ചിക്കന്‍ കാല് തൊട്ട് അലറി കരഞ്ഞ് ശ്വേത മേനോന്‍! ഇതാണ് ബ്ലൈന്‍ഡ് മത്സരം, വീഡിയോ പുറത്ത്
മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ശ്വേത മേനോന്‍. ചെറുപ്പക്കാലത്ത് തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോഴും സജീവമായി തുടരുകയാണ്. അടുത്തിടെ ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു ശ്വേത മേനോന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ശ്വേത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയുടെ പ്രമോഷനുമായി എത്തിയിരിക്കുകയാണ് നടി.

മൂവീ മാന്‍ ബ്രോഡ് കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ബ്ലൈന്‍ഡ് ഗെയിമില്‍ പങ്കെടുക്കാന്‍ എത്തിയ ശ്വേതയുടെ വീജിയോ ആണ് തരംഗമാവുന്നത്. കണ്ണ് മൂടി കെട്ടി മുന്നിലിരിക്കുന്ന പാത്രത്തില്‍ എന്താണെന്നുള്ളത് പറയുകയാണ് ഗെയിം. മത്സരത്തില്‍ ശ്വേത വിജയിച്ചെന്ന് പറയാം. തന്റെ മുന്‍പിലെത്തിയ ഒരുവിധം സാധാനങ്ങളും കൈ കൊണ്ട് തൊട്ട് നോക്കി എന്താണെന്ന് ശ്വേത തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ ഒരു ചിക്കന്‍ കാല് മാത്രം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൈ കൊണ്ട് തൊട്ട് നോക്കിയപ്പോള്‍ എന്ത് സാധാനമാണെന്ന് മനസിലാവാത്ത നടി ഉറക്കെ കരയുകയായിരുന്നു. മമ്മി.. എന്ന് വിളിച്ച് കൊണ്ട് കരഞ്ഞ നടി കണ്ണിലെ തടസം മാറ്റി കഴിഞ്ഞപ്പോള്‍ ഇത് ചിക്കന്‍ കാല്‍ ആയിരുന്നോ എന്ന് കണ്ട് ചിരിച്ച് പോയി. മത്സരത്തിന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ വഴി തരംഗമാവുകയാണ്.


Click it and Unblock the Notifications











