എവിടേക്ക് വേണമെങ്കിലും തനിക്ക് പോകാം, വൈറലായി ശ്രുതി ഹാസന്റെ ചിത്രം
കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമ. വൈറസ് വ്യാപനം ആരംഭിച്ചപ്പേൾ തന്നെ സിനിമ ചിത്രീകരണം നിർത്തി വെച്ച് താരങ്ങൾ സുരക്ഷിത ഇടങ്ങളിലേയ്ക്ക് പോയിരുന്നു. മാസങ്ങളായി താരങ്ങൾ വീടുകളിലാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഇവർ പുറത്തെത്തുന്നത്. വീടുകളിലാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ശ്രുതി ഹാസന്റെ ഒരുപഴയ ചിത്രമാണ്. താരം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു അണ്ടർ വാട്ടർ ഫോട്ടേയാണ് വീണ്ടും ലോക്ക് ഡൗണിൽ ഷെയർ ചെയ്തിരിക്കുന്നത്. വാട്ടർ ബേബി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശ്രുതിയുടെ പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നിരവധി അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് ചിത്രം നടി പങ്കുവെച്ചിട്ടുണ്ട്. അധികവും ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലുള്ള ചിത്രങ്ങളാണ്. വെള്ളത്തിനടയിൽ നൃത്തം ചെയ്യുന്ന പോസുകളിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എവിടെ. ആയാലും എനിക്ക് ഡാൻസ് ചെയ്യാൻ കഴിയുമെന്നാണ് നടി പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്, മറ്റൊരു ചിത്രത്തിൽ സ്വപ്നം കാണുന്ന എവിടേയ്ക്ക് വേണമെങ്കിലും തനിയ്ക്ക് പോകാം., നാളേയ്ക്കായി കുതിക്കുകയാണ്... എന്നാണ്. ശ്രുതിയുടെ ചിത്രങ്ങളും കമന്റും അർഥ പൂർണ്ണമാണെന്നാണ് ആരാധകർ പറയുന്നത്.
ലോക്ക്ഡൗൺ കാലം താൻ ചെലവിടുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെയും ഫോട്ടോയിലൂടെയും ശ്രുതി ആരാധകരുമായി പങ്കുവച്ചിരുന്നു.പ്രിയങ്ക ബാനർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. ലോക്ക് ഡൗണിൽ അച്ഛന്റെ ഗാനം ആലപിച്ച് ശ്രുതി എത്തിയിരുന്നു.
ശ്രുതി ഹാസൻ അണ്ടർവാട്ടർ ഫോട്ടോ ഷൂട്ട്


Click it and Unblock the Notifications