എനിക്ക് പറ്റിയ തെറ്റാണ്, എനിക്കൊരു പിക്നിക് പോലെയായിരുന്നു; ആമിർ ഒരുപാട് സഹായിച്ചു; ശ്വേതയുടെ വാക്കുകൾ
സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ശ്വേത മേനോനുണ്ട്. ജനപ്രീതിയും പുരസ്കാരങ്ങളും ലഭിച്ച ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാൻ ശ്വേത മേനോന് ലഭിച്ചു. പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, ഇത്രമാത്രം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. വിവാദങ്ങളും ഗോസിപ്പുകളുമെല്ലാം ശ്വേതയുടെ കരിയറിലുടനീളം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാൻ ശ്വേതയ്ക്ക് സാധിച്ചു. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലാണ് ശ്വേത ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് മുംബൈയിൽ മോഡലിംഗിൽ ശ്രദ്ധ നൽകിയ ശ്വേത മേനോൻ 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം റണ്ണറപ്പുമായി. ചില ബോളിവുഡ് സിനിമകളിൽ ശ്വേത മേനോൻ അഭിനയിച്ചിട്ടുണ്ട്. അശോക, മഖ്ബൂൽ, കോർപറേറ്റ് തുടങ്ങിയ ബോളിവുഡ് സിനിമകളിൽ ശ്വേത അഭിനയിച്ചു. ആമിർ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും ബോളിവുഡിലെ ശ്വേതയുടെ കരിയറിന് അധിക കാലം ആയുസുണ്ടായില്ല. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ശ്വേത മേനോൻ തുറന്ന് സംസാരിച്ചിട്ടുണ്ട്.

ബോളിവുഡിൽ വളരാത്തതിന് കാരണം തന്റെ പിഴവുകളാണെന്ന് ശ്വേത മേനോൻ തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ കൈരളി ടിവിയിലാണ് നടി ഇതേക്കുറിച്ച് വിശദീകരിച്ചത്. ഞാൻ പ്രൊഫഷണൽ ആയിരുന്നില്ല. 2007 തൊട്ടാണ് ഞാൻ കുറച്ച് കൂടെ സീരിയസ് ആയത്. അതിന് മുമ്പേ എന്റെ കരിയറിൽ നടന്നതെല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു. ബോളിവുഡിൽ എനിക്ക് നല്ല ബ്രേക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ എനിക്കത് കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു.
ആദ്യ സിനിമയിൽ ആമിറിന്റെെയും അജയ് ദേവ്ഗണിന്റെയും കൂടെയൊരു പാട്ടാണ്. ആമിറും അജയും നല്ല വ്യക്തികളാണ്. ബോളിവുഡിലെത്തിയതിന്റെ പ്രൊഫഷണൽ ആറ്റിറ്റ്യൂഡ് ഉണ്ടായിരുന്നില്ല. ബോളിവുഡ് കുറേക്കൂടി ലാർജർ ദാൻ ലൈഫ് ആണ്. എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ആമിർ എനിക്ക് ഒന്ന് രണ്ട് പടം ഓഫർ ചെയ്തു. ഷാരൂഖിനൊപ്പമുള്ള സിനിമ കൺഫോം ആയി, ഒപ്പ് വെച്ചു, പക്ഷെ ഞാൻ പോയില്ല. ആമിർ ഇന്നും പറയും.

ആമിർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കരിയറിനെ സീരിയസായി കാണാത്തതിൽ ഇവരെല്ലാം എന്നെ കളിയാക്കാറുണ്ട്. ബോളിവുഡിൽ നല്ല തുടക്കം കുറിച്ചു. പക്ഷെ അത് ഞാൻ ഗൗരവമായി എടുത്തില്ലെന്നത് ശരിയാണ്. പക്ഷെ അതിൽ പശ്ചാത്താപമില്ല. താൻ സന്തോഷവതിയാണ്. അതേസമയം ഇന്നാണ് ബോളിവുഡിൽ തുടക്കം കുറിച്ചതെങ്കിൽ കുറേക്കൂടി ശ്രദ്ധിച്ചേനെയെന്നും ശ്വേത മേനോൻ വ്യക്തമാക്കി.
2006 ൽ തന്ത്ര എന്ന സിനിമയിലൂടെയാണ് ശ്വേത മേനോൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ ശ്വേതയ്ക്ക് മലയാളത്തിൽ നിന്ന് ലഭിച്ചു. രണ്ടാം വരവിലാണ് ശ്വേതയ്ക്ക് മലയാളത്തിൽ സ്വീകാര്യത ലഭിച്ചത്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ശ്വേതയ്ക്ക് കഴിഞ്ഞു.
ടെലിവിഷൻ ഷോകളിലും ശ്വേത സാന്നിധ്യം അറിയിച്ചു. കുടുംബത്തോടൊപ്പം മുംബൈയിലാണ് ശ്വേത താമസിക്കുന്നത്. പഴയത് പോലെ സജീനമായി ശ്വേതയെ ഇന്ന് സിനിമകളിൽ കാണാറില്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്വേത തുറന്ന് പറയുകയുമുണ്ടായി.


Click it and Unblock the Notifications