For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമൊക്കെ ഭയങ്കര സ്‌നേഹമായിരുന്നു; ഭര്‍ത്താവിനൊപ്പമുള്ള ലോക്ഡൗണ്‍ നാളുകളെ കുറിച്ച് പറഞ്ഞ് നടി ശ്വേത മേനോന്‍

  |

  മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പങ്കെടുത്തതിന് ശേഷം സിനിമയുമായി തിരക്കുകളിലായിരുന്നു നടി. ലോക്ഡൗണ്‍ നാളുകളില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയാണ്. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്ന ശ്വേതയുടെ വീഡിയോയാണ് വൈറലാവുന്നത്.

  കീർത്തി സുരേഷ് വർക്കൌട്ടിലാണ്, കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു

  ലോക്ഡൗണിന്റെ തുടക്കത്തിലുണ്ടായിരുന്ന സ്‌നേഹം പിന്നീട് മാറിയതിനെ കുറിച്ച് തമാശരൂപേണയാണ് ശ്വേത പറയുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ വിശേഷം പറഞ്ഞത്. ഒപ്പം ജീവിതത്തിലുണ്ടായ ചില തെറ്റുകുറ്റങ്ങളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. കൂടുതല്‍ വായിക്കാം...

  വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്‌നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സര്‍പ്രൈസ് എന്ന് പറയാന്‍ പറ്റില്ലെന്നും ശ്വേത പറയുന്നു.

  ജീവിതത്തില്‍ നടന്ന എന്തെങ്കിലും കാര്യം ഡിലീറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഞാന്‍ ഒന്നും ഓര്‍ക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കില്‍ എന്റെ പിതാവ് പോയത് മാത്രമാണ്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛന്‍ എന്റെ കൂടെ ഉണ്ടെന്നാണ്. അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല. പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാന്‍ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്.

  കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാന്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈന്‍ഡ്. അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്.

  Recommended Video

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  പൊതുസമൂഹത്തിന് അറിയാത്ത ശ്വേതയുടെ ടാലന്റ് എന്നാതായിരുന്നു അവതാരകന്‍ ചോദിച്ചത്. താനൊരു കുസൃതിക്കാരി ആണെന്ന് ശ്വേത മറുപടി പറയുകയും ചെയ്തു. എന്റെ ആണ്‍സുഹൃത്തുക്കള്‍ക്കിടയില്‍ ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ സംസാരിക്കാറുണ്ട്. കുസൃതി എന്ന് പറഞ്ഞാല്‍ ഭയങ്കര കുസൃതിയുള്ള സ്വഭാവമാണ് തന്റേതെന്ന് നടി വ്യക്തമാക്കുന്നു. ഹൃദയത്തില്‍ ഞാനൊരു നല്ല മനുഷ്യനാണ്. എന്നെ കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കേണ്ടി വരുമെന്നും ശ്വേത പറയുന്നു.

  English summary
  Shweta Menon Opens Up About Her Lockdown Days With Hubby Sreevalsan Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X