വിവാഹത്തോട് വല്ലാത്ത പേടി, അമ്മയാവണമെന്ന് ഏറെ ആഗ്രഹിക്കുന്നു: ശ്രുതി ഹാസൻ പറയുന്നു
പ്രശസ്ത നടിയും, ഗായികയുമായ ശ്രുതി ഹാസൻ ഇന്ന് കൂലി എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലെ മികച്ച പ്രകടനവുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ലെജൻഡറി നടൻ കമൽ ഹാസന്റെയും, സീനിയർ നടി സരിക താക്കൂറിന്റെയും മൂത്ത മകളായ ശ്രുതി, ആദ്യമായി സൂപ്പർസ്റ്റാർ രജിനികാന്തിന് ഒപ്പം അഭിനയിച്ച ചിത്രം കൂടിയാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൂലി. പുതിയ സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിച്ച ശ്രുതി ഹാസൻ, തന്റെ വ്യക്തിജീവിതത്തെ കുറിച്ച് അടുത്തിടെ മനസ്സ് തുറന്നിരുന്നു.
പല തവണ പ്രണയ ബന്ധങ്ങളിൽ പെട്ട് വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും, പ്രശസ്ത താരം ഇത് വരെ വിവാഹിതയായിട്ടില്ല. അതിന് കാരണം, തനിക്ക് ആ സമ്പ്രദായത്തോടുള്ള കടുത്ത ഭയമാണെന്ന് അടുത്തിടെ യൂട്യൂബർ രൺവീർ അല്ലഹാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടെ ശ്രുതി ഹാസൻ വെളിപ്പെടുത്തി. എന്നാൽ, തനിക്ക് എന്നും അമ്മയാവാൻ ഏറെ ആഗ്രഹം ഉണ്ടായിരുന്നുവെന്നും, അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും താര പുത്രി കൂട്ടി ചേർത്തു.

രാധികയ്ക്ക് ശോഭനയെ ഇഷ്ടമാണ്, പക്ഷെ അവരോടൊപ്പം ഉള്ള റൊമാന്റിക് സീൻ വന്നാൽ: സുരേഷ് ഗോപി പറഞ്ഞത്
"വിവാഹം എന്ന ആശയം തന്നെ എന്നെ ഭയപ്പെടുത്തുന്നു. അത് പറയുന്നതിൽ എനിക്ക് ഒരു ഭയവുമില്ല. ഇന്ന് കാണുന്ന ഈ വ്യക്തിയാകാൻ ഞാൻ എന്റെ ജീവിതത്തിൽ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അത് ഒരു കടലാസിൽ രേഖപ്പെടുത്തേണ്ടി വരിക എന്ന ആശയം പോലും ശരിക്കും ഭയപ്പെടുത്തുന്നു. അത്രമാത്രം. പക്ഷേ ഞാൻ പ്രതിബദ്ധതയിൽ വിശ്വസിക്കുന്നു, വിശ്വസ്തതയിൽ വിശ്വസിക്കുന്നു, വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് സ്വന്തമായി ചെയ്യാൻ കഴിയും, അതിന് ഒരു കടലാസ് കഷണം ആവശ്യമില്ല," ശ്രുതി തറപ്പിച്ചു പറഞ്ഞു.
ഇന്നത്തെ ബന്ധങ്ങൾ പലപ്പോഴും യഥാർത്ഥ പൊരുത്തം നോക്കാതെ, ഏകാന്തതയെക്കുറിച്ചുള്ള ഭയം കൊണ്ട് മാത്രമാണ് സംഭവിക്കുന്നത് എന്ന് ശ്രുതി അഭിപ്രായപ്പെട്ടു. "ഏകാന്തത അനുഭവിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം എത്ര തവണയാണ് നമുക്ക് ഒരു പങ്കാളിയെ കണ്ടു പിടിക്കാനാവുക? നമ്മുടെ ജീവിതത്തിൽ ഒരു അവരെ ഉൾപ്പെടുത്താൻ ഇടമുള്ളത് കൊണ്ട് എത്ര തവണ നമ്മൾ അങ്ങിനെ ഒരാളെ തിരഞ്ഞെടുക്കും? എനിക്ക് തനിക്ക് ജീവിക്കാനും പ്രവർത്തിക്കാനുമാണ് ഇഷ്ടം, അതിനെ ഏകാന്തത എന്ന് വിളിക്കുന്നില്ല," നടി കൂട്ടിച്ചേർത്തു.

താൻ ഇപ്പോൾ സിംഗിൾ ആണെന്ന് തുറന്നു പറഞ്ഞ ബഹുമുഖ പ്രതിഭ, അതിനുള്ള കാരണവും വെളിപ്പെടുത്തി. "എനിക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ, എല്ലാ ദിവസവും അയാളെ ആലിംഗനം ചെയ്യാൻ ഞാൻ ആഗ്രഹിക്കും. പക്ഷെ, പതിനെട്ട് വയസ്സ് മുതൽ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്. അതുകൊണ്ട്, എനിക്ക് ഒരു ബന്ധം ഇല്ലാതെയും ജീവിക്കാം. അതൊരു വലിയ യാത്രയാണ്, യഥാർത്ഥത്തിൽ, കഴിഞ്ഞ വർഷത്തെ വലിയൊരു വ്യക്തിപരമായ മാറ്റമാണിത്," ശ്രുതി ഹാസൻ തുറന്നു പറഞ്ഞു.
ഒരു അമ്മയാകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ സിംഗിൾ അമ്മയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രുതി പറഞ്ഞു. "എനിക്ക് എല്ലാ കാലത്തും ഒരു അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കളും പ്രധാനമായതിനാൽ ഞാൻ ഒരിക്കലും സിംഗിൾ അമ്മയാകാൻ ആഗ്രഹിച്ചിലട്ടില്ല. രണ്ട് മാതാപിതാക്കളെയും ഉൾപ്പെടുത്താൻ നമുക്ക് കഴിയുമെങ്കിൽ, അത് വളരെ മികച്ച തീരുമാനമായിരിക്കും," പ്രശസ്ത താരം പറഞ്ഞു നിർത്തി.


Click it and Unblock the Notifications











