ഞാൻ സീരിയസ് ആയപ്പോൾ മമ്മൂക്കയ്ക്ക് കുട്ടിക്കളി; പാലേരി മാണിക്യം സിനിമയെക്കുറിച്ച് ശ്വേത മേനോൻ

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ബി​ഗ് സ്ക്രീനിലെത്തിച്ച നായിക നടിയാണ് ശ്വേത മേനോൻ. മോഡലിം​ഗ്, അഭിനയം, അവതാരക തുടങ്ങി വിവിധ മേഖലകളിൽ ജനപ്രീതി ആർജിച്ച ശ്വേത മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തിലാണ് ശ്രദ്ധേയ വേഷങ്ങൾ നടി ചെയ്തത്.

1991 ൽ അനശ്വരം എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ശ്വേത പിന്നീട് മോഡലിം​ഗിലേക്ക് ശ്രദ്ധ തിരിക്കുകയും മുംബൈയിലെ അറിയപ്പെടുന്ന മോഡലായി മാറുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം ആയിരുന്നു അനശ്വരത്തിൽ ശ്വേത അഭിനയിച്ചത്. പിന്നീട് രണ്ടാം വരവിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ശ്വേതയ്ക്ക് ലഭിച്ചു. നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ശ്വേത മേനോന് ലഭിച്ചു.

അടുത്ത കാലത്തായി ശ്വേതയെ സിനിമകളിൽ കാണാനേ ഇല്ല

പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം, ഇത്രമാത്രം തുടങ്ങിയ സിനിമകളിലൂടെ ശ്വേത സിനിമാ ലോകത്ത് സജീവമായി. എന്നാൽ അടുത്ത കാലത്തായി ശ്വേതയെ സിനിമകളിൽ കാണാനേ ഇല്ല. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയ ശ്വേത എങ്ങോട്ട് പോയി എന്നായിരുന്നു ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ പള്ളിമണി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോവുകയാണ് ശ്വേത മേനോൻ. ഹൊറർ സിനിമയായ പള്ളിമണിയിൽ നിത്യ ദാസ്, കൈലാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പാലേരി മാണിക്യം സിനിമയിൽ കണ്ടത്

ശ്വേത മേനോന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പാലേരി മാണിക്യം സിനിമയിൽ കണ്ടത്. ചീരു എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ നടി അവതരിപ്പിച്ചു. മലബാർ ഭാ​ഗത്തെ നാട്ടിൻപുറത്തുകാരിയായ ചീരുവിന്റെ ശരീര ഭാഷ ശ്വേത സൂക്ഷ്മമമായി അഭിനയിച്ച് ഫലിപ്പിച്ചിരുന്നു. മമ്മൂട്ടി ആയിരുന്നു സിനിമയിലെ നായകൻ. അനശ്വരത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്.

ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. 'മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോൾ താൻ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാർ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ കാത്തിരിക്കും. ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് എനിക്ക്'

'എന്നാൽ പാലേരി മാണിക്യത്തിൽ എത്തിയപ്പോൾ ഞാൻ പ്രൊഫഷണൽ ആയിരുന്നു, ആ സമയത്ത് ഞാൻ സീരിയസ് ആയി നിൽക്കുമ്പോൾ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോൾ ഞാനായിരുന്നു കുട്ടിക്കളിയെങ്കിൽ പിന്നീട് അദ്ദേഹമായിരുന്നു'

എന്റെ കഥാപാത്രത്തിൽ നിന്ന് ചെയ്യാൻ പറഞ്ഞു

'പാലേരി മാണിക്യത്തിൽ അദ്ദേഹത്തിന് നേരെ എന്റെ കഥാപാത്രം തുപ്പുന്ന ഒരു സീൻ ഉണ്ട്. അത് എടുക്കുമ്പോൾ തുപ്പൽ ഒന്നും വന്നിട്ടില്ല. ആരെങ്കിലും മമ്മൂക്കയെ നോക്കി കാർക്കിച്ച് തുപ്പുമോ. ഞാൻ അത് പറഞ്ഞപ്പോൾ അതൊന്നും നോക്കാതെ എന്റെ കഥാപാത്രത്തിൽ നിന്ന് ചെയ്യാൻ പറഞ്ഞു, ചെയ്യാൻ നോക്കും, പക്ഷെ പറ്റില്ലായിരുന്നു,' ശ്വേത മേനോൻ പറഞ്ഞു. മമ്മൂട്ടി തമാശക്കാരനാണെന്നും ശ്വേത മേനോൻ പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X