'ജഡ്ജസുമായുള്ള പ്രശ്നം കാരണമല്ല ഷോ‌ വിട്ടത്; അന്ന് കണ്ണ് നിറഞ്ഞു; പിന്നീട് വന്നവർ എന്റെയത്ര എത്തിയില്ല'

മോഡലിം​ഗിലും അഭിനയ രം​ഗത്തും ഇന്നും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രുതി മേനോൻ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോ​ഗ്രാമിലൂടെയാണ് ശ്രുതി മേനോൻ മലയാളികൾക്ക് സുപരിചിതയാകുന്നത്. അഭിനയ രം​ഗത്തും ശ്രുതി സാന്നിധ്യം അറിയിച്ചു. അതേസമയം ഒരു ഘട്ടത്തിൽ കോമഡി സ്റ്റാർസിലെ ആങ്കർ സ്ഥാനത്ത് നിന്നും ശ്രുതി മാറി. പിന്നീട് മീര അനിൽ ആണ് അവതാരകയായെത്തിയത്. കുറച്ച് മലയാള സിനിമകളിൽ മാത്രമേ ശ്രുതി അഭിനയിച്ചിട്ടുള്ളൂ. മലയാള സിനിമാ രം​ഗത്ത് നിന്നും ഷോകളിൽ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ശ്രുതി മേനോൻ ഇപ്പോൾ.

മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ബോംബെയിൽ നിന്നും കേരളത്തിൽ വന്ന് അഭിനയിക്കുമ്പോൾ ഒരു കൾച്ചറൽ ഷോക്ക് ഉണ്ടായിരുന്നു. ഒരു കൺസർവേറ്റീവ് അപ്രോച്ചാണ് കേരളത്തിൽ ആ സമയത്ത്. ഞാൻ ഭയങ്കരമായി ഓപ്പണായ വ്യക്തിയാണ്. ഇപ്പോഴും അങ്ങനെയാണ്. ഇവളുടെ ക്യാരക്ടർ ശരിയല്ല, ആണുങ്ങളോട് സംസാരിക്കുന്നു എന്നൊരു ടാഗുണ്ടായിരുന്നു, വലിയ നടൻമാർ സ്റ്റേജിൽ വെച്ച് ഓൺക്യാമറ എന്നെ കളിയാക്കിയിട്ടുണ്ട്. നിങ്ങളെന്താ ഇത്ര ഓപ്പണായി സംസാരിക്കുന്നതെന്ന് എന്നോട് കുറേപ്പേർ ചോദിച്ചിട്ടുണ്ട്.

Shruthy Menon

ഈ ആണുങ്ങൾ എന്ന് പറയുന്നത് ക്യാമറമാനും മേക്കപ്പ്മാനുമാണ്. അവൾ സംവിധായകന്റെയടുത്ത് പോയി ഭക്ഷണം കഴിക്കുന്നു എന്ന് പറയും. അതിനെന്താണ് കുഴപ്പം. ഈ വക ചോദ്യങ്ങൾ എന്നോട് ചോദിച്ചത് സ്ത്രീകൾ ആണ്. ഒരു ദിവസം അമ്മ ഷൂട്ടിം​ഗിന് വന്നു. അമ്മ എന്നോട് ഇക്കാര്യം പറഞ്ഞു. നീ ഫ്രണ്ട്ലിയായി സംസാരിക്കുന്നത് ഞങ്ങൾക്ക് പ്രശ്നമല്ല, പക്ഷെ ഇങ്ങനെയാണ് ആളുകൾ അതെടുക്കുന്നതെന്ന് അമ്മ പറഞ്ഞു. മലയാളം ശരിക്ക് പറയാനറിയാത്തതിന് കളിയാക്കി.

അന്ന് സ്ത്രീകൾക്കെതിരെ സംസാരിച്ചിരുന്നത് സ്ത്രീകൾ തന്നെയാണ്. എന്നാൽ ഇന്ന് അതിന് മാറ്റം വന്നെന്നും ശ്രുതി മേനോൻ വ്യക്തമാക്കി. കോമഡി സ്റ്റാർസ് ചെയ്യുമ്പോഴുണ്ടായ അനുഭവങ്ങളും ശ്രുതി പങ്കുവെച്ചു. കോമഡി സ്റ്റാർസ് തുടങ്ങിയ ആദ്യ ദിവസം സ്റ്റേജിൽ വലിയൊരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. മൈക്ക് എടുത്ത് എന്തൊക്കെയോ എന്നെ വിളിച്ച് പറഞ്ഞു. കാണികളെല്ലാം ചിരിച്ചു. പ്രൊഡ്യൂസർ ബൈജു സർ കണ്ടു.

Shruthy Menon

ആ സമയത്ത് അത്രയും വലിയ ആർട്ടിസ്റ്റിനെ ഒന്നും പറയാൻ പറ്റില്ല. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. എന്റെ കണ്ണ് നിറഞ്ഞിരുന്നു. അതൊക്കെ റാ​ഗിം​ഗാണെന്നും ശ്രുതി മേനോൻ പറഞ്ഞു. ചെറിയ തമാശയൊന്നും അല്ല. രണ്ട് മൂന്ന് മിനുട്ട് എന്നെക്കുറിച്ച് തുടരെ സംസാരിച്ചു. പേരെടുത്ത് വിളിച്ച് കളിയാക്കി. കോമഡി സ്റ്റാർസ് എന്ന ഷോയെക്കുറിച്ച് എനിക്ക് മോശമായി ഒന്നും പറയാനില്ല. ഷോയിൽ നിന്നും തനിക്ക് ഓർമകളാണുള്ളത്. ആങ്കറായിരുന്ന തന്നെ മാറ്റിയതിനെക്കുറിച്ച് ചോദിച്ചിട്ടില്ല.

ഷോയിലെ വിധികർത്താക്കളുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടല്ലെന്നും ശ്രുതി വ്യക്തമാക്കി. ജ​ഗദീഷേട്ടൻ പഠിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പ്രൊഡ്യൂസേർസുമായും പ്രശ്നമുണ്ടായിട്ടില്ലെന്ന് ശ്രുതി മേനോൻ പറഞ്ഞു.

കോമഡി സ്റ്റാർസിൽ തനിക്ക് പകരം പിന്നീട് വന്ന ആങ്കർമാർ തന്റെയത്ര നന്നായിട്ടില്ലെന്ന് ശ്രുതി മേനോൻ അഭിപ്രായപ്പെട്ടു. ഞാൻ വോഡഫോൺ കോമഡി സ്റ്റാർസിൽ ക്രിയേറ്റ് ചെയ്ത ആ എക്സൈറ്റ്മെന്റ് എന്റെ അഭിപ്രായത്തിൽ വേറെ ആർക്കും ചെയ്യാൻ പറ്റിയിട്ടില്ല. ആ ആത്മാർത്ഥത. ആത്മവിശ്വാസം കൊണ്ടാണ് പറയുന്നത്. എന്റെ അഭിപ്രായത്തിൽ താൻ ചെയ്തത്ര എത്താൻ പിന്നീട് വന്ന ആങ്കർക്ക് പറ്റിയിട്ടില്ലെന്ന് ശ്രുതി മേനോൻ പറഞ്ഞു.

More from Filmibeat

Read more about: meera
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X