നീ തന്നെയാണ് എന്റെ ചീരുവെന്ന് രഞ്ജിത്തേട്ടൻ, ആ സീനുകൾ ചെയ്യാൻ മമ്മൂക്ക തയ്യാറായി; ശ്വേതയുടെ വാക്കുകൾ

സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം വലിയ വിവാദമായിരിക്കുകയാണ്. രഞ്ജിത്തിനെതിരെ വ്യാപക വിമർശനം വന്നിട്ടുണ്ട്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്രയുടെ ആരോപണം. ആരോപണം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ട്. പാലേരി മാണിക്യത്തിലെ ചീരു എന്ന കഥാപാത്രത്തിന് നടി അനുയോജ്യയല്ലായിരുന്നെന്നും അത് കൊണ്ടാണ് നടിയെ സിനിമയിൽ അഭിനയിപ്പിക്കാതിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

നടി ശ്വേത മേനോനാണ് ചിത്രത്തിൽ ചീരു എന്ന കഥാപാത്രം ചെയ്തത്. പാലേരി മാണിക്യത്തിൽ അഭിനയിച്ചതിനെക്കുറിച്ച് അടുത്തിടെ ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സിനിമ ചെയ്യാൻ ആദ്യം തനിക്ക് താൽപര്യമില്ലായിരുന്നെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ശ്വേത പാലേരി മാണിക്യത്തെക്കുറിച്ച് സംസാരിച്ചത്.

Shwetha Menon

റോക്ക് ആന്റ് റോൾ ചെയ്ത് ഞാൻ ബോംബെയിലേക്ക് പോയി. ഒരു ദിവസം രഞ്ജിത്തേട്ടൻ വിളിച്ചു. നല്ലൊരു റോളുണ്ട്. ചീരു എന്ന കഥാപാത്രം. ചെറുപ്പക്കാരിയിൽ നിന്നും പ്രായമാകുന്ന റോളാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണ‌ടച്ചപ്പോൾ എനിക്ക് നിന്റെ മുഖമാണ് വന്നതെന്ന് പറഞ്ഞു. ഒരു കാരണവശാലും ചെയ്യില്ലെന്ന് ഞാൻ. കാരണം ഞാനന്നും ബോളിവു‍ഡ് സ്റ്റെെലിലാണ്. നടിയാകണമെന്നായിരുന്നില്ല. എൻജോയ് ചെയ്യുകയായിരുന്നു. ​ഗ്ലാമർ വേഷം ചെയ്യുന്ന ആളായിരുന്നു. സ്ക്രിപ്റ്റ് എഴുതട്ടെ, ഒരു മാസം കഴിഞ്ഞ് വിളിക്കാമെന്ന് രഞ്ജിത്തേട്ടൻ പറ‍ഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചു.

ചൂരൂ, നീ തന്നെയാണ് എന്റെ ചീരു എന്ന് പറഞ്ഞു. അതിന് ശേഷം ഞാൻ നോ പറഞ്ഞില്ല. ഒരു എഴുത്തുകാരന്റെ കൺവിക്ഷനാണ്. രഞ്ജിത്തേട്ടനോട് ഒരു കാര്യം പറഞ്ഞു. നിങ്ങൾ ദേഷ്യപ്പെടുമെന്ന് കേട്ടിട്ടുണ്ട്, ദേഷ്യപ്പെടില്ലല്ലോ, എന്റെ രീതിയിൽ ഞാൻ ചെയ്തോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. രഞ്ജിത്ത് തന്നെ അറിഞ്ഞോ അറിയാതെയോ ചീരുവാക്കി മാറ്റിയതാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

Shwetha Menon  Ranjith

‌പാലേരി മാണിക്യത്തിലെ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ മമ്മൂട്ടി തയ്യാറായെന്നും ശ്വേത മേനോൻ വ്യക്തമാക്കി. എന്റെ പുറം ഭാഗം കാണുന്ന സീനുണ്ട്. ചീരു മൂപ്പരെ കാണാൻ പോകുന്ന സീനും. ഞാൻ നേരത്തെ റിയാക്ഷൻ സീനുകൾ എടുത്തിട്ടുണ്ട്. മമ്മൂക്ക വന്നപ്പോൾ ഞാൻ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കാൽ കൊണ്ട് ബ്ലൗസിന്റെ കാെളുത്ത് പൊട്ടിക്കുന്ന സീനുണ്ട്. അത് അദ്ദേഹം തന്നെ ചെയ്തതാണെന്നും ശ്വേത മേനോൻ പറഞ്ഞു.

ചീരുവിന്റെ ഭർത്താവ് വാതിൽ ചവിട്ടി തുറക്കുമ്പോൾ മമ്മൂക്കയും ഞാനും കെട്ടിപ്പിടിക്കുന്ന സീനുണ്ട്. വാതിലടച്ചപ്പോൾ മമ്മൂക്കയോട് അങ്ങോട്ട് ചോദിച്ചതാണ് ഞാൻ. ഓക്കെയെന്ന് അദ്ദേഹം. അതെങ്ങനെ പറ്റിയെന്ന് രഞ്ജിത്തേട്ടൻ ചോദിച്ചു. അദ്ദേഹത്തോട് ചോദിച്ചെന്ന് ഞാൻ പറഞ്ഞു. മിടുക്കിയെന്ന് രഞ്ജിത്ത് മറുപടി നൽകിയെന്നും ശ്വേത മേനോൻ ഓർത്തു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X