ഞാൻ ഒരുപാട് കയർത്ത് സംസാരിക്കുകയേ ഒരുപാട് സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കാൻ തന്നെ പേടിയായിരുന്നു. അവസനം അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന സമയത്തായിരുന്നു കൂടുതൽ അടുത്തത്. അച്ഛനോടൊപ്പം അടുത്ത് നിൽക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്നത്തെ എന്റെ സാഹചര്യം അതിന് അനുവദിച്ചില്ല. തന്റെ മനസിൽ ഒതുക്കി വെച്ചിരുന്ന ആ സ്നേഹം ആ ആശുപത്രിയിൽ കിടന്ന സമയത്ത് പ്രകടിപ്പിക്കാൻ തനിക്ക് കഴിഞ്ഞിരുന്നു. അച്ഛന്റെ അടുത്ത് ഇരിക്കാനും അദ്ദേഹത്തെ പരിചരിക്കാനും തനിക്ക് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ അവസാന നിമിഷം അച്ഛന്റെ ഒപ്പം നിൽക്കാനും തനിക്ക് സാധിച്ചുവെന്ന് ഷോബി തിലകൻ പറയുന്നു.

തിലകന്റെ അവസാന നിമിഷത്ത കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട് . അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നൽകി കിടത്തി ഉറക്കിയിട്ടാണ് താൻ ഉറങ്ങാൻ വേണ്ടി പോകുന്നത്. അന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാൽ അച്ഛൻ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്. അന്ന് രാത്രി 1 മണിയായപ്പോൾ അച്ഛൻ എന്നെ വിളിക്കുകയായിരുന്നു. ഞാൻ ചെല്ലുമ്പോൾ അച്ഛൻ എഴുന്നേറ്റ് ഇരിക്കുകയാണ്. രാത്രി കിടക്കാൻ പോകുന്നതിന് തൊട്ട് മുൻപ് വരെ ആശുപത്രിയിൽ പോകാൻ താൻ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു. വിളിച്ചപ്പോൾ താൻ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. വീണ്ടും ഞാൻ നിർബന്ധിച്ചപ്പോൾ ചൂടായി. അപ്പോഴാണ് അച്ഛൻ ദേഷ്യപ്പെടുന്നത്. എന്നെ ഹോസിപിറ്റലിൽ കൊണ്ടു പോകാൻ ഞാൻ പറയും അപ്പോൾ കൊണ്ട് പോയാൽ മതിയെന്നായിരുന്ന അദ്ദേഹം പറഞ്ഞത്.
Recommended Video

രാത്രി ഞാൻ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ സമ്മതിക്കുകയായിരുന്നു. കാറിൽ പോണ്ട ആംബുലൻസിൽ പോയാൽ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിർബന്ധത്തിനെ തുടർന്നാണ് താൻ ആംബുലൻസ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛൻ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓർമ പങ്കുവെച്ച് കൊണ്ട് ഷോബി പറഞ്ഞി.


Click it and Unblock the Notifications