ഞാനെവിടം വരെ പോവുമെന്ന് എന്റെ ഭർത്താവിനറിയാം; എന്റെ വീട്ടിലേക്ക് കടക്കരുത്; ശ്വേത മേനോൻ
തുടക്കത്തിൽ ഗോസിപ്പ് വരുമ്പോൾ വിഷമമുണ്ടായിരുന്നെന്നും ശ്വേത വ്യക്തമാക്കി.
മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലെത്തിച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരമായിരുന്നു ശ്വേതയുടെ ആദ്യ സിനിമ. ഈ മമ്മൂട്ടി ചിത്രത്തിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശ്വേത പിന്നീട് ശക്തമായ തിരിച്ചു വരവ് മലയാളത്തിലേക്ക് നടത്തി. പാലേരി മാണിക്യം, സാൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, ഇത്രമാത്രം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് കഴിഞ്ഞു.
അന്നും അന്നും ഇടയ്ക്കിടെ വാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും അകപ്പെടുന്ന നടിയാണ് ശ്വേത. 2013 ൽ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി പ്രസവം ചിത്രീകരിച്ചത് ശ്വേതയെ വിവാദത്തിലാക്കിയിരുന്നു. നടിക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ അന്ന് വന്നു. എന്നാൽ ഇതൊന്നും നടിയെ ബാധിച്ചില്ല.
ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. ചാനൽ കേരള ബോക്സ് ഓഫീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകൾ വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തിൽ ഗോസിപ്പ് വരുമ്പോൾ വിഷമമുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ വന്നപ്പോൾ സൽമാന്റെ കൂടെ അഫെയ്ർ ഉണ്ടെന്ന് ഗോസിപ്പ് വന്നു.
'എന്നെ പറ്റി നിങ്ങൾ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവർ ഈ ഇൻഡസ്ട്രിയിൽ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാൻ ഈ ഇൻഡസ്ട്രിയിലാണ്. ഞാൻ ഒരു പബ്ലിക് എന്റർടെയ്നറാണ്. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ,' ഒരു പ്രശ്നവുമില്ല.

'കൊവിഡ് സമയത്ത് ഞാൻ ആത്മഹത്യ ചെയ്തെന്ന് ഗോസിപ്പ് വന്നു. കൊവിഡിൽ വീട്ടിലിരുന്നിട്ടും വാർത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിൻസും പറഞ്ഞു. കുഴപ്പമില്ല അവർ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭർത്താവ് വളരെ കൂളാണ്. ഇതൊന്നും പരിഗണിക്കുന്നേ ഇല്ല. ആൾക്ക് അറിയാലോ ഞാൻ എവിടെ വരേക്കും പോവുമെന്ന്,' ശ്വേത പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ ഭർത്താവിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും ശ്വേത സംസാരിച്ചിരുന്നു. എന്നെ പൂർണമായും പിന്തുണയ്ക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തിൽ ഭാഗ്യവതിയാണ്. എനിക്ക് എന്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് മിസ് യൂസ് ചെയ്യാൻ പാടില്ലെന്നും അറിയാം.
ഭർത്താവ് സ്വാതന്ത്ര്യം തരുന്നു എന്ന് പറഞ്ഞ് എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിന്റെ തലയിവിട്ട് പോവാൻ സാധിക്കില്ല. അമ്മയും ഭാര്യയുമെന്ന നിലയിൽ തനിക്ക് തന്റേതായ ഉത്തരവാദിത്വങ്ങളുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. മോൾക്ക് പത്ത് വയസ്സായി.
അവൾക്ക് എഴുതാനിഷ്ടമാണ്. ശ്രീയുടെ അപ്പൂപ്പൻ വള്ളത്തോളിന്റെയും എന്റെ അച്ഛന്റെയും കഴിവ് കിട്ടിയെന്ന് തോന്നുന്നു. അമ്മയെന്ന നിലയിൽ താൻ സ്ട്രിക്റ്റാണ്. എന്നാൽ ഭർത്താവ് അങ്ങനെയല്ലെന്നും നടി പറയുന്നു.
പള്ളിമണിയാണ് ശ്വേതയുടെ പുതിയ സിനിമ. ചിത്രത്തിൽ നിത്യ ദാസ്, കൈലാഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ശ്വേത നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമകളെ സോഷ്യൽ മീഡിയയിലൂടെ തകർക്കാൻ പ്രവർത്തിക്കുന്നവരുണ്ടെന്നും പണം നൽകാനആണ് അവരുടെ ആവശ്യമെന്നും നടി തുറന്നടിച്ചു.
പാലേരിമാണിക്യം, ഒഴിമുറി തുടങ്ങിയ സിനിമകളിലെ ശ്വേതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ വലിയ ഇടവേള ശ്വേതയുടെ കരിയറിൽ വന്നിരുന്നു. പാലേരിമാണിക്യം, ഒഴിമുറി തുടങ്ങിയ സിനിമകളിലെ ശ്വേതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ വലിയ ഇടവേള ശ്വേതയുടെ കരിയറിൽ വന്നിരുന്നു. നല്ല അവസരങ്ങൾ തനിക്ക് വന്നില്ലെന്നാണ് ഇതേപറ്റി നടി പറഞ്ഞത്.


Click it and Unblock the Notifications