»   » ഭൂട്ടാനില്‍ പോവുമ്പോള്‍ മഞ്ഞ ഷോള്‍ ധരിക്കണമെന്നാണോ? ഈ മഞ്ഞ ഷോളിന്റെ ഗുട്ടന്‍സ് പിടി കിട്ടിയോ?

ഭൂട്ടാനില്‍ പോവുമ്പോള്‍ മഞ്ഞ ഷോള്‍ ധരിക്കണമെന്നാണോ? ഈ മഞ്ഞ ഷോളിന്റെ ഗുട്ടന്‍സ് പിടി കിട്ടിയോ?

Posted By: Teresa John
Subscribe to Filmibeat Malayalam

തിരക്കുകളിലാണെങ്കിലും താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത് പതിവാണ്. സിനിമകളെ കുറിച്ചും ചിത്രത്തിലെ വീഡിയോ സോംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും ഇന്നലെ ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒപ്പം കുറച്ച് ദിവസം ഭൂട്ടാനിലേക്കുള്ള യാത്രയെ കുറിച്ചും പറഞ്ഞിരിക്കുകയാണ്. ഒപ്പം ഇന്ന് മനോഹരമായ ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുകയാണ്.

പ്രശസ്ത നടിയാണെങ്കിലും ശില്‍പ ഷെട്ടി മകന് വേണ്ടി കട്ടു പറിച്ചു! തെറ്റിന് പരിഹാരവുമായി നടി രംഗത്ത്!!

 mohanlal

ഇനി കുറച്ച് ദിവസം അവധി ആഘോഷിച്ച് ഭൂട്ടാനില്‍ എന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പം മറ്റ് നാല് പേരും ഫോട്ടോയിലുണ്ട്. എല്ലാവരും കഴുത്തില്‍ മഞ്ഞ നിറമുള്ള ഷോള്‍ ചുറ്റിയിട്ടുമുണ്ട്. അതിനിടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൂപ്പര്‍ ലൂക്കാണെന്നാണ് എല്ലാവരും പറയുന്നത്. കണ്ണാടിനോക്കും കാട്ടുപ്പൂവേ കണ്ണുവെക്കാതെ എന്‍ തമ്പുരാനേ എന്നുമാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍.

വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!

നിലവില്‍ ചിത്രീകരണം ആരംഭിച്ചിരുന്ന എല്ലാ സിനിമകളുടെയും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടാണ് മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് പോയിരിക്കുന്നത്. അവിടെ കുറച്ച് ദിവസം അവധി ആഘോഷിച്ചതിന് ശേഷം വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. വാരണാസിയിലാണ് സിനിമയുടെ ആദ്യ ലൊക്കേഷന്‍.

English summary
Should you wear a yellow shawl while going to Bhutan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam