twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈഎസ് രാജശേഖരറെഡ്ഡിയാകാൻ മമ്മൂട്ടി എത്തി! അണിയറ പ്രവർത്തകർ നൽകിയത് കിടിലൻ സർപ്രൈസ്, വീഡിയോ കാണാം

    മുണ്ടും നീളമുള്ള കൂർത്തയുമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം.

    |

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രമാണ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യ മന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥ പറയുന്ന യാത്ര എന്ന ചിത്രം. മലയാളികൾ മാത്രമല്ല ഇന്ത്യൻ സിനിമ ലോകവും ഈ മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 20 ന് ആരംഭിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

    പേരമ്പിൽ അഞ്ജലിയ്ക്ക് പകരം പരിഗണിച്ചത് പ്രമുഖ നടിയെ! പിന്നീട് ഉണ്ടായത്,വെളിപ്പെടുത്തലുമായി മമ്മൂട്ടിപേരമ്പിൽ അഞ്ജലിയ്ക്ക് പകരം പരിഗണിച്ചത് പ്രമുഖ നടിയെ! പിന്നീട് ഉണ്ടായത്,വെളിപ്പെടുത്തലുമായി മമ്മൂട്ടി

    വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ മമ്മൂക്ക അഭിനയിക്കുന്ന ചിത്രമാണ് യാത്ര. 1998ൽ കോടി രാമകൃഷ്ണ സംവിധാനം ചെയ്ത് റെയിൽവെ കൂലിയാണ് താരത്തിന്റെ ഏറ്റവും ഉടുവിൽ റിലീസായ ചിത്രം. പിന്നീട് വർഷങ്ങൾക്ക് ശേഷം വൈഎസ് ആർ ആയിട്ടാണ് ടോളിവുഡ് എത്തുന്നത്. ചിത്രത്തിൽ പ്രമുഖ താരങ്ങളാണ് താരത്തിനോടൊപ്പം എത്തുന്നത്.

     ചെറുപ്പം മുതൽ കണ്ട ഒരു സ്വപ്നം ഇനിയും ബാക്കി!!വല്ലാതെ ആഗ്രഹിച്ചിരുന്നു,വെളിപ്പെടുത്തലുമായി മമ്മൂക്ക ചെറുപ്പം മുതൽ കണ്ട ഒരു സ്വപ്നം ഇനിയും ബാക്കി!!വല്ലാതെ ആഗ്രഹിച്ചിരുന്നു,വെളിപ്പെടുത്തലുമായി മമ്മൂക്ക

     വൈഎസ് ആറായി മമ്മൂക്ക

    വൈഎസ് ആറായി മമ്മൂക്ക

    ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥയെ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വൈ എസ്ആറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടിയല്ലെങ്കിൽ നാഗാർജുനയെയായിരുന്നു ഈ വേഷത്തിലേയ്ക്ക് പരിഗണിച്ചിരുന്നത്. 2004 ൽ ആന്ധ്രയിൽ കോൺഗ്രസ് അധികാരത്തിലേറാൻ കാരണം തന്നെ വൈഎസ് ആറായിരുന്നു. അദ്ദേഹത്തിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. ഈ പദയാത്രയെ പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശിൽ രണ്ടാം തവണ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകർന്നാണ് അദ്ദേഹം മരിക്കുന്നത്

    മികച്ച സ്വീകരണം

    മികച്ച സ്വീകരണം

    യാത്രയുടെ ചിത്രീകരണം തുടങ്ങി കഴിഞ്ഞു. സെറ്റിൽ മികച്ച സ്വീകരണമായിരുന്നു മമ്മൂക്കയ്ക്ക് അണിയറ പ്രവർത്തകർ നൽകിയത് . അട്ടപ്പവും പാട്ടുമായിട്ടാണ് മമ്മൂട്ടിയെ സ്വീകരിച്ചത്. മമ്മൂക്കയുടെ ഹിറ്റ് ചിത്രങ്ങളുടെ പാട്ടുകൾ കോർത്തിണക്കിയായിരുന്നു നൃത്തം. ടോളിവുഡിൽ നിന്ന് മമ്മൂക്കയ്ക്ക് കിട്ടിയ ഗംഭീര സ്വീകരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

     തെലുങ്കിലെ മൂന്നാമത്തെ ചിത്രം

    തെലുങ്കിലെ മൂന്നാമത്തെ ചിത്രം

    ബയോ പിക് വിഭാഗത്തിൽപ്പെടുന്ന യാത്ര മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാണ്. 1992ലായിരുന്നു തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 1992 ൽ കെ വിശ്വാനന്ദ് സംവിധാനം ചെയ്ത് സ്വാതി കിരണമായിരുന്നു ആദ്യ ചിത്രം. ആനന്ദ് രാം ശർമ്മ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. പിന്നീട് 1996 ൽ ഉമമഹേശ്വര റാവുവിന്റെ ചിത്രത്തിൽ ആഭിനയിച്ചു. ഏറ്റവും അവസാനം പ്രദർശനത്തിനെത്തിയ ചിത്രം റെയിൽവെ കൂലിയായിരുന്നു. കോടി രാമകൃഷ്മ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനു ശേഷം തെലുങ്ക് സിനിമ ലോകത്ത് നിന്ന് അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു.

    പുതിയ  ഗെറ്റപ്പ്

    പുതിയ ഗെറ്റപ്പ്

    മമ്മൂക്കയുടെ പലതരം ഗെറ്റപ്പുകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. കോട്ടും സ്യൂട്ടും ധരിച്ച് കണ്ണാടിയും ധരിച്ചുളള സ്റ്റൈലീഷ് ലുക്കിലും മുണ്ടും ഷർട്ടും ധരിച്ചും മമ്മൂക്ക നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ കാണത്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. മുണ്ടും നീളമുള്ള കൂർത്തയുമാണ് ചിത്രത്തിലെ വേഷം. കൂടാതെ മറ്റൊരു മേക്കോവറിലാണ് താരത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്ററിനു ലഭിച്ചത്.

    താരങ്ങൾ

    താരങ്ങൾ

    യാത്രയിലെ താരങ്ങളെ കുറിച്ചുളള കൂടുതൽ വിവരം ഇതുവരെ പുറത്തു വന്നിട്ടിട്ടല്ല. മറ്റു താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുവെങ്കിലും ഓദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വൈഎസ്ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത് ആശ്രിത വെമുഗന്തിയാണെന്നു ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നു എനനാൽ സുഹാസിനാണ് വൈഎസ് ആറിന്റെ ഭാര്യയായി എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. കൂടാതെ മകനായി തമിഴ് നടന്‍ സൂര്യയാണ്. വൈഎസ്ആറിന്റെ മകള്‍ ഷാര്‍മിളയായി എത്തുന്നത് തെന്നിന്ത്യൻ താരം ഭൂമികയാണത്രേ.

    വീഡിയോ കാണാം

    English summary
    Shooting of YSR biopic 'Yatra' with Mammootty in lead begins today .
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X