»   » മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!

മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ ഒരു മോശം മേഖലയാണെന്നും വിവാഹം കഴിക്കാത്തവര്‍ വഴി തെറ്റി പോകാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള ഒരു പൊതു ധാരണയുണ്ടായിരുന്നു. എന്നാല്‍ പലരുടെയും ഈ ധാരണ സിനിമയെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വിങ്ങല് തന്നെയാകും. ഒരാള്‍ തെറ്റ് ചെയ്തു എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ ചെയ്യണമെന്നുണ്ടോ. അതുമല്ല, അത്തരത്തില്‍ മോശം സംഭവങ്ങളൊക്കെ നടക്കുന്നത് അന്യഭാഷകളിലാണ്. മലയാളത്തെ സംബന്ധിച്ചിടത്തോളം ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്നവരാണ് അധികമെന്ന് സിനിമാ പ്രേമികള്‍ പറയും.

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട. വിവാഹ ബന്ധങ്ങളല്ലാതെ മറ്റ് ബന്ധങ്ങളില്‍ വഴുതി വീഴുന്നവരുണ്ട്. മുമ്പ് പറഞ്ഞത് പോലെ മലയാളികള്‍ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്നവരാണെങ്കിലും രഹസ്യ ബന്ധങ്ങളില്‍ പെടുന്നവരും കേരളത്തിലുമുണ്ട്. അത്തരത്തിലുള്ള വിഷയങ്ങള്‍ മലയാള സിനിമ ആഴത്തില്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും മിഥ്യയുമായി മലയാള സിനിമയില്‍ ചര്‍ച്ച ചെയ്ത അവിഹിത ബന്ധങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...

അനൂപ് മേനോന്‍-അപര്‍ണ നായര്‍

വ്യത്യസ്ത പ്രമേയങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്ന സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കോക്ക് ടെയില്‍. ജയസൂര്യ, സംവൃത സുനില്‍, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. അനൂപ് മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായ രവി എബ്രഹാമിന്റെ ഭാര്യയും രവിയുടെ അവിഹിത ബന്ധത്തിലെ സ്ത്രീയുടെ ഭര്‍ത്താവും തമ്മില്‍ പരീക്ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അപര്‍ണ നായരാണ് ചിത്രത്തില്‍ രവിയുടെ അവിഹിത ബന്ധത്തിലുള്ള ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയസൂര്യയാണ് അപര്‍ണ നായരുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തിയത്.

സുരേഷ് ഗോപി-ഗൗതമി

മോഹന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, മുരളി, ഗൗതമി, മഞ്ജു വാര്യര്‍, ഇന്നസെന്റ്, ഗീത വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സാക്ഷ്യം. ചിത്രവും ഒരു അവിഹിത ബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ മുരളിയുടെ ഭാര്യയായി അഭിനയിച്ച ഗൗതമിയുടെയും സുരേഷ് ഗോപിയുടെയും അവിഹിത ബന്ധത്തിന്റെ കഥയാണ് സാക്ഷ്യം പറഞ്ഞത്.

രമ്യ നന്പീശൻ

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ട്രാഫിക്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, ആസിഫ് അലി അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഏബല്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയും സുഹൃത്തിന്റെയും അവിഹിത ബന്ധവുമാണ് ചിത്രത്തില്‍. സുഹൃത്തുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിയുന്ന ഏബല്‍ ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

അംബിക-വേണു നാഗവള്ളി

1981ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിയന്‍പിള്ള അഥവ മണിയന്‍പിള്ള. മണിയന്‍പിള്ള രാജു, വേണു നാഗവള്ളി, ജോസ് പ്രകാശ്, അംബിക എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അംബിക അവതരിപ്പിക്കുന്ന കഥാപാത്രം വേണു നാഗവള്ളി അവതരിപ്പിക്കുന്ന റഹീം എന്ന കഥാപാത്രവുമായുള്ള അവിഹിത ബന്ധത്തെ കുറിച്ചാണ് തുറന്ന് പറയുന്നത്.

മമ്മൂട്ടിയും മീരാ ജാസ്മിനും

നാഷ്ണല്‍ അവാര്‍ഡ് നേടിയ ശ്യാമപ്രസാദ് ചിത്രമായിരുന്നു ഒരേ കടല്‍. മമ്മൂട്ടിയും മീരാ ജാസ്മിനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇരുവരുടെയും തമ്മിലുള്ള അവിഹിത ബന്ധവും ഒടുവില്‍ മീരാ ജാസ്മിന്‍ ഒരു മാനസിക രോഗിയാകുന്നതുമാണ് ചിത്രത്തില്‍.

മോഹന്‍ലാലും ഉര്‍വശിയും

1988ല്‍ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാദമുദ്ര. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. മാത്തു പണ്ഡാരം എന്ന കഥാപാത്രവും സോപ്പ് കുട്ടപ്പനുമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മാത്തുപണ്ഡാരം എന്ന കഥാപാത്രം പല സ്ത്രീകളുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന കഥാപാത്രമാണ്. ഉര്‍വശി, സീമ എന്നിവരാണ് ചിത്രത്തിലെ നായിക വേഷത്തില്‍ എത്തിയവര്‍.

സംയുക്തയും ബിജു മേനോനും

സംയുക്ത വര്‍മ്മയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2002ല്‍ പുറത്തിറങ്ങിയ സംഗീത പ്രാധാന്യമുള്ള ചിത്രമാണ് മേഘമല്‍ഹാര്‍. അഭിഭാഷകനായ രാജീവിന്റെയും എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണ് ചിത്രം പറഞ്ഞത്. രണ്ട് പേരും വിവാഹിതരാണ്. യാദൃശ്ചികമായി കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ അടുക്കുകയും വിവാഹത്തിന് അപ്പുറമുള്ള ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ചിത്രം.

ഇന്ദ്രജിത്തും സിന്ദു മേനോനും

വിഎം വിനുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ഇന്നസെന്റ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി. ചിത്രത്തില്‍ ഗോപികയുമായുള്ള വിവാഹത്തിന് ശേഷം ഇന്ദ്രജിത്ത് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതും ചിത്രത്തിലുണ്ട്.

English summary
Shocking relationship in Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam