അച്ഛൻ പോയിട്ട് നാല് വർഷമായി, സെൻസിറ്റീവായ ടോപ്പിക്കാണത്, എന്റെ എല്ലാമായിരുന്നു; കരഞ്ഞ് കൊണ്ട് ശ്വേത മേനോൻ
അച്ഛന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ശ്വേത മേനോൻ കരഞ്ഞു. അച്ഛനെന്നത് തനിക്ക് ഇമോഷണലാണെന്ന് നടി അഭിമുഖത്തിനിടെ വ്യക്തമാക്കി.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. മോഡലിംഗിൽ തിളങ്ങിയ ശേഷം സിനിമാ രംഗത്ത് സജീവമായ ശ്വേത മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. അന്നും ഇന്നും പേരിലെ ശ്വേതയെ ഹോട്ട് ഐക്കൺ ആയാണ് ആരാധകർ കാണുന്നത്. രതിനിർവേദം, കളിമണ്ണ്, പാലേരി മാണിക്യം, ഒഴിമുറി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാൻ ശ്വേത മേനോന് കഴിഞ്ഞു.
സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമായി ശ്വേതയെ കാണുന്നില്ല. പള്ളിമണിയാണ് ശ്വേതയുടെ പുതിയ സിനിമ. നാളുകൾക്ക് ശേഷമാണ് ശ്വേതയെ ഒരു സിനിമയിൽ കാണുന്നത്. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ശ്വേത പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'ഞാൻ സ്ട്രിക്റ്റായ അമ്മയാണ്. ശ്രീ അത്ര സ്ട്രിക്റ്റല്ല. ഒരു പ്രായം വരെയാണ് സ്ട്രിക്റ്റ്നെസ്. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല ഫ്രണ്ട്സുമാണ്. പത്ത് വയസ്സാണെങ്കിലും ഒരു വ്യക്തിയെന്ന നിലയിലാണ് അവളോട് സംസാരിക്കുന്നത്. അമ്മയായ ശേഷമാണ് പൂർണത വന്നതെന്ന് കരുതുന്നു'

'നമ്മുടേതായ എക്സ്റ്റെൻഷൻ കാണുമ്പോൾ എല്ലാ പാരന്റ്സിനുമുള്ള ഫീലാണത്. എന്നെപ്പോലെ ഫ്രണ്ട്ലിയല്ല മകൾ. നല്ല റിസേർവ്ഡ് ആണ്. ശ്രീ അൺഫ്രണ്ട്ലിയാണ്. അത് മകൾക്ക് കിട്ടിയിട്ടുണ്ട്. മകൾക്ക് എഴുതാനും വരയ്ക്കാനും പാട്ട് പാടാനും ഇഷ്ടമാണ്. പഠിക്കാൻ മാത്രം ഇഷ്ടമല്ല. പക്ഷെ നന്നായി പഠിക്കുന്ന കുട്ടിയാണ്'
'മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കാൻ താൽപര്യമില്ല. അവൾ അവളുടേതായി സിംപിൾ ലൈഫ് നയിക്കുന്നു. അവൾക്കിനി മുമ്പിലേക്ക് വരണമെന്ന് തോന്നുമ്പോൾ വരട്ടെ. അമ്മ, നടി എന്നീ നിലകളിൽ ജീവിതം ബാലൻസ് ചെയ്യാൻ എളുപ്പമാണ്. കുടുംബത്തിന്റെ സപ്പോർട്ടുണ്ടെങ്കിൽ ഒരു കുഴപ്പവും ഇല്ല. എന്റെ ഭർത്താവിന്റെയും പാരന്റ്സിന്റെയും സ്റ്റാഫുകളുടെയും സപ്പോർട്ടുണ്ട്. എനിക്കേറ്റവും വലിയ സപ്പോർട്ട് മകളാണ്'
'അമ്മ ഗോ ഫോർ ഇറ്റ് എന്ന് മകൾ പറയും. എന്നാലേ അച്ഛനും മോൾക്കും എന്തെങ്കിലും കുസൃതി ചെയ്യണമെങ്കിൽ എന്നെ പുറത്താക്കണം. അവളുടെ പറച്ചിലുണ്ട്, അത് വലരെ ക്യൂട്ടാണ് അമ്മ ലോകത്തിലെ സുന്ദരിയായ സ്ത്രീയാണ്, ഗോ അമ്മ എന്ന് പറയും. ആദ്യമൊക്കെ ഭയങ്കര സീരിയസായി കേൾക്കുമായിരുന്നു. പിന്നെ മനസ്സിലായി ഇത് അച്ഛന്റെയും മോളുടെയും ഗെയിം ആണെന്ന്'

'അച്ഛൻ നാരായണൻകുട്ടി മേനോനെക്കുറിച്ചും ശ്വേത സംസാരിച്ചു. അച്ഛന്റെ ഫോട്ടോ കാണിച്ചപ്പോൾ നടി കരയുകയും ചെയ്തു. അച്ഛന്റെയെല്ലാം എനിക്ക് വളരെ ഇമോഷണലാണ്. അച്ഛനെന്നത് സെൻസിറ്റീവായ ടോപ്പിക്കാണ്. ഞാൻ അച്ഛൻ മോളാണ്. അച്ഛൻ പോയിട്ട് നാല് വർഷമായി'
'വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഒറ്റക്കുട്ടിയാണ്. അച്ഛനായിരുന്നു എന്റെ സുഹൃത്തും ഫിലോസഫറും ഗൈഡുമെല്ലാം. എനിക്ക് തോന്നുന്നു എല്ലാ പെൺകുട്ടികൾക്കും റിലേറ്റ് ചെയ്യാവുന്ന ഇമോഷനാണ്'
'അച്ഛൻ വളരെ സ്ട്രിക്റ്റായിരുന്നു. ചെറുപ്പത്തിൽ നല്ല അടിയും കിട്ടിയിട്ടുണ്ട്. അച്ഛൻ പേരിനൊപ്പം മേനോനെന്ന് വെക്കാറില്ല. അമ്മ വെക്കും. ഞാനന്ന് എപ്പോഴും ആലോചിക്കും അമ്മയുടെ രണ്ടാം കല്യാണമാണെന്ന്. അടിക്കുമ്പോൾ അമ്മയോട് പറയും അമ്മ ഡിവോഴ്സ് ചെയ്യൂ ഇയാളെ വിട്ടോളൂയെന്ന്'
'കുട്ടികളുടെ മനസ്സിന്റെ ഇംപാക്ടാണത്. അമ്മ അച്ഛനോട് പറയും നിങ്ങളല്ല അവളുടെ അച്ഛനെന്ന്, എയർഫോഴ്സിംഗ് വീട്ടിൽ കൊണ്ട് വരല്ലേയെന്ന്. വളരെ സ്ട്രിക്റ്റായിരുന്നു,' ശ്വേത മേനോൻ പറഞ്ഞു. നിത്യാ ദാസ് കൈലാഷ് എന്നിവരാണ് പള്ളിമണിയിലെ മറ്റ് പ്രധാന താരങ്ങൾ. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണിത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ശ്വേത സിനിമയിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications