ശ്രുതിയുമായുള്ള അടുപ്പം, മകളുടെ ജീവിതത്തിൽ ആശങ്ക, ധനുഷിന് രജിനിയുടെ മുന്നറിയിപ്പ്; കേട്ടതൊന്നും സത്യമല്ലേ?

സിനിമാ ലോകത്ത് ധനുഷിനെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. ആരാധകർ ഒഴിച്ച് നിർത്തിയാൽ സിനിമാ ലോകത്ത് പലർക്കും താൽപര്യമില്ലാത്ത വ്യക്തിയാണ് ധനുഷ്. താരജാഡയുള്ള നടനാണ് ധനുഷെന്ന് ഒന്നിലേറെ തവണ ആരോപണം വന്നിട്ടുണ്ട്. ​എപ്പോഴും ​ഗോസിപ്പുകൾ ധനുഷിനെക്കുറിച്ച് വന്നു. നടി ശ്രുതി ഹാസനുമായി ചേർത്ത് വന്ന ​ഗോസിപ്പുകൾ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. ത്രീ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

ധനുഷിന്റെ ഭാര്യ ഐശ്വര്യ രജിനികാന്താണ് ചിത്രം സംവിധാനം ചെയ്തത്. ഷൂട്ടിനിടെ ധനുഷുമായി ശ്രുതി അടുത്തെന്നും നടന്റെ കുടുംബ ജീവിതത്തിൽ ഇത് പ്രശ്നമായെന്നും അന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. 3 യ്ക്ക് ശേഷം മറ്റൊരു സിനിമയിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ധനുഷും ശ്രുതി ഹാസനും തമ്മിലുള്ള ബന്ധം ഐശ്വര്യയെ വിഷമിപ്പിച്ചെന്നും ഇതോടെ ഐശ്വര്യയുടെ പിതാവ് രജിനികാന്ത് ധനുഷിന് മുന്നറിയിപ്പ് നൽകിയെന്നുമായിരുന്നു ​ഗോസിപ്പ്.

Shruti Haasan  Dhanush

രജിനികാന്തിന്റെ പുതിയ ചിത്രം കൂലിയിൽ ശ്രുതി ഹാസനും അഭിനയിക്കുന്നുണ്ട്. പഴയ ​ഗോസിപ്പുകൾ സത്യമായിരുന്നെങ്കിൽ ശ്രുതിക്കൊപ്പം അഭിനയിക്കാൻ രജിനികാന്ത് തയ്യാറാകുമായിരുന്നോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം. ഇതിനിടെ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ധനുഷിനെയും ഐശ്വര്യയെും പ്രശംസിച്ച് ശ്രുതി ഹാസൻ സംസാരിക്കുകയും ചെയ്തു. എനിക്ക് ജനനി എന്ന കഥാപാത്രം ചെയ്യാൻ പറ്റുമെന്ന് ആർക്കും വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ധനുഷും ഐശ്വര്യയും വിശ്വസിച്ചു. തന്റെ കരിയറിലെ നിർണായക സിനിമയായിരുന്നു 3 എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്.

അതേസമയം ശ്രുതിയുടെ പേര് മാത്രമല്ല ധനുഷിനൊപ്പം ചേർത്ത് ​ഗോസിപ്പ് കോളങ്ങളിൽ വന്നത്. അമല പോൾ, തൃഷ തുടങ്ങിയ നടിമാരുമായും ചേർത്ത് ​ഗോസിപ്പ് വന്നിരുന്നു. അമല പോൾ-ധനുഷ് ​ഗോസിപ്പ് ഒരുകാലത്ത് വലിയ ചർച്ചയായിരുന്നു. 3 യിൽ ആദ്യം നായികയായി പരി​ഗണിച്ചത് അമല പോളിനെയാണ്. എന്നാൽ പിന്നീട് ഈ ചിത്രം ശ്രുതി ഹാസനിലേക്കെത്തുകയായിരുന്നു.

Dhanush

പിന്നീട് വിഐപി എന്ന സിനിമയിൽ അമല പോളും ധനുഷും ഒരുമിച്ച് അഭിനയിച്ചു. അന്ന് വ്യാപകമായി ​ഗോസിപ്പുകൾ വന്നു. സംവിധായകൻ എഎൽ വിജയുമായുള്ള വിവാ​ഹ ശേഷം ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്ന സിനിമ അമല ചെയ്തു. പിന്നാലെ അമല കരിയറിൽ തുടരുന്നതുമായി ബന്ധപ്പെട്ട് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളായി. 2014 ൽ വിവാഹിതരായ എഎൽ വിജയും അമല പോളും 2017 ൽ പിരിഞ്ഞു. അപ്പോഴും ധനുഷിന്റെ പേര് ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. എന്നാൽ ​ഗോസിപ്പുകൾ അമല പോൾ തള്ളി. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് അമല പോൾ വ്യക്തമാക്കി.

ഇന്ന് ​ജ​ഗത് ദേശായിക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അമല പോൾ. ധനുഷുമായി വലിയ പ്രശ്നമുണ്ടായ നടി നയൻതാരയാണ്. ഈയടുത്ത് ധനുഷിനെതിരെ മൂന്ന് പേജുള്ള തുറന്ന കത്ത് നയൻതാര പുറത്ത് വിട്ടു. നയൻതാര; ബിയോണ്ട് ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെ‌ട്ടതിനെതിരരെയാണ് നയൻതാര രം​ഗത്ത് വന്നത്. ധനുഷ് പ്രതികാരബുദ്ധിയോടെ പെരുമാറുന്നെന്ന് നയൻതാര ആരോപിച്ചു. നയൻതാര പങ്കുവെച്ച പോസ്റ്റിന് ശ്രുതി ഹാസൻ, അനുപമ പരമേശ്വരൻ, നസ്രിയ നസീം തുടങ്ങിയ നടിമാരെല്ലാം ലെെക്ക് ചെയ്തു, ഇവരെല്ലാം ധനുഷിനൊപ്പം അഭിനയിച്ചവരാണ്.

More from Filmibeat

Read more about: shruti haasan dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X