»   » പ്രസവ ശേഷമാണ് വികാരം നിയന്ത്രിക്കാന്‍ ശീലിച്ചത്.. മകള്‍ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ശ്വേത

പ്രസവ ശേഷമാണ് വികാരം നിയന്ത്രിക്കാന്‍ ശീലിച്ചത്.. മകള്‍ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ശ്വേത

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്വേതാ മേനോന്‍. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ച് മുന്‍പ് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ഏറെ പ്രിയപ്പെട്ട നഗരത്തെ വിട്ട് കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

സബെയ്‌ന ജനിച്ചതിന് ശേഷമാണ് താന്‍ വികാരം പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ ശീലിച്ചതെന്ന് താരം പറയുന്നു. മകളുടെ ജനനത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ദേഷ്യവും സങ്കടവുമൊന്നും മകളുടെ മുന്നില്‍ വെച്ച് പ്രകടിപ്പിക്കാറില്ലെന്ന് ശ്വേതാ മേനോന്‍ പറയുന്നു.

മകള്‍ ജനിച്ചതിന് ശേഷമുള്ള മാറ്റം

മകള്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശീലിച്ചത്. ദേഷ്യവും സങ്കടവുമൊന്നും മകളുടെ മുന്നില്‍ വെച്ച് പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്തെ ഏറ്റവും ശക്തരായ മനുഷ്യരെന്ന് മക്കള്‍ക്ക് തോന്നണം.

സ്‌നേഹവും കരുതലും മാത്രമേ നല്‍കാന്‍ കഴിയൂ

സ്‌നേഹവും കരുതലും മാത്രം നല്‍കാനേ തനിക്ക് കഴിയൂവെന്നും താരം പറയുന്നു. ജീവിക്കാനാവശ്യമായ പണം അവള്‍ തന്നെ ഉണ്ടാക്കട്ടെയെന്നും ശ്വേത വ്യക്തമാക്കുന്നു.

ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നു

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവള്‍ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ബേബി കാരിയറില്‍ അവളെയും കിടത്തിയാണ് ഷോപ്പിങ്ങിന് പോകുന്നത്. അവള്‍ക്ക് വേണ്ടിയുള്ള ഡ്രസ് സെലക്ട് ചെയ്യുന്നതിനിടയില്‍ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിക്കുമായിരുന്നു.

സബെയ്‌നയ്ക്ക് കൂട്ടുവേണ്ടേ?

ഒറ്റക്കുട്ടിയായ സബെയ്‌നയ്ക്ക് കൂട്ടുവേണ്ടെയെന്ന് ചോദിച്ചപ്പോള്‍ അടുത്ത കളിമണ്ണ് വരട്ടെയെന്നായിരുന്നു താരത്തിന്റെ മറുപടി. കളിമണ്ണ് സിനിമയില്‍ പ്രസവം കാണിച്ചത് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കുടുംബത്തിന്റെ പിന്തുണ

വിവാദങ്ങളിലും വീഴ്ചകളിലും തനിക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെ നിന്നവരാണ് തന്റെ മാതാപിതാക്കള്‍. താന്‍ ജീവിതത്തില്‍ ഒറ്റയ്ക്കായി പോവുമോയെന്നുള്ള ആശങ്ക അവരെ അലട്ടിയിരുന്നു. എന്നാല്‍ ശ്രീ എത്തിയപ്പോള്‍ അത് മാറിയെന്നും ശ്വേത പറയുന്നു.

ഒറ്റക്കുട്ടിയായതിലെ സങ്കടം

ഒറ്റക്കുട്ടിയായതിലെ സങ്കടം അനുഭവിച്ചാണ് താന്‍ വളര്‍ന്നതെന്ന് ശ്വേത പറയുന്നു. ഒരു സഹോദരിയോ സഹോദരനോ ഉണ്ടായിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നു. ഒരു കുട്ടിയെ ദത്തെടുത്തൂടെയെന്ന് വരെ ചോദിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

English summary
Shwetha Menon talking about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam