twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൗന്ദര്യ മത്സരത്തിൽ ശ്വേത മേനോന് പ്രിവിലേജുകൾ കിട്ടി; നിഷ എന്തിനാണ് തെറ്റിദ്ധരിപ്പിക്കുതെന്ന് ചോദിച്ച് നടിയും

    |

    മിസ് ഇന്ത്യ മത്സരമടക്കം നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടാണ് നടി ശ്വേത മേനോന്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ സൗന്ദര്യ മത്സരങ്ങളില്‍ ശ്വേത മേനോന്‍ എന്ന വ്യക്തിയ്ക്ക് ഒരുപാട് പ്രിവിലേജുകള്‍ കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് നിഷ ജോസ് കെ മാണി. 1992 ല്‍ കൊച്ചിയില്‍ വച്ച് നടത്തിയ രമണിക മിസ് കേരള മത്സരത്തിലെ വിന്നറായിരുന്നു ശ്വേത മേനോന്‍.

    സാരിയിലും ഹോട്ട് ലുക്ക് പരീക്ഷിച്ച് നടി അന്വേഷി ജെയിൻ, കിടിലൻ ഫോട്ടോസ് കാണാം

    അതേ മത്സരത്തില്‍ ശ്വേത മേനോന്‍ റണ്ണര്‍ അപ്പ് ആയിരുന്നു. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാര്‍ അന്ന് ഉണ്ടായിരുന്നു. തന്റെ വീട്ടുകാര്‍ അവസരം നിഷേധിച്ചത് കൊണ്ടാണ് അന്ന് പങ്കെടുക്കാന്‍ പറ്റാതെ പോയതെന്നും അതിലാണ് ശ്വേത മത്സരിച്ചതെന്നുമാണ് നിഷ പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യ മത്സരങ്ങളെ കുറിച്ച് ശ്വേത മേനോന്‍ പറയുന്നത്.

    മിസ് ഇന്ത്യ മത്സരത്തെ കുറിച്ച് ശ്വേത മേനോന്‍

    ആദ്യമായി ഞാന്‍ ഫെമിന മിസ് ഇന്ത്യ വേദിയിലെത്തുന്നത് 1991 ലാണ്. ആ വര്‍ഷം മിസ് കോയമ്പത്തൂര്‍ റണ്ണര്‍അപ്പ് ആയിരുന്നു. രേവതി ചേച്ചിയാണ് ഞങ്ങളെ അന്ന് കിരീടം അണിയിച്ചത്. തുടര്‍ന്ന് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. എന്നാല്‍ എനിക്ക് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അന്നെനിക്ക് പതിനേഴ് വയസ് പൂര്‍ത്തിയായിട്ടില്ല. മിസ് യങ്ങ് ഇന്ത്യ എന്ന ടൈറ്റില്‍ ആണ് അന്ന് ഞാന്‍ നേടിയത്. പ്രായപൂര്‍ത്തി ആകാത്തത് കൊണ്ട് പാസ്‌പോര്‍ട്ടും അന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ശ്വേത പറയുന്നു.

     മിസ് ഇന്ത്യ മത്സരത്തെ കുറിച്ച് ശ്വേത മേനോന്‍

    നിഷ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ 1992 ലെ രമണിക മിസ് കേരള മത്സരത്തില്‍ ഞാന്‍ വിജയിച്ചിട്ടല്ല മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്ക് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ ഫെമിന മിസ് ന്ത്യയില്‍ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യ യ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷന്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.

     മിസ് ഇന്ത്യ മത്സരത്തെ കുറിച്ച് ശ്വേത മേനോന്‍

    ഒരു സുഹൃത്ത് ഫോര്‍വേര്‍ഡ് ചെയ്തപ്പോഴാണ് ഞാന്‍ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവര്‍ അങ്ങനൊരു അഭിപ്രായപ്രകടനം നടത്തിയതെന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാല്‍ അത് തിരുത്തണമെന്ന് തോന്നി. കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത് ശരിയല്ലല്ലോ. മിസ് ബംഗ്ലൂര്‍ മത്സരത്തില്‍ യോഗ്യത നേടിയാണ് ഞാന്‍ 1994 ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. ആ വര്‍ഷം സുസ്മിത സെന്‍ ആയിരുന്നു മിസ് ഇന്ത്യ ആയത്. അതില്‍ റണ്ണര്‍ അപ്പ് ആയ ഞാന്‍ മിസ് ഏഷ്യ പസഫിക് മത്സരത്തില്‍ പങ്കെടുത്തു. അതിലും ഞാന്‍ റണ്ണര്‍ അപ്പായി.

     മിസ് ഇന്ത്യ മത്സരത്തെ കുറിച്ച് ശ്വേത മേനോന്‍

    ഒരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതൊക്കെ കടന്നാണ് യോഗ്യത നേടുന്നത്. അവര്‍ അഭിമുഖത്തില്‍ പറയുന്നത് എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടി കടന്ന് വന്നു എന്നാണ്. പക്ഷേ അത് തെറ്റാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ എനിക്കൊരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിവില്ല. ഞാന്‍ മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജിയച്ചാണ് ഫൈനല്‍ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല. അതൊന്ന് വ്യക്തമാക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ ഇത്രയും പറയാന്‍ മുന്നോട്ട് വന്നത്.

    Recommended Video

    Mammootty-Sulfath Love Story | FilmiBea Malayalam
     മിസ് ഇന്ത്യ മത്സരത്തെ കുറിച്ച് ശ്വേത മേനോന്‍

    എയര്‍ഫോര്‍സ് അന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടി ആയിരുന്നു ഞാന്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഒരു ത്രില്ല് ആയിരുന്നു. എന്റെ ജീവിതം എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ഒരുപാട് മത്സരങ്ങളില്‍ കൂടി ഞാന്‍ കടന്ന് പോയിട്ടുണ്ടെന്ന്. എന്റെ കുടും അതെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നു. ഞാന്‍ റിയാലിറ്റി ഷോ കളിലും സ്‌പോര്‍ട്‌സിലുമൊക്കെ ചെറുപ്പം മുതലേ പങ്കെടുത്ത് ദേശീയതലം വരെ എത്തിയിട്ടുണ്ട്. അതില്‍ ജയിക്കുമോ ഇല്ലയോ എന്നല്ല ഞാന്‍ നോക്കുക എന്നും ശ്വേത മേനോന്‍ പറയുന്നു.

    English summary
    Shweta Menon Opens Up About Her Miss India Contest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X