ബ്ലെസിയേട്ടൻ ആദ്യം സംസാരിക്കുന്നത് ശ്രീയോടാണ്; അനുവാദത്തിനാണെന്ന് തോന്നുന്നു; പ്രസവ രം​ഗത്തെക്കുറിച്ച് ശ്വേത

2013 ലിറങ്ങിയ കളിമണ്ണ് എന്ന സിനിമയിൽ പ്രസവ രം​ഗം ചിത്രീകരിച്ചെന്ന് പറഞ്ഞ് ശ്വേതയ്ക്കെതിരെ വ്യാപക വിമർശനം വന്നിരുന്നു. ഇതേപറ്റിയാണ് നടി സംസാരിച്ചത്.

മലയാള സിനിമയിൽ എപ്പോഴും ചർച്ചാ വിഷയമാവുന്ന നടിയാണ് ശ്വേത മേനോൻ. നിരവധി വിവാദങ്ങളിലും കരിയറിൽ ശ്വേത അകപ്പെട്ടിട്ടുണ്ട്. കാമസൂത്രയുടെ പരസ്യം, കളിമണ്ണ് എന്ന സിനിമയിൽ പ്രസവം ചിത്രീകരിച്ചെന്ന് പറഞ്ഞുണ്ടായ വിവാദം തുടങ്ങി നിരവധി കാര്യങ്ങൾ ശ്വേതയെ വിവാദത്തിലാക്കി. എന്നാൽ ഇതൊന്നും ഒരിക്കലും നടിയെ ബാധിച്ചിരുന്നില്ല.

വിവാദങ്ങളെ ചിരിച്ച് തള്ളുകയാണ് ശ്വേത ചെയ്യാറ്. 2013 ലിറങ്ങിയ സിനിമയായിരുന്നു കളിമണ്ണ്. സിനിമയെച്ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. മൈൽ സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'പ്ര​ഗ്നൻസിയും സിനിമയും തമ്മിൽ ഒരു റിലേഷനുമില്ല. അതൊക്കെ മീഡിയ ഉണ്ടാക്കിയ സ്റ്റോറികളാണ്. ഇങ്ങനെയൊരു ആശയമുണ്ടെന്ന് ബ്ലെസിയേട്ടൻ എന്നോട് പറഞ്ഞു. പ്രെ​ഗ്നന്റായ സമയത്തും വർക്ക് ചെയ്യണം, നല്ല സിനിമകൾ കിട്ടണം എന്നൊക്കെയാണെന്റെ ആ​ഗ്രഹമെന്ന് ഞാൻ പറഞ്ഞിരുന്നു'

'പ്രെ​ഗ്നന്റായ സമയത്ത് ഞാൻ ബ്ലെസിയേട്ടനെ വിളിച്ചു. ഞാൻ പ്രെ​ഗ്നന്റാണ് കൺഫോമാണെന്ന് പറ‍ഞ്ഞു. അയ്യോ ഇനിയെനിക്ക് സ്റ്റോറിയെഴുതണമല്ലോയെന്ന് ബ്ലെസിയേട്ടൻ. ആദ്യം ശ്രീയെയയാണ് ബ്ലെസിയേട്ടൻ മീറ്റ് ചെയ്തത്. മാൻ ടു മാൻ സംസാരങ്ങൾ നടന്നു'

Shwetha Menon

'അവർ രണ്ട് പേരും തിരിച്ച് വന്നു. നമ്മൾ ഒരു സിനിമ ചെയ്യുന്നെന്ന് ബ്ലെസിയേട്ടൻ പറഞ്ഞു. പെർമിഷനെടുക്കലും മറ്റുമാണ് ശ്രീയോട് സംസാരിച്ചതെന്ന് തോന്നുന്നു. പിന്നെ എല്ലാം പെട്ടെന്നായി. ബ്ലെസിയേട്ടനോട് പറയുമ്പോൾ തന്നെ എനിക്ക് ഒരു മാസമായി'

'കരിയറിൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, സീരിയസ്നെസ് വരുന്നത് പരദേശി സിനിമ വന്നപ്പോഴാണ്. അതുവരെ അൾട്രാ ​ഗ്ലാമറസ്, സെക്സി, ഹോട്ട് എന്ന് അറിയപ്പെടുന്ന പെൺകുട്ടിയോട് ആമിന എന്ന കഥാപാത്രം ചെയ്യാൻ പറയുന്നു. മോഹൻലാലിന്റെ കൂടെ. എനിക്ക് ചെയ്യാൻ പറ്റില്ല, അങ്ങനെയുള്ള റോളുകളൊന്നും ചെയ്തിട്ടില്ലെന്ന്'

'പത്മപ്രിയയുടെ റോൾ ഞാൻ ചെയ്യാം, ഈ റോൾ പത്മപ്രിയക്ക് കൊടുക്കൂയെന്ന് പറഞ്ഞു. ഇല്ല ഇത് തന്നെ ചെയ്യണമെന്ന് പറഞ്ഞു. അവിടം മുതലാണ് സ്പാർക്ക് വന്നത്. അന്നത്തെ ഞാനായിരുന്നെങ്കിൽ ഇന്നെനിക്ക് ഇൻസ്റ്റ​ഗ്രാമിൽ കുറേ മില്യൺസ് ഫോളോവേഴ്സുണ്ടാവും. എന്നെ സെക്സി, ഹോട്ടെന്ന് വിളിക്കുന്നതിൽ എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കിഷ്ടമാണ്. ഇമോഷണലി എടുത്ത് ചാടി ചില കാര്യങ്ങൾ ചെയ്യാറുണ്ട്. അത് കഴിഞ്ഞാണ് മനസ്സിലാവുക'

'പക്ഷെ എനിക്ക് റി​ഗ്രറ്റില്ല. പിന്നിൽ നോക്കി റി​ഗ്രെറ്റ് ചെയ്യുന്ന ആളല്ല. എന്റെ എല്ലാ തെറ്റുകളും ശരികളുമാലാണ് ഞാനിന്ന് ഇവിടെ ഇരിക്കുന്നത്. മിസ്റ്റേക്ക് ചെയ്യുന്നില്ലെങ്കിൽ ഞാനൊന്നും പഠിക്കുന്നില്ല'

Shwetha Menon

'വിവാ​ദങ്ങൾ കുഴപ്പമില്ല. ഞാൻ കമന്റുകളെല്ലാം വായിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്തൊക്കെയാണ് ആളുകൾ എഴുതുന്നത്. എനിക്കതൊക്കെ ഹരമാണ്. കാരണം എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. കാരണം എന്റെ അച്ഛനങ്ങനെയായിരുന്നു, ശ്രീയും ഇങ്ങനെയാണ്. എന്റെ കസിൻസൊന്നും മൈൻഡേ ചെയ്യില്ല. കാരണം എല്ലാവർക്കും അറിയാം ഞാൻ ആരാണെന്ന്. കമന്റുകൾ നെ​ഗറ്റീവായി എഴുതുന്നുണ്ടെങ്കിലും അത്രയും സമയമടുത്ത് എഴുതുന്നുണ്ടല്ലോ'
‌‌
'രതിനിർവേദം ചെയ്യുമ്പോൾ ആളുകളെങ്ങനെ എടുക്കുമെന്ന ടെൻഷനില്ലായിരുന്നു. സിനിമയുടെ ഒറിജിനൽ കണ്ടിരുന്നില്ല. ഒറിജനൽ കാണേണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. രതിചേച്ചിയുടെ പാർട്ട് 2 വേണമെങ്കിൽ ചെയ്യാം, ഞാൻ റെഡിയാണ്,' ശ്വേത മേനോൻ പറഞ്ഞു. പള്ളിമണിയാണ് ശ്വേതയുടെ പുതിയ സിനിമ. ചിത്രത്തിൽ നിത്യ ദാസ്, കൈലാഷ് എന്നിവരും അഭിനയിക്കുന്നു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X