അന്ന് ശ്രുതി ആർക്കിടെക്ടാണ്, സിനിമയിലേക്ക് വന്ന ശേഷം ഞങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റം: ഫ്രാൻസിസ് തോമസ്

കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂയെങ്കിലും ചെയ്ത വേഷങ്ങളിലൂടെ ജനശ്രദ്ധ നേടാൻ നടി ശ്രുതി രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിൽ ശ്രുതി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രുതിയുടെ സിനിമാ കരിയറിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ഭർത്താവ് ഫ്രാൻസിസ് തോമസാണ്. തിരക്കഥാകൃത്താണ് ഇന്ന് ഫ്രാൻസിസ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹം ചെയ്യുന്നത്.

ചെന്നെെയിൽ‌ ആർക്കിടെക്ട്ചർ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതിയും ഫ്രാൻസിസുമിപ്പോൾ. വ്യക്തിയെന്ന നിലയിൽ തനിക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ശ്രുതി പറയുന്നു. മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

shruti ramachandran And Francis

12 വർഷം മുമ്പിലത്തെ എന്നെ എനിക്കിന്ന് ഓർമയില്ലെന്ന് ഇന്നലെ ഞാൻ ഫ്രാൻസിസിനോട് പറഞ്ഞു. കാരണം കുറേ മാറിയിട്ടുണ്ട്. 18 വർഷമായി ഫ്രാൻസിസിന് ഒപ്പമുണ്ട്. വ്യക്തിയെന്ന നിലയിൽ തനിക്കൊരുപാട് വളർച്ചയുണ്ടായിട്ടുണ്ടെന്ന് ശ്രുതി രാമചന്ദ്രൻ വ്യക്തമാക്കി. കല്യാണത്തിന് ശേഷമാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിച്ചത്. അതിനാൽ ഇക്കാലയളവിനിടെ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാം നല്ലതിനാണെന്നും ശ്രുതി രാമചന്ദ്രൻ പറഞ്ഞു. മാറ്റങ്ങളെക്കുറിച്ച് ഫ്രാൻസിസും അഭിമുഖത്തിൽ സംസാരിച്ചു.

കഴിഞ്ഞ 18 വർഷത്തിൽ ആദ്യത്തെ എട്ട്, ഒമ്പത് വർഷം ശ്രുതി ആർക്കിടെക്ട് ആണ്. അതിന് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അതിന് ശേഷമാണ് ഞങ്ങൾ സംസാരങ്ങളിലും ചർച്ചകളിലും അടുത്തത്. അത്രയ്ക്കും കോമൺ ​ഗ്രൗണ്ടായി. അതിന് മുമ്പ് ഈ ദിവസം എന്ത് സംഭവിച്ചു എന്നൊക്കെയുള്ള കാഷ്വൽ സംസാരങ്ങളായിരുന്നു.

shruti ramachandran And Francis

പക്ഷെ പിന്നീട് സിനിമയെക്കുറിച്ചും ആർട്ടിനെക്കുറിച്ചും സംസാരിക്കുമ്പോൾ ജീവിതത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം ആഴത്തിൽ ചിന്തിക്കുന്നു. പരസ്പരം അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. അത് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ വളരാൻ അനുവദിക്കുന്നു. അഭിപ്രായങ്ങൾ പരസ്പരം സ്വാധീനിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് വ്യക്തമാക്കി.

ബൈ ബൈ ബൈപ്പാസ് എന്ന നാടകം ഒരുമിച്ച് രചിച്ചിരിക്കുകയാണ് ശ്രുതിയും ഫ്രാൻസിസും. നാടകവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇരുവരും. നേരത്തെയും ഫ്രാൻസിസിനെക്കുറിച്ച് ശ്രുതി സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും. പക്ഷെ പരസ്പര ബഹുമാനം ഉണ്ട്. അത് പതിയെ രൂപപ്പെട്ട് വരുന്നതാണ്. ഒന്നിച്ച് മുന്നോട്ട് പോവുമ്പോഴാണ് ബഹുമാനം വരുന്നതെന്നും ശ്രുതി പറഞ്ഞു. പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമുണ്ടായില്ലെന്ന് നടി അന്ന് വ്യക്തമാക്കി.

ഫ്രാൻസിസ് താൻ അഭിനയിക്കുന്ന സീനുകളുടെ കാര്യത്തിൽ ഇടപെടാറില്ലെന്നും ശ്രുതി അന്ന് വ്യക്തമാക്കി. ഫ്രാൻസിസിന് കരിയറിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അതെന്നെ ബാധിക്കുന്നില്ല. അത് പോലെയാണ് തിരിച്ചും. ഈ സീൻ ഞാൻ ചെയ്യുന്നതിൽ കുഴപ്പമുണ്ടോയെന്നൊക്കെയുള്ള ചർച്ച താനും ഫ്രാൻസിസും തമ്മിൽ ഉണ്ടായിട്ടില്ലെന്നും ശ്രുതി രാമചന്ദ്രൻ അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: shruti ramachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X