മുൻ പങ്കാളി ഇപ്പോഴും അവിടെത്തന്നെ, സംസാരിക്കുമ്പോൾ എനിക്ക് ചിരി വരും; ശ്വേത മേനോൻ

തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് നടി ശ്വേത മേനോൻ. സ്നേഹവും സന്തോഷവുമെല്ലാം തുറന്ന് പ്രകടിപ്പിക്കുന്ന ശ്വേതയുടെ പ്രകൃതം പലപ്പോഴും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശ്വേത അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം പിരിയേണ്ടി വന്നത്, രണ്ടാം വിവാഹം, ബോളിവുഡിൽ നിന്നും മോളിവുഡിലേക്കുള്ള മടക്കം തുടങ്ങിയവയെക്കുറിച്ചെല്ലാം ശ്വേത സംസാരിച്ചു.

മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനാണ് ശ്വേതയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുമുണ്ട്. മുംബൈയിലാണ് ഭർത്താവിനും മകൾക്കുമൊപ്പ ശ്വേത കഴിയുന്നത്. തന്റെ മുൻ പ്രണയത്തെക്കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നല്ലൊരു ബ്രേക്കപ്പ് പിന്നീട് നടന്നിട്ടുണ്ട്. ഇപ്പോൾ എനിക്ക് തോന്നുന്നത് അത് നന്നായെന്നാണ്. അത് ആ പ്രായത്തിന്റേതാണ്.

Shwetha Menon

ഇന്ന് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് ചിരി വരും. ഇപ്പോൾ ഞാൻ എന്റെ എക്സിനോട് സംസാരിക്കാറുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ എനിക്ക് ചിരി വരും. കാരണം അവൻ അവിടെ തന്നെയാണ് ഇപ്പോഴും. ഞാനെവിടെയോ പോയിക്കഴിഞ്ഞു. താൻ മുൻ പങ്കാളിയോട് സംസാരിക്കുന്നത് ഭർത്താവിന് അറിയാമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ശ്വേത മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ ബോബി ബോൻസ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തോടെ പിരിഞ്ഞതാണെന്ന് ശ്വേത തുറന്ന് പറയുകയുണ്ടായി. ഒരുമിച്ചാകുമ്പോൾ അദ്ദേഹവും ഞാനും നല്ല വ്യക്തികൾ ആയിരുന്നില്ല. അദ്ദേഹത്തിന് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല.

Shwetha Menon

റൊമാൻസിൽ നമ്മൾ ഒഴികിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്. സ്നേഹമുണ്ടെങ്കിലും കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണ്. എന്റെ കുറേ സുഹൃത്തുക്കൾ അപ്പോൾ വിവാഹം ചെയ്തിരുന്നു. എന്നാൽ തനിക്കും കല്യാണം കഴിക്കേണ്ടേ എന്ന ചിന്ത തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോൻ പറഞ്ഞു. ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തതിനെക്കുറിച്ചും ശ്വേത സംസാരിച്ചു.

സ്നേഹത്തിനപ്പുറം ഞങ്ങൾ പരസ്പരം ബഹുമാനിക്കാൻ തുടങ്ങി. പ്രണയ ബന്ധമൊന്നുമല്ലായിരുന്നു. ആദ്യ ബന്ധം പരാജയപ്പെട്ടതിനാൽ ഇനി അബദ്ധം ചെയ്യരുതെന്നുണ്ടായിരുന്നു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്ന് ശ്രീയോട് ആദ്യമേ പറഞ്ഞു. ശ്രീ തന്നെയാണ് അച്ഛനോട് പറഞ്ഞത്. അച്ഛന് ഇഷ്ടമായി. ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.

നമുക്ക് നോക്കാം, സമയമാകട്ടെ എന്നാണ് അച്ഛൻ ശ്രീയോട് പറഞ്ഞത്. ശ്രീ ഭർത്താവിനേക്കാളുപരി നല്ല അച്ഛനും സുഹൃത്തുമാണ്. എടാ, പോടാ എന്ന് വിളിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. പക്ഷെ മകളുടെ കാര്യത്തിൽ നല്ല മാതാപിതാക്കളാണെന്നും ശ്വേത മേനോൻ പറഞ്ഞു. പരസ്പര ബഹുമാനമാണ് താനും ഭർത്താവും തമ്മിലുള്ളതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.

അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ ശ്വേത മാധ്യമങ്ങളെ കാണുകയുണ്ടായി. അമ്മ സംഘടനയ്ക്ക് വിഷയത്തിൽ പറ്റിയ പാളിച്ചകൾ നടി ചൂണ്ടിക്കാട്ടി. അതേസമയം സംഘടനയെ പൂർണമായും തള്ളിക്കളഞ്ഞില്ല. പവർ ​ഗ്രൂപ്പിൽ സ്ത്രീകളുമുണ്ടാകാമെന്ന് ശ്വേത അഭിപ്രായപ്പെട്ടു. വിലക്ക് എനിക്കുമുണ്ടായിട്ടുണ്ട്. കരാർ ഒപ്പിട്ട ശേഷം ഒൻപത് സിനിമകൾ ഇല്ലാതായി. ഞാനത് കാര്യമാക്കിയില്ല. എനിക്ക് വരാനുള്ളത് വരുമെന്ന പോസിറ്റീവ് ചിന്തയുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി. സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമായി ശ്വേതയെ കാണാറില്ല.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X