നിങ്ങളാണ് ഇതിന് കാരണം; എന്നെയൊരു പെൺകുട്ടിയെ പോലെ വളർത്തിയില്ല; കമൽ ഹാസനോട് ശ്രുതി

താരങ്ങളുടെ മക്കൾ വാഴുന്ന സിനിമാ ലോകത്ത് താരപുത്രി എന്ന പ്രിവിലേജ് ഉപയോ​ഗിക്കാതെ കരിയറിൽ വളരാൻ ശ്രമിച്ച നടിയാണ് ശ്രുതി ഹാസൻ. അഭിനയത്തിലും മ്യൂസിക്കിലും ഒരു പോലെ ശ്രദ്ധ നൽകുന്ന ശ്രുതി ഹാസന് രണ്ട് മേഖലകളിലും ശ്രദ്ധ നേടാനായി. അതേസമയം പരാജയങ്ങളും ശ്രുതിയുടെ കരിയറിൽ വന്നിട്ടുണ്ട്. തുടക്ക കാലത്തുണ്ടാക്കിയ തരം​ഗം ശ്രുതിക്ക് പിന്നീട് ആവർത്തിക്കാനായില്ല. അതേസമയം സൂപ്പർ താര ചിത്രങ്ങളിൽ നായികയായി ഒതുങ്ങാൻ ശ്രുതി ഹാസന് താൽപര്യം ഉണ്ടായിരുന്നില്ല.

വ്യത്യസ്തമായ സിനിമകളാണ് ശ്രുതി ആ​ഗ്രഹിച്ചത്. അച്ഛൻ കമൽ ഹാസനെ പോലെ തന്നെ കരിയറിനെയും ജീവിതത്തെയും ശ്രുതി തുറന്ന ചിന്താ​ഗതിയോടെയാണ് ശ്രുതി ഹാസൻ കാണുന്നത്. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ ശ്രുതിയുടെ ജീവിതത്തിലുണ്ടായി. കഴിഞ്ഞ ദിവസമാണ് പങ്കാളി ശന്തനു ഹസാരികയുമായി ശ്രുതി ബ്രേക്കപ്പായ വിവരം പുറത്ത് വന്നത്. തന്റെ വ്യക്തി ജീവിതം ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത് ശ്രുതി ഹാസൻ കാര്യമാക്കുന്നില്ല.

Shruti Haasan

പിതാവ് കമൽ ഹാസനും ഇങ്ങനെയായിരുന്നു. വിവാഹവും വിവാഹമോചനവുമെല്ലാം സിനിമാ ലോകത്ത് വലിയ ചർച്ചയായപ്പോഴും കമൽ ഇതൊന്നും ​ഗൗനിച്ചില്ല. ഇപ്പോഴിതാ കമൽ ഹാസനും ശ്രുതി ഹാസനും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. ​'ഗോത്ത് ​ഗേൾ' ആയാണ് ശ്രുതി ഹാസൻ സ്വയം വിശേഷിപ്പിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കാനാണ് ശ്രുതിക്ക് ഇഷ്ടം. പൊതുവിടങ്ങളിൽ മിക്കപ്പോഴും കറുപ്പ് ധരിച്ചാണ് ശ്രുതി എത്താറുള്ളത്.

ഇതേക്കുറിച്ച് കമൽ ഹാസൻ മകളോട് ചോദിച്ചു. ഇത് ശ്രുതി മറുപടിയും നൽകി. അച്ഛൻ തന്നെയാണ് ഇതിന് കാരണമെന്ന് ശ്രുതി പറയുന്നു. നിങ്ങൾ മാത്രമാണ് കാരണം. ഞാൻ ചെറുതായിരുന്നപ്പോൾ എന്നെ ഒരു പെൺകുട്ടിയെ പോലെയല്ല നിങ്ങൾ എന്നെ വളർത്തിയത്. ചെളിയിൽ കളിക്കൂ, റോക്ക് മ്യൂസിക് കേൾക്കൂ എന്നൊക്കെ പറഞ്ഞു. ഒരു ദിവസം നിങ്ങൾ ടാറ്റൂ ചെയ്തു. നിങ്ങൾ എപ്പോഴും വീട്ടിൽ കറുത്ത വസ്ത്രമാണ് ധരിച്ചത്.

Shruti Haasan

ഇതൊരു കൂൾ യൂണിഫോം ആണല്ലോയെന്ന് എനിക്ക് തോന്നി. അങ്ങനെ ചെയ്യണം, ഇങ്ങനെ പെരുമാറണം എന്നെക്കെ പറഞ്ഞ് ഒരു പെൺകുട്ടിയെ വളർത്തുന്നത് പോലെയല്ല നിങ്ങളെന്നെ വളർത്തിയതെന്ന് ശ്രുതി ഹാസൻ ചിരിച്ച് കൊണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്രുതി ഹാസന്റെ ബ്രേക്കപ്പ് വാർത്ത പുറത്ത് വന്നത്. പങ്കാളി ശന്തനു ഹസാരികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ശ്രുതി ഹാസൻ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്.

ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനുവുമായി നാല് വർഷത്തോളം നീണ്ട പ്രണയമായിരുന്നു ശ്രുതി ഹാസന്. എന്നാൽ ഒരുമിച്ച് മുന്നോ‌ട്ട് പോകാൻ പറ്റാഞ്ഞതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം കമ്മിറ്റ്മെന്റ് പ്രശ്നങ്ങളാണ് ബന്ധത്തെ ബാധിച്ചത്. വിവാഹം ചെയ്യാൻ ശ്രുതി താൽപര്യം കാണിച്ചെന്നും എന്നാൽ ശന്തനു ഹസാരിക ഇതിന് തയ്യാറായില്ലെന്നുമാണ് അഭ്യൂഹങ്ങൾ.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X