ആദ്യ ഭര്‍ത്താവിനെ കുറിച്ച് നടി ശ്വേത മേനോന്‍! ബോബിയ്ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് നടി

മോഡലിങ് രംഗത്ത് നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ സുന്ദരിയാണ് ശ്വേത മേനോന്‍. 1994 ല്‍ ഐശ്വര്യ റായിയ്‌ക്കൊപ്പമുള്ള ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയ സുന്ദരി കൂടിയാണ് ശ്വേത. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയിട്ടുള്ള നടി പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്.

സ്വന്തം പ്രസവം ചിത്രീകരിച്ചത് മുതല്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ഥി കൂടിയായിരുന്ന ശ്വേത മേനോന്‍ രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്വേത ആദ്യം വിവാഹിതയാവുന്നത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.

ശ്വേത മേനോന്റെ ആദ്യ വിവാഹം

ഇപ്പോഴിതാ ആദ്യ ഭര്‍ത്താവുമായിട്ടുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം എന്താണെന്ന് നടി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. 'ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്പോള്‍ വീണ്ടും വരും. ഏഴു വര്‍ഷം പ്രണയിച്ചവരാണ് ഞങ്ങള്‍. എന്നിട്ടും അയാള്‍ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു അങ്ങനെ. ഞാന്‍ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ല. ബോബിയെ പോലും.

ശ്വേത മേനോന്റെ ആദ്യ വിവാഹം

ഇപ്പോഴും അയാള്‍ വിളിക്കും. തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോള്‍ എന്റെ അടുത്ത് ശ്രീ (ഭര്‍ത്താവ് ശ്രീവത്സന്‍) ഉണ്ടാകും. എന്നെക്കാള്‍ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണ്,' ശ്വേത പറയുന്നു. ബോബിയുടെ കുടുംബം തന്റെ സമ്പത്തിലാണ് നോട്ടമിട്ടിരുന്നത് എന്നും പല കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് ബാലന്‍സെല്ലാം പിന്‍വലിപ്പിച്ചു എന്നും ശ്വേത മേനോന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
ശ്വേത മേനോന്റെ ആദ്യ വിവാഹം

2004 ലായിരുന്നു ബോളിവുഡ് മോഡലായ ബോബി ഹൊന്‍സിലും ശ്വേത മേനോനും വിവാഹിതരാവുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് രണ്ടാമതും വിവാഹിതയായ ശ്വേത മേനോന്‍ ഭര്‍ത്താവിനും മകള്‍ സബൈനയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. യഥാര്‍ഥത്തില്‍ മകളെ പ്രസവിക്കുന്നത് സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതിന്റെ പേരില്‍ ശ്വേത മേനോന്‍ നിറയെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ശരിക്കും പ്രസവം ഷൂട്ട് ചെയ്തത്.

 ശ്വേത മേനോന്റെ ആദ്യ വിവാഹം

2011 ലായിരുന്നു വള്ളത്തോളിന്റെ ചെറുമകന്‍ ശ്രീവത്സനും ശ്വേത മേനോനും വിവാഹിതരാവുന്നത്. ലളിതമായ ചടങ്ങുകളിലായിരുന്നു ഇരുവരുടെയും വിവാഹം. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീവത്സന്‍ മുംബൈയിലെ ഒരു കമ്പനിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായിരുന്നു. ഇരുവരും തമ്മില്‍ കടുത്ത പ്രണയമൊന്നുമില്ലായിരുന്നുവെന്നും പരസ്പരം ബഹുമാനം കൊടുക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് ഭര്‍ത്താവിനെ കുറിച്ച് ശ്വേത പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X