'ഒരു മകളും കേൾക്കാൻ ആ​ഗ്രഹിക്കില്ല'; അവൾ അറിയുമോ എന്നതായിരുന്നു വിഷമം, 12 വയസുള്ള കുഞ്ഞാണ്; ശ്രീവത്സൻ!

താരസംഘടന അമ്മയുടെ ഇലക്ഷൻ പ്രചാരണം ചൂടുപിടിച്ച് നിൽക്കുന്ന സമയത്താണ് ശ്വേത മേനോന് എതിരെ ​ഗുരുതരമായ ആരോപണം വന്നതും വാർത്തയായതും. ശ്വേതാ മേനോൻ അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം ഉണ്ടാക്കിയെന്നായിരുന്നു പരാതി. തനിക്ക് എതിരെ ഇങ്ങനൊരു പരാതി വന്നിട്ടുണ്ടെന്നത് നടിപോലും മീഡിയ വഴിയാണ് അറിഞ്ഞത്. വിഷയം കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും സഹായത്തോടെ പക്വമായാണ് ശ്വേത കൈകാര്യം ചെയ്തത്.

എന്നിരുന്നാലും പെട്ടന്ന് തനിക്ക് എതിരെ ഇത്തരമൊരു ആരോപണം വന്നപ്പോൾ തളർന്ന് പോയിയെന്നും മറ്റ് എന്തിനേയുംകാൾ ചിന്തിച്ചത് മകൾ സബൈനയെ ഈ വർത്ത ബാധിക്കുമോ എന്നതായിരുന്നുവെന്ന് ശ്വേത ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കളിമണ്ണ് സിനിമയിൽ അമ്മയ്ക്കൊപ്പം മുഖം കാണിച്ചിട്ടുണ്ട് സബൈന.

Shweta Menon
Photo Credit: Shweta Menon / Shweta Menon fan page

ഒരു പ്രായം വരെ മകളുമായി പൊതുവേദികളിൽ ശ്വേത പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. എന്നാൽ മകളുടെ സ്വകാര്യത മാനിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകളെ ലൈം ലൈറ്റിലേക്ക് കൊണ്ടുവരാറില്ല. അമ്മയുടെ പ്രസിഡന്റായതുകൊണ്ട് തന്നെ ഒരുപാട് ഡ്യൂട്ടീസും ദൈത്യങ്ങളും നിർവ്വഹിക്കേണ്ടതായുണ്ട്. എല്ലാം കേട്ടും ചർച്ച ചെയ്തുമാണ് നടപ്പിലാക്കാൻ പോകുന്നത്. സമയം എടുക്കും. അതുപോലെ കമ്യൂണിക്കേറ്റീവായ എക്സിക്യൂട്ടീവ് കമ്മറ്റിയെയാണ് എനിക്ക് കിട്ടിയിരിക്കുന്നത്.

അതിൽ ഞാൻ വളരെ ഹാപ്പിയാണ് ശ്വേത പറഞ്ഞ് തുടങ്ങി. എനിക്ക് എതിരെ അത്തരത്തിൽ ഒരു പരാതി പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞത് മീഡിയ വഴിയാണ്. അല്ലാതെ സമൻസൊന്നും കിട്ടിയിരുന്നില്ല. ഭയങ്കര ഷോക്കിങ്ങായ വാർത്തയായിരുന്നു. എന്നെ കുറിച്ച് ഒരാളിൽ ഇങ്ങനൊരു ചിന്ത പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ട് തന്നെ എന്നെ വ്യക്തപരമായി ആ വാർത്ത വല്ലാതെ വേദനിപ്പിച്ചു.

കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിലും മോളെ കുറിച്ച് ആലോചിച്ചപ്പോൾ വിഷമം തോന്നി. പക്ഷെ ഇലക്ഷന്റെ കാര്യത്തിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. മാത്രമല്ല ഫൈറ്റ് ചെയ്യാൻ ഞാൻ റെഡിയുമായിരുന്നു എന്നും ശ്വേത മേനോൻ പറഞ്ഞു. പിന്നീട് നടിയുടെ ഭർത്താവ് ശ്രീവത്സൻ മേനോനും പ്രതികരിച്ചു. മാനസീകമായി ആ സമയത്ത് വളരെ ബുദ്ധിമുട്ടി.

ശ്വേതയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ വളരെ മോശമായ രീതിയിലായിരുന്നു. ഞങ്ങൾക്ക് ഒരു ഭയമുണ്ടായിരുന്നത്... മോൾ പന്ത്രണ്ട് വയസുള്ള കുട്ടിയാണ്. അവൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായിക്കുമോ ഫ്രണ്ട്സ് ആരെങ്കിലും അവളോട് ഇത് പറയുകയോ ചോദിക്കുകയോ ചെയ്താൽ അവളുടെ മനസിൽ എന്താകും തോന്നുക എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക് ഏറെയും. ഭയങ്കര വിഷമത്തിലായിരുന്നു ശ്വേത. ഒരുപാട് കരഞ്ഞു.

Shweta Menon
Photo Credit: Shweta Menon / Shweta Menon fan page

നമുക്ക് ഇത് നേരിടാമെന്നാണ് ‍ഞാൻ അപ്പോഴും പറഞ്ഞിരുന്നത്. കാരണം നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടായിരുന്നു. അത് അതുപോലെ സംഭവിച്ചു. ആദ്യത്തെ രണ്ട് ദിവസം മാനസീകമായി വളരെ വിഷമത്തിലായിരുന്നു. ഒന്നുമായും ഞങ്ങൾ ആ പരാതിയെ കണക്ട് ചെയ്തിരുന്നില്ല. ആരോ ചെയ്ത പ്രവൃത്തിയായി മാത്രമെ കണ്ടിരുന്നുള്ളു. അതുകൊണ്ട് അതിന്റേതായ രീതിയിൽ കോടതിയിൽ ഡീൽ ചെയ്യുന്നുണ്ടെന്ന് ശ്രീവത്സൻ മേനോൻ പറഞ്ഞു.

പ്രൊഫഷൻ വീട്ടിൽ കൊണ്ടുപോകുന്നവരല്ല ഞങ്ങൾ. മാത്രമല്ല ഞങ്ങൾ എല്ലാവരും പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ്. അവൾക്ക് ഞങ്ങൾ ഒരു സ്ഥാനവും കൊടുത്തിട്ടുണ്ട്. അവൾ ഞങ്ങളെയാണ് ഭരിക്കുന്നതെന്ന് ശ്വേതയും കൂട്ടിച്ചേർത്തു. കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീവത്സന്റെ പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയിൽ അച്ഛനൊപ്പം ഏതാണ്ട് ഉയരമുള്ള സബൈന പ്രത്യക്ഷപ്പെട്ടിരുന്നു.

അപ്പോഴും മകളുടെ മുഖം ശ്വേത മറച്ച് പിടിച്ചിരുന്നു. ബോംബെയിലാണ് സബൈന പഠിക്കുന്നത്. ഇനി ക്യാമറ വേണ്ടെന്ന് സബൈന തന്നെയാണ് നാല് വയസിൽ അമ്മ ശ്വേതയോട് പറഞ്ഞത്. ഒരു മകളും കേൾക്കാൻ ആ​ഗ്രഹിക്കാത്ത വാർത്തയും വിവാദവുമാണ് ചിലർ ശ്വേതയുടെ പേരിൽ കെട്ടിച്ചമച്ചതെന്നാണ് കമന്റുകൾ. മറ്റുള്ളവരുടെ മനസറിയാത്ത കഴുകന്മാർ എന്നും ചിലർ കുറിച്ചു.

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X