ഇത്തരം സീനുകൾ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? ഭർത്താവിനോട് ചോദിച്ചപ്പോൾ പറഞ്ഞത്; ശ്രുതി
മലയാള സിനിമയിൽ ഇന്ന് നായിക നിരയിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളിഡേ, മധുരം, കാണക്കാണേ തുടങ്ങി ഒരുപിടി സിനിമകളെ ചെയ്തിട്ടുള്ളൂയെങ്കിലും ചെയ്തതിലെല്ലാം ശ്രദ്ധേയ വേഷം ശ്രുതിക്ക് ലഭിച്ചു. മധുരത്തിലെ കഥാപാത്രമാണ് ഇതിലേറെ പ്രേക്ഷക പ്രീതി നേടിയത്. ആർക്കിടെക്ടായി ജോലി ചെയ്യവെയാണ് ശ്രുതി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന സിനിമയിലൂടെയാണ് തുടക്കം.
ഫ്രാൻസിന് തോമസെന്നാണ് ശ്രുതിയുടെ ഭർത്താവിന്റെ പേര്. 2016 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നീരജയാണ് ശ്രുതിയുടെ പുതിയ സിനിമ. തിരക്കഥാകൃത്ത് രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നീരജ. ടൈറ്റിൽ റോളിലാണ് ശ്രുതി ഈ സിനിമയിലെത്തുന്നത്. ഗുരു സോമസുന്ദരം., ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.

സ്ത്രീകളുടെ ആഗ്രഹങ്ങളെ പറ്റി പറയുന്ന സിനിമയാണിത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നീരജയെക്കുറിച്ചും തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ശ്രുതി. കരിയറിന് ഭർത്താവിൽ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ശ്രുതി സംസാരിച്ചു.
'വളറെ ഓപ്പണായതും ബഹുമാനമുള്ളതുമായി റിലേഷൻഷിപ്പാണ് എനിക്ക് ഫ്രാൻസിസുമായിട്ടുള്ളത്. പതിനാറ് കൊല്ലമായി ഞങ്ങൾ ഒരുമിച്ചുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. അതുകൊണ്ട് തന്നെ പരസ്പര ബഹുമാനവും കാര്യങ്ങളും റിലേഷൻഷിപ്പിൽ എത്ര പ്രധാനമാണെന്ന് ഞങ്ങൾ പതുക്കെയാണ് പഠിച്ചത്. ഇപ്പോൾ അത് ഞങ്ങളുടെ റിലേഷൻഷിപ്പിലെ വലിയൊരു ഭാഗമാണ്'
'ഞാൻ വർക്ക് ചെയ്ത് കഴിഞ്ഞ് വീട്ടിലേക്ക് വന്നാൽ എന്ത് നടന്നിട്ടുണ്ടെങ്കിലും തുറന്ന് സംസാരിക്കാനുള്ള ഫ്രീഡം അവിടെയുണ്ട്. കാരണം കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ ശ്രുതി ഇങ്ങനത്തെ സിനിമകൾ ചെയ്യുമ്പോൾ ഫ്രാൻസിസിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചത്. എന്തിനാണത്, ഇതെന്റെ കരിയറാണെന്നാണ് ഞാൻ പറഞ്ഞത്'
'ഫ്രാൻസിസിന് കരിയറിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അതെന്നെ ബാധിക്കുന്നില്ല. ഞാനും ഫ്രാൻസിസും തമ്മിൽ അങ്ങനെയൊരു ചർച്ചയുണ്ടായിട്ടില്ല. ഈ സീൻ ഞാൻ ചെയ്യുന്നതിൽ കുഴപ്പമുണ്ടോയെന്നൊക്കെ. തിരിച്ച് വന്ന് ഞാൻ ഫ്രാൻസിനോട് ചോദിച്ചു. അഭിമുഖത്തിൽ ഇങ്ങനെ ചോദിച്ചു. നിനക്ക് കുഴപ്പമുണ്ടോയെന്ന്. തീർച്ചയായും ഇല്ല, അത് നിന്റെ ജോലിയാണെന്നാണ് പറഞ്ഞത്'

'അങ്ങനെയൊരു വിശ്വാസവും മനസ്സിലാക്കലുമാണ് ഞങ്ങൾക്കുള്ളത്. പിന്നെ എനിക്ക് എന്റെ പരിധികളുണ്ട്. അത് ഫ്രാൻസിസ് ഉണ്ടാക്കിയ ബൗണ്ടറിയല്ല. ഞങ്ങൾ പങ്കാളികളാണ്. അദ്ദേഹം എന്നേക്കാൾ വലുതോ ഞാൻ അദ്ദേഹത്തേക്കാൾ വലുതോ അല്ല. അത് ഞങ്ങളുടെ രണ്ട് പേരുടെയും കരിയറിനെ സഹായിക്കുന്നു,' ശ്രുതി പറഞ്ഞു.
ഫ്രാൻസിസുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ ശ്രുതി സംസാരിച്ചിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഫ്രാൻസിസുമായുള്ള പ്രണയം. പതിനാറാം വയസ്സിൽ കണ്ടുമുട്ടിയതാണ്. ഞങ്ങൾ ഒന്നിച്ചാണ് വളർന്നത്. ഞങ്ങളുടെ പ്രണയവും ഒപ്പം വളർന്നു. വിവാഹത്തിന് ശേഷമാണ് ഒരുമിച്ച് ജീവിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും. പക്ഷെ പരസ്പര ബഹുമാനം ഉണ്ട്. അത് പതിയെ രൂപപ്പെട്ട് വരുന്നതാണ്.
ഒന്നിച്ച് മുന്നോട്ട് പോവുമ്പോഴാണ് ബഹുമാനം വരുന്നതെന്നും ശ്രുതി പറഞ്ഞു. പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമുണ്ടായില്ല. പേടിയോടെയാണ് പറഞ്ഞത്. എന്നാൽ കേട്ടപ്പോൾ തന്നെ വീട്ടുകാർ സമ്മതിച്ചെന്നും ശ്രുതി മുമ്പ് പറഞ്ഞിട്ടുണ്ട്. മധുരം എന്ന സിനിമ ശ്രദ്ധിക്കപ്പെട്ട ശേഷം ശ്രുതിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുന്നുണ്ട്. നീരജയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











