കുറച്ച് കഴിഞ്ഞാൽ റിയാലിറ്റി മനസിലാക്കും; പെൺകുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ച് വിടുന്നതിനെ കുറിച്ച് ശ്രുതി!

അഭിനയത്തിനൊപ്പം ബിസിനസിലും ചുവടുറപ്പിച്ച് വരികയാണ് ശ്രുതി രജനികാന്ത്. അടുത്തിടെയാണ് താരം പെർഫ്യൂം ബ്രാന്റ് ആരംഭിച്ചത്. ഏറെ നാളത്തെ ആ​ഗ്രഹത്തിന്റെ ഫലമായിരുന്നു ശ്രുതിക്ക് സ്വന്തമായി ഒരു പെർഫ്യൂം ബ്രാന്റെന്നത്. അഭിനയവും ബിസിനസും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ശ്രുതി തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളും കാഴ്ചപ്പാടുകളുമെല്ലാം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രായം മുപ്പതിനോട് അടുത്തതോടെ നിരന്തരമായി ശ്രുതി നേരിടുന്നൊരു ചോദ്യം എന്തുകൊണ്ട് വിവാഹം വൈകുന്നുവെന്നതാണ്.

എന്നാൽ നല്ലൊരു പങ്കാളിയെ കണ്ടെത്തുമ്പോൾ അല്ലാതെ വിവാ​ഹം എന്നതിനെ കുറിച്ച് ശ്രുതി ചിന്തിക്കുന്നേയില്ല. കരിയറും ബിസിനസും ഒരുമിച്ച് സക്സസ്ഫുള്ളായി കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് ശ്രുതി. ഇപ്പോഴിതാ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ പെൺകുട്ടികളുടെ വിവാഹം ആളുകൾ നടത്തുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Shruti Rajanikanth

റിയാലിറ്റി മനസിലാക്കിയാൽ പെൺകുട്ടികൾ ചിന്തിച്ച് തുടങ്ങുമെന്നും അതുകൊണ്ടാണ് ആ ഘട്ടം എത്തും മുമ്പി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതെന്നുമാണ് അടുത്തിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ശ്രുതി രജനികാന്ത് പറഞ്ഞത്. എന്തുകൊണ്ടാണ് ഇരുപത്, ഇരുപത്തിയൊന്ന് വയസിലൊക്കെ കല്യാണം കഴിപ്പിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ മനസിലാകുന്നു. കാരണം കുറച്ച് കൂടി പോയി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് വെച്ചാൽ നമ്മൾ കുറച്ച് കൂടി റിയാലിറ്റി മനസിലാക്കി തുടങ്ങും.

കല്യാണത്തിൽ അല്ല കാര്യം നമ്മുടെ ലൈഫിന് കുറച്ച് കൂടി പർപ്പസുണ്ടെന്ന കാര്യവും മനസിലാകും എന്നാണ് ശ്രുതി പറഞ്ഞത്. നടിയുടെ ചിന്ത ശരിയാണെന്നാണ് കമന്റ് ബോക്സിൽ ആളുകൾ കുറിച്ചത്. ഇരുപത്തിയഞ്ച് പിന്നിട്ടാൽ ജീവിതത്തെ കുറിച്ച് പെൺകുട്ടികൾ ചിന്തിച്ച് തുടങ്ങും എന്നതിനപ്പുറം ആ പ്രായത്തിന് മുമ്പ് പെൺകുട്ടിക്ക് കുഞ്ഞുങ്ങൾ കൂടി പിറന്നാൽ വിവാഹ ജീവിതത്തിൽ ലോക്കായി പോകുമെന്നുതും കാരണമാണെന്നാണ് മറ്റൊരാൾ കുറിച്ചത്.

കല്യാണം ഒരു ​​ഗാംബ്ലിങാണ്. ചിലർക്ക് സ്വന്തം വീട്ടിൽ കിട്ടാതിരുന്ന സ്വാതന്ത്ര്യം കല്യാണം കഴിഞ്ഞ് കിട്ടും. ചിലർക്ക് കല്യാണം തന്നെ ഒരു ദുരന്ത ജീവിതം സമ്മാനിക്കും. ശ്രുതി പറഞ്ഞത് സത്യമാണ്. ജീവിതത്തിൽ വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്തവർക്കാണ് കുറച്ച് കഴിയുമ്പോൾ ജീവിതം ബോറടിക്കുന്നതെന്നായിരുന്നു വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്. അതേസമയം മറ്റ് ചിലർ ശ്രുതിയുടെ കാഴ്ചപ്പാടിനെ എതിർത്തും രം​ഗത്ത് എത്തിയിട്ടുണ്ട്.

കല്യാണം എല്ലാവരുടെയും ജീവിതത്തിൽ ഒരു പോലെയല്ലെന്ന് ആദ്യം മനസിലാക്കുക. ഒരാൾ കല്യാണത്തെ എതിർത്തുവെന്ന് കരുതി എല്ലാവരും അങ്ങനെ പറയണ്ട ആവശ്യമില്ല. കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്ന ഒരുപാട് ആളുകൾ ഇപ്പോഴുണ്ട് എന്നാണ് ഒരാൾ കുറിച്ചത്.

Shruti Rajanikanth

അതുപോലെ കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് സിം​ഗിൾ ലൈഫ് നയിക്കുന്ന സ്ത്രീകൾ പുരുഷന്മാരെക്കാൾ ഹാപ്പിയെന്നാണ് അടുത്തിടെ പുറത്ത് വന്ന പഠനങ്ങൾ പറയുന്നത്. വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും എന്തുപറഞ്ഞാലും ഒറ്റയ്ക്കേ ജീവിക്കൂവെന്ന് ഉറപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്നാണ് പഠനം. സിംഗിളായ സ്ത്രീകള്‍ സിംഗിളായ പുരുഷന്‍മാരേക്കാള്‍ സന്തോഷം അനുഭവിക്കുന്നത്രേ.

Take a Poll

സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കല്യാണം കഴിക്കാത്ത സ്ത്രീകൾ അവരുടെ ജീവിതം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം എന്നിവയിലെല്ലാം വലിയ തോതിൽ സംതൃപ്തി അനുഭവിക്കുന്നുവെന്നാണ് പഠനം പറയുന്നത്. മാത്രമല്ല ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യം അവിവാഹിതരായ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവാണത്രേ.

ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാകണമെങ്കില്‍ അവള്‍ വിവാഹിതയും അമ്മയുമാവണ എന്നത് പണ്ടുമുതലേയുള്ള ഒരു സാമൂഹ്യകാഴ്ചപ്പാടാണ്. മുപ്പത് കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകളെ സഹതാപത്തോടെ നോക്കുന്നവരും കുറവല്ല.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X