മകള്‍ക്കൊരു കൂട്ടുവേണ്ടേ? രസകരമായ മറുപടിയുമായി ശ്വേത മേനോന്‍! അടുത്ത കളിമണ്ണ് വരട്ടെയെന്ന് താരം!
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ശ്വേത മേനോന്‍. മോഡലിംഗ് രംഗത്തുനിന്നായിരുന്നു താരം സിനിമയിലെത്തിയത്. അനശ്വരമെന്ന സിനിമയിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. ഗ്ലാമറസ് കഥാപാത്രങ്ങള്‍ മാത്രമല്ല ബോള്‍ഡായിട്ടുള്ള വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ശ്വേത. ബിഗ് ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും താരം സജീവമാണ്. മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായുമൊക്കെ ശ്വേത എത്തിയിരുന്നു.
ഗ്ലാമര്‍ വേഷങ്ങള്‍ സിനിമയ്ക്കായി മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ താനങ്ങനയെല്ലെന്ന് താരം പറയുന്നു. താരപ്പകിട്ടൊന്നും പ്രകടിപ്പിക്കാത്ത തരത്തിലുള്ള ജീവിതമാണ് തന്റേതെന്ന് ശ്വേത പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്വേത വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും മകളെക്കുറിച്ചും ശ്വേത അഭിമുഖത്തില്‍ വാചാലയായിരുന്നു. മകള്‍ക്കൊരു കൂട്ട് വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു താരം നല്‍കിയത്.

റിയല്‍ ശ്വേത മേനോന്‍
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേത മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് താനെന്ന് ശ്വേത മേനോന്‍ പറയുന്നു. മീന്‍കറിയും ചോറുമൊക്കെ ഇഷ്ടപ്പെടുന്ന തനിസാധാരണക്കാരി. സിനിമയെന്നത് തന്റെ ജോലിയാണ്. വീട്ടില്‍ സിനിമാതാരമല്ല താനെന്നും ശ്വേത പറയുന്നു. സിനിമയില്‍ അല്ലാത്തപ്പോള്‍ നടിയാണെന്ന തരത്തില്‍ ജീവിക്കാറില്ല. വീട്ടമ്മയാവാന്‍ പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിര്‍ത്തിയാല്‍ അങ്ങനെയാണ്.

കരിയറിനെക്കുറിച്ച്
ഒറ്റക്കുട്ടിയായ എനിക്ക് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്ക അദ്ദേഹത്തിനാണ്. കുടുംബവും സിനിമയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ പിന്തുണയുള്ളതിനാലാണ്. ജീവിതത്തെ ഫിലോസഫിക്കലായി കാണുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും ശ്വേത മേനോന്‍ തുറന്നുപറഞ്ഞിരുന്നു.
Recommended Video

ഷോപ്പിംഗിന് പോവാറുണ്ടായിരുന്നു
സബയ്‌ന കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഷോപ്പിംഗിന് കൂടെ കൊണ്ടുപോവുമായിരുന്നു. കാരിയറില്‍ അവളെ കിടത്തിയായിരുന്നു അവള്‍ക്കുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. ചില നിറങ്ങള്‍ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് അത്തരത്തിലുള്ള നിറങ്ങള്‍ കൂടുതല്‍ എടുത്തിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ത്തന്നെ അവള്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ശ്വേത മേനോന്‍ പറയുന്നു.


Click it and Unblock the Notifications











