For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രതി ചേച്ചി സ്വർ​ഗത്തിലിരുന്ന് എന്ത് ചെയ്യുന്നു; ഇപ്പോഴും സിനിമ ആരും മറന്നില്ലെന്ന് ശ്വേത മേനോൻ

  |

  മലയാള സിനിമയിൽ ഏറെ വ്യത്യസ്തതകൾ പുലർത്തിയ നായിക നടിയാണ് ശ്വേത മേനോൻ. സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ശേഷം മോഡലിം​ഗിലേക്ക് തിരിയുകയും ഏറെക്കാലം കഴിഞ്ഞ് തിരിച്ചു വന്ന് ശ്രദ്ധേയ വേഷങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാനും ശ്വേത മേനോന് പറ്റി.

  1991 ലിറങ്ങിയ അനശ്വരം ആയിരുന്നു ശ്വേതയുടെ ആദ്യ സിനിമ. മമ്മൂട്ടി ആയിരുന്നു സിനിമയിലെ നായകൻ. പിന്നീട് മുംബൈയിൽ അറിയപ്പെടുന്ന മോഡലായി മാറിയ ശ്വേത 1994 ൽ മിസ് ഇന്ത്യ ആവുകയും ചെയ്തു. അക്കാലഘട്ടത്തിൽ നിരവധി വിവാദങ്ങളും ശ്വേതയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു.

  Also Read: എയ്ഞ്ചൽ പറയാറുള്ള 'ജെ' ഇതാണ്, കാമുകനെ പരിചയപ്പെടുത്തി ബി​ഗ് ബോസ് താരം, ഇയാൾ വിവാഹിതനല്ലേയെന്ന് ആരാധകർ!

  കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതൊന്നും ശ്വേതയെ ബാധിച്ചില്ല. അനശ്വരത്തിന് ശേഷമുള്ള രണ്ടാം വരവിൽ കൈ നിറയെ സിനിമകൾ മലയാളത്തിൽ നിന്നും ശ്വേതയ്ക്ക് ലഭിച്ചു. സോൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, കയം, പാലേരി മാണിക്യം, രതിനിർവേദം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ശ്വേത മേനോൻ ചെയ്തു. 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ശ്വേത മേനോന് ലഭിച്ചു.

  Also Read: സംരക്ഷണമില്ല, ചെലവിന് പണം തരില്ല, പേരിന് മാത്രമൊരു ഭാര്യ! രണ്ട് മാസം കൊണ്ട് പിരിഞ്ഞ ദാമ്പത്യം: തെസ്‌നി

  മലയാളത്തിൽ ശ്വേത അഭിനയിച്ചതിൽ തരം​ഗമായ ഒരു സിനിമ ആയിരുന്നു രതി നിർവേദം. 2011 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നടി രതി എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. 1978 ൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്. ജയഭാരതി ആയിരുന്നു പഴയ രതിനിർവേദത്തിലെ നായിക. റീമേക്കിലെ ശ്വേതയുടെ ​ഗ്ലാമറസ് രം​ഗങ്ങളും ​ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത മേനോൻ.

  'രതിനിർവേദം രണ്ടാം ഭാ​ഗം എപ്പോഴാ വരിക എന്ന് എത്രയോ പേർ ചോദിക്കുന്നു. ഞാൻ പറയും രതി ചേച്ചി മരിച്ചു പോയി എന്ന്. അപ്പോൾ സ്വർ​ഗത്തിൽ പോയിട്ട് എന്താണ് നടക്കുക. ഒരുപാട് സ്റ്റോറി ലൈനുകൾ വന്നിട്ടുണ്ട്. പപ്പുവിനെ കാണുന്നതിന് മുമ്പുള്ള രതി ചേച്ചി, പ്രീക്വൽ സീക്വൽ കഥകളെല്ലാം വരാറുണ്ട്. ചില കഥകളെല്ലാം ടൈം പാസിന് സൂപ്പറാണ്,' ശ്വേത മോനോൻ പറഞ്ഞു.

  പുതിയ സിനിമ പള്ളിമണിയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ. നിത്യ ദാസ്, കൈലാഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സിനിമയിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് ശ്വേത അവതരിപ്പിക്കുന്നത്.

  സിനിമകളിൽ പഴയത് പോലെ സജീവമല്ലാത്തതിനക്കുറിച്ചും ശ്വേത മേനോൻ സംസാരിച്ചു. നല്ല സിനിമകൾ ലഭിക്കാത്തതാണ് ഇടവേളയ്ക്ക് കാരണം. പ്രത്യേകിച്ച് ഒരു ​ഗ്യാങ്ങിന്റെയും ഭാ​ഗമല്ല താനെന്നും ശ്വേത മേനോൻ പറഞ്ഞു. സിനിമകൾക്ക് പുറമെ നേരത്തെ ടെലിവിഷൻ ഷോകളിൽ അവതാരക ആയും ശ്വേത എത്തിയിരുന്നു. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന ഷോയിലായിരുന്നു നടി അവതാരക ആയത്. പിന്നീട് ബി​ഗ് ​ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാർത്ഥി ആയും ശ്വേത മേനോൻ എത്തിയിരുന്നു.

  Read more about: shweta menon
  English summary
  Shweta Menon About Rathinirvedam Movie; Says People Wish For A Second Part For The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X