താരപുത്രി ശ്രുതി ഹാസന് ഇക്കാര്യത്തിന് ഒരു ഗിന്നസ് റെക്കോര്‍ഡ് കിട്ടും! കറുപ്പിനോട് ഇത്രയും ഇഷ്ടമോ?
തെന്നിന്ത്യയിലെ താരപുത്രിമാരില്‍ പ്രമുഖയാണ് ശ്രുതി ഹാസന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ശ്രുതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച ശ്രുതി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകരോട് രസകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി സംസാരിച്ചിരിക്കുകയാണ് ശ്രുതി.

സ്ത്രീകളുടെ വാര്‍ഡ്രോബില്‍ ഏറ്റവുമധികം കറുത്ത വസ്ത്രം സൂക്ഷിക്കുന്നതിനുള്ള ഗിന്നസ് റെക്കോര്‍ഡ് നിങ്ങളുടെ പേരിലാണോ എന്നായിരുന്നു ഒരു ആരാധകന്‍ ശ്രുതിയോട് ചോദിച്ചത്. അതിന് മിക്കവാറും എന്നൊരു മറുപടിയായിരുന്നു ശ്രുതി നല്‍കിയത്. ശ്രുതിയുടെ ഉത്തരം ശ്രദ്ധേയമായിരിക്കുകയാണ്. കറുത്ത നിറമുള്ള വസ്ത്രത്തില്‍ ഒരുപാട് ചിത്രങ്ങളായിരുന്നു ശ്രുതി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നത്.
കറുപ്പ് നിറത്തിനോട് തനിക്ക് ലേശം താല്‍പര്യമുണ്ടെന്നുള്ള കാര്യം ഇതിലൂടെ നടി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു കാര്യം പുറത്ത് വന്നതോടെയാണ് ആരാധകരും ഇത് ശ്രദ്ധിക്കുന്നത്. കാമുകന്‍ മൈക്കിള്‍ കോര്‍സലേയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഏറ്റവുമധികം വൈറലാവുന്നത്. ഇരുവരും ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളും ഫോട്ടോസിന്റെ രൂപത്തില്‍ സമൂഹമാധ്യമങ്ങളിലെത്താറുണ്ട്.


Click it and Unblock the Notifications