»   » എത്ര തുറന്ന് കാട്ടാനും തയ്യാറായിരുന്നു, എന്നിട്ടും പൃഥ്വിയുടെ നായികയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല!

എത്ര തുറന്ന് കാട്ടാനും തയ്യാറായിരുന്നു, എന്നിട്ടും പൃഥ്വിയുടെ നായികയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല!

Posted By:
Subscribe to Filmibeat Malayalam

ശ്രിയ ശരണ്‍ മലയാള സിനിമയിലേക്കെത്തിയത് പൃഥ്വിരാജിന്റെ നായികയായിട്ടാണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഹിറ്റായി നില്‍ക്കുന്ന സമയത്താണ് പോക്കിരാജ എന്ന ചിത്രത്തിലൂടെ ശ്രിയ മലയാളത്തിലെത്തിയത്.

തമിഴില്‍ രജനികാന്തിന്റെ വരെ നായികയായി അഭിനയിച്ച ശ്രിയ ശരണിന് ഇപ്പോള്‍ മാര്‍ക്കറ്റില്ല. ചിമ്പുവിനൊപ്പം അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിലൂടെ മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും ക്ലിക്കായില്ല. സിനിമ പരാജയപ്പെട്ടു!!

നെടുമുടി വേണുവും തിലകനും ശത്രുതയിലായിരുന്നോ? തിലകന്‍ അങ്ങനെ പറഞ്ഞതിന് പിന്നില്‍?

തെലുങ്കിലൂടെ തുടക്കം

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ ശരണ്‍ അഭിനായരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് സന്തോഷം, ചെന്നകേശവ റെഡ്ഡി, നുവ്വേ നുവ്വേ, നൂകു നേനു നാക്കു നുവ്വു, ടാകോര്‍, എല ചെപ്പനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രിയ പെട്ടന്ന് തെലുങ്ക് സിനിമയ്ക്കകത്ത് ഹിറ്റായി.

ഹിന്ദിയിലേക്ക്

ഇതിനിടയില്‍ ഒരു ബോളിവുഡ് ചിത്രവും ചെയ്തതോടെ ശ്രിയ ശരണിന്റെ താരമൂല്യം കൂടി. 2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ഹിന്ദി സിനിമയിലെത്തിയത്.

തമിഴിലേക്ക്

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ജ്യോതി കൃഷ്ണന്‍ ചിത്രത്തിലൂടെയാണ് ശ്രിയയുടെ തമിഴ് സിനിമാ അരങ്ങേറ്റം. തെലുങ്കില്‍ നീ മനുസു നാക്കു തെലസു എന്ന പേരിലും തമിഴില്‍ എനക്ക് 20 ഉനക്ക് 18 എന്ന പേരിലുമാണ് സിനിമ റിലീസ് ചെയ്തത്.

വീണ്ടും തെലുങ്കില്‍

ഹിന്ദിയിലും തമിഴിലും സാന്നിധ്യം അറിയിച്ചെങ്കിലും ശ്രിയയ്ക്ക് കംഫര്‍ട്ട് തെലുങ്കില്‍ തന്നെയായിരുന്നു. പ്രഭാസ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ ശ്രിയ ജോഡിചേര്‍ന്ന് അഭിനയിച്ചു.

മഴൈ

ജയം രവി നായകനായി എത്തിയ മഴൈ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ശ്രിയ വീണ്ടുമെത്തിയത്. രാജ്കുമാര്‍ സംവിധാനം ചെയ്ത ചിത്രവും ചിത്രത്തിലെ പാട്ടുകളും ഹിറ്റായതോടെ ശ്രിയ തമിഴര്‍ക്ക് പരിചിതയായി.

തെലുങ്കില്‍ അടി തെറ്റി

അതോടെ തെലുങ്കില്‍ ശ്രിയ ശരണിന് അവസരങ്ങള്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചോളം ചിത്രങ്ങളില്‍ അതിഥി താര വേഷങ്ങള്‍ ചെയ്തതോടെ തെലുങ്കില്‍ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

തമിഴില്‍ തിളങ്ങി

തെലുങ്ക് കൈവിട്ടതോടെ ശ്രിയ തമിഴകത്ത് മിന്നിക്കയറി. തിരുവിളയടല്‍ ആരംഭം എന്ന ചിത്രത്തില്‍ ധുഷിന്റെ നായികയായി. തൊട്ടടുത്ത ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി ശിവാജി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതോടെ സൂപ്പര്‍താരം എന്ന പേരും ശ്രിയയ്ക്ക് വന്നു.

തമിഴില്‍ ഹിറ്റ്

തുടര്‍ന്ന് തമിഴില്‍ തുടര്‍ച്ചയായി സൂപ്പര്‍താര ചിത്രങ്ങള്‍ ലഭിച്ചു. ധനുഷ്, വിജയ്, വിശാല്‍, ശരത്ത് കുമാര്‍, ആര്യ, ജീവ, വിക്രം തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ ശ്രിയ സ്‌ക്രീന്‍ പങ്കിട്ടു.

അവിടെയുനം അതിഥി

പതിയെ പതിയെ തമിഴകത്തും ശ്രിയ അതിഥിയായി. ഇടയ്ക്കും മുറയ്ക്കും ചില ഗാനരംഗത്ത് മാത്രം എത്തുന്ന അതിഥി വേഷങ്ങള്‍ ലഭിച്ചതോടെ അവിടെയും ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

മലയാളത്തില്‍

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ മലയാളത്തിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ കാസനോവയിലും അഭിനയച്ചു.

കന്നടിയിലും ഇഗ്ലീഷിലും

അതിനിടയില്‍ രണ്ട് കന്നട സിനിമകളിലും ഒരു ഇംഗ്ലീഷ് സിനിമയിലും ശ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടിക്കടി ബോളിവുഡില്‍ നിന്നും അവസരങ്ങളും വന്നു.

മാര്‍ക്കറ്റിടിഞ്ഞു

പതിയെ പതിയെ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു. എത്രത്തോളം ഗ്ലാമറായി അഭനയിക്കുന്നതിനും ശ്രിയ ശരണിന് മടിയുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലും അല്പം വെസ്റ്റേണ്‍ സ്റ്റൈലിലും ശ്രിയ ഒരു പൊതുപരിപാടിയില്‍ കുഞ്ഞുടുപ്പിട്ടത് വിവാദമായിരുന്നു.

മാര്‍ക്കറ്റിടഞ്ഞതിനെ കുറിച്ച് നടി പറഞ്ഞത്

എന്നാല്‍ മാര്‍ക്കറ്റ് ഇടിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല എന്നായിരുന്നു ശ്രിയ ശരണിന്റെ പ്രതികരണം. തനിക്ക് ആവശ്യത്തിന് സാമ്പത്തിക ഭദ്രതയും പ്രശസ്തിയും ലഭിച്ചിട്ടുണ്ടെന്നും, ഇനി കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം സിനിമ ചെയ്താല്‍ മതി എന്നും തീരുമാനിച്ചത് കൊണ്ടാണ് സിനിമകള്‍ ഇല്ലാത്തത് എന്നും ശ്രിയ പറഞ്ഞിരുന്നു. പിന്നെ അതിഥി വേഷങ്ങള്‍ എന്തിന് ചെയ്തു എന്ന് ചോദിക്കരുത്.

നയന്‍താരയെ പഴിച്ചു

നയന്‍താര കാരണം തങ്ങള്‍ക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് പറഞ്ഞതും ശ്രിയയെ പോലുള്ള ചില നായികമാരാണ്. നായികമാര്‍ക്കിടയില്‍ വലിയ തോതില്‍ ഈഗോ ക്ലാഷും സംഭവിച്ചതും അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ്.

പ്രതിഫലം കൂട്ടിയതോ

ശ്രിയ പ്രതിഫലം കൂട്ടി എന്നൊരു കിംവദന്തിയും സിനിമാ ലോകത്ത് പ്രചരിച്ചതോടെ വരുന്ന അവസരങ്ങളും ഇല്ലാതായത്രെ. ഒരു കോടിയ്ക്ക് മേല്‍ ശ്രിയ പ്രതിഫലം വാങ്ങുന്നു എന്നായിരുന്നു കിംവദന്തി.

English summary
Shriya Saran losing her market

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam