മകളുടെ കാര്യം ഭർത്താവിനെ പറഞ്ഞ് മനസിലാക്കണം, എപ്പോൾ തിരിച്ച് വരുമെന്ന് അദ്ദേഹം ചോ​ദിക്കാറില്ല; ശ്രിയ ശരൺ

കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകുകയാണ് നടി ശ്രിയ ശരൺ. ഇന്നും തന്റേതായ സ്ഥാനം സിനിമാ ലോകത്ത് ശ്രിയക്കുണ്ട്. റഷ്യൻ പൗരനായ ആൻഡ്രി കൊസ്ചെവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്. രാധ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്രിയ ശരൺ. അമ്മയായതിനെക്കുറിച്ചും ഭർത്താവിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും ശ്രിയ സംസാരിച്ചു.

കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് നമുക്ക് മുകളിൽ വലിയൊരു ശക്തിയുണ്ടെന്ന് മനസിലായത്. നമ്മൾ ഒറ്റയ്ക്കല്ല. മകൾ ജനിച്ചതോടെ എന്റെ ഹൃദയം എനിക്കൊപ്പമല്ല. അവൾക്കൊപ്പമാണ് ഹൃദയമിടിപ്പ്. കുഞ്ഞിനെ കുറിച്ച് മാത്രമേ ചിന്തിക്കൂ. അമ്മയായ ശേഷം താൻ പെട്ടെന്ന് കരിയറിലേക്ക് തിരിച്ച് വന്നെന്നും ശ്രിയ ശരൺ ചൂണ്ടിക്കാട്ടി. മകൾ ഷൂട്ടിനെക്കുറിച്ചെല്ലാം എന്നോടിപ്പോൾ ചോദിക്കാറുണ്ട്. അമ്മ ജോലിക്ക് പോകുകയാണെന്ന് അവൾ അഭിമാനത്തോടെ പറയും. എന്റെ സിനിമകൾ മകൾ കണ്ടിട്ടില്ല. അവൾക്ക് മനസിലാവില്ല.

Shriya Saran

ഒരിക്കൽ ശിവാജിയിലെ എന്റെ പാട്ട് കാണിച്ചു. ഈ അമ്മയെയാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. മകളുടെ കാര്യങ്ങളിൽ പിതാവും തുല്യപങ്കാളിത്തം എടുക്കുന്നതിനെക്കുറിച്ചും ശ്രിയ ശരൺ സംസാരിച്ചു. പുരുഷൻമാർ പൊതുവെ അവരുടെ കാര്യം നോക്കുന്ന രീതിയിലല്ല വളർന്നത്. അച്ഛന്റെ കാര്യങ്ങൾ അമ്മ നോക്കുന്നത് കണ്ട് വളർന്ന തലമുറയിലെ പുരുഷൻമാർക്ക് അവരുടെ കുട്ടികളെ നോക്കേണ്ടി വരുന്നു. അത് അവർക്കും ബുദ്ധിമുട്ടാണ്.

ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന മാറ്റമാണത്. അവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഭർത്താവിനോട് ഇതേക്കുറിച്ച് എപ്പോഴും സംസാരിക്കേണ്ടി വരാറുണ്ട്. ഇത് ചെയ്യണം, അത് ചെയ്യണം എന്ന് ഞാൻ പറയും. പക്ഷെ ഞാൻ ചെയ്യുന്നുണ്ടല്ലോ എന്ന് അദ്ദേഹം. ഇതും ​കൂടെ ചെയ്യണമെന്ന് ഞാൻ മറുപടി നൽകും. ഈ സംഭാഷണം നടക്കേണ്ടതുണ്ട്. മിക്കപ്പോഴും സ്ത്രീകൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ല. കുട്ടികളെ നോക്കുന്നതിൽ പങ്കാളി പങ്കുചേരാത്തത് ശരിയല്ല. പുരുഷൻമാർ അത് മനസിലാക്കുന്നില്ലെന്നും ശ്രിയ പറയുന്നു.

Shriya Saran

പക്ഷെ ഒരിക്കലും അത് തുല്യമായിരിക്കില്ല. ചില സമയങ്ങളിൽ ഞാനോ ഭർത്താവോ അധികം ഉത്തരവാദിത്വമെടുക്കേണ്ടി വരും. ആൻഡ്രിക് ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തും. രണ്ട് മണിക്കൂർ ട്രാഫിക്കിൽ പെട്ട ശേഷമാണ് അദ്ദേഹമെത്തുന്നത്. മകളെ ഉറക്കും. ഞാൻ വർക്കുള്ളപ്പോൾ ഹോട്ടലിൽ കഴിയുന്നു. പക്ഷെ വീട്ടിലുള്ളപ്പോൾ ഞാൻ കൂടുതൽ കാര്യം ചെയ്യും.

മകൾക്ക് സൗത്ത് ഇന്ത്യൻ ഭക്ഷണമാണ് വേണ്ടത്. എല്ലാ ദിവസവും ഇഡ്ഡലിയും സാമ്പാറും വേണം. അതും വെളിച്ചെണ്ണയിൽ പാചകം ചെയ്തത്. അല്ലെങ്കിൽ അവൾക്കറിയാം. എന്റെ കുടുംബത്തിനും ഇത് മനസിലാകുന്നില്ല. ഭർത്താവ് വെജിറ്റേറിയനായി. ഇപ്പോൾ ഇന്ത്യൻ ഭക്ഷണങ്ങളെ കഴിക്കാറുള്ളൂയെന്നും ശ്രിയ ശരൺ വ്യക്തമാക്കി.

ഭർത്താവ് റഷ്യക്കാരനായതിനാൽ സാംസ്കാരികമായി പല വ്യത്യാസങ്ങളുണ്ടെന്നും ശ്രിയ പറയുന്നു. ഇന്ത്യൻ കുടുംബങ്ങൾ വലുതാണ്. റഷ്യയിൽ അങ്ങനെയല്ല. പക്ഷെ അദ്ദേഹത്തിന് തന്റെ അമ്മയിൽ നിന്ന് ലഭിച്ച മൂല്യങ്ങളുണ്ട്. 18 വയസ് മുതൽ അദ്ദേഹം ജോലി ചെയ്യുന്നു. ഞാനും അതേ പ്രായത്തിലാണ് തുടങ്ങിയത്. ഞങ്ങൾ രണ്ട് പേരും നന്നായി അധ്വാനിക്കും. ‍

താൻ ഷൂട്ടിന് പോകുമ്പോൾ എപ്പോൾ തിരിച്ച് വരുമെന്ന് ഭർത്താവ് ചോദിക്കാറില്ലെന്നും ശ്രിയ പറയുന്നു. 2018 മാർച്ച് മാസത്തിലാണ് ശ്രിയ വിവാഹിതയായത്. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്ന ശ്രിയ ഇന്ന് ബോളിവുഡിലും സാന്നിധ്യമറിയിക്കുന്നു.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X