ഐശ്വര്യ എന്റെ റൂം മേറ്റായിരുന്നു, പക്ഷെ ക്ലോസ്ഡ് ആയ വ്യക്തി; സുസ്മിതയിൽ ഇഷ്ടപ്പെട്ട കാര്യം; ശ്വേത മേനോൻ

മലയാള സിനിമാ ലോകത്ത് എന്നും വ്യത്യസ്തത പുലർത്തിയ നടിയാണ് ശ്വേത മേനോൻ. മലയാളത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതിന് മുമ്പ് മുംബൈ ഫാഷൻ ലോകത്തും സിനിമാ ലോകത്തും സാന്നിധ്യമറിയിച്ച ഒരു കാലഘട്ടം ശ്വേതയ്ക്കുണ്ടായിരുന്നു. 1994 ലെ മിസ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ് ശ്വേത. ഐശ്വര്യ റായും സുസ്മിത സെന്നിനൊപ്പമാണ് ശ്വേത അന്ന് മത്സരിച്ചത്. അന്ന് ഐശ്വര്യയുടെ റൂം മേറ്റായിരുന്നു ശ്വേത മേനോൻ. അക്കാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് ശ്വേത മേനോനിപ്പോൾ.

അവിചാരിതമായാണ് താൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതെന്ന് ശ്വേത പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. അച്ഛൻ റിട്ടയർ ചെയ്ത് കേരളത്തിൽ വന്നു. എനിക്ക് മലയാളം തീരെ വഴങ്ങുന്നില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടാം എന്നായിരുന്നു എനിക്ക്. കോഴിക്കോട് പാർലറിൽ പോയപ്പോൾ ഫെമിന മാ​ഗസിൻ കണ്ടു. മിസ് ഇന്ത്യയുടെ ഫോം അതിലുണ്ട്.

Shwetha Menon

എന്റെ ഫ്രണ്ട് ഫിൽ ചെയ്ത് അയച്ചു. അങ്ങനെയാണ് മിസ് ഇന്ത്യ മത്സരത്തിനെത്തിയതെന്ന് ശ്വേത മേനോൻ‌ വ്യക്തമാക്കി. ഞാൻ ഐശ്വര്യയുടെ റൂം മേറ്റായിരുന്നു. സുസ്മിതക എന്റെ അടുത്തുള്ള റൂമിലായിരുന്നു. ഐശ്വര്യയെക്കുറിച്ചാണ് ഞാൻ കൂടുതൽ അറിഞ്ഞത്. പക്ഷെ സുസ്മിത അന്നും ഇന്നും എന്നും ഇങ്ങനെയാണ്. എപ്പോഴും ഒരു ഊഷ്മളതയുണ്ട്. അന്നും ഇന്നും കുറേക്കൂടി പക്വതയുള്ളയാളാണ്. അവരുടെ പ്രായത്തേക്കാളും.

സുസ്മിതയെ എവിടെ വെച്ചെങ്കിലും കണ്ടാൽ സംസാരിക്കും. എന്നാൽ ഐശ്വര്യ അങ്ങനെയല്ല,. ക്ലോസ്ഡ് ആയ വ്യക്തിയാണെന്ന് ശ്വേത പറയുന്നു. സൗന്ദര്യ മത്സര വേദിയിൽ വിജയിക്കാൻ ഐശ്വര്യക്ക് ഒന്ന് രണ്ട് വർഷത്തെ ട്രെയ്നിം​ഗ് ലഭിച്ചിരുന്നെന്ന് ശ്വേത പറയുന്നു. ഞാൻ നടക്കാവിൽ നിന്നും പോയതാണ്. തനിക്കാെരു ട്രെയ്നിം​ഗും ലഭിച്ചിട്ടില്ല. ഞാൻ സന്തോഷവതിയാണ്. ഞാൻ ഇന്നും അത് മറക്കില്ല. തന്റെ തുടക്കമാണതെന്നും ശ്വേത പറയുന്നു.

Shwetha Menon

നാട്ടിലെ ഉമ്മമാരുടെ നിക്കാഹിന്റെ ഡ്രസാണ് ഷോയിൽ ഇന്ത്യൻ ഡ്രസ് റൗണ്ടിലിട്ടത്. ഏതോ ഷോപ്പിൽ നിന്നും രണ്ട് മൂന്ന് സ്വിം സ്യൂട്ട് തന്നു. മൂവായിരം രൂപയാണ് എനിക്ക് ചെലവായത്. ഐശ്വര്യ റായ്ക്ക് 30 ലക്ഷത്തിന്റെ വസ്ത്രങ്ങൾ ഉണ്ടായിരുന്നെന്നും ശ്വേത പറയുന്നു. അതേസമയം 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയത് സുസ്മിത സെന്നാണ്.

ഐശ്വര്യക്ക് രണ്ടാം സ്ഥാനമായിരുന്നു. മോഡലിം​ഗിന് പുറമെ ബോളിവുഡ് സിനിമകളിലും ശ്വേത അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ കരിയർ കെട്ടിപ്പടുക്കാമായിരുന്നെങ്കിലും താൻ അന്നത് ​ഗൗരവത്തിലെടുത്തില്ലെന്നും ശ്വേത പറയുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം രണ്ടായിരത്തിന്റെ പകുതിയോടെയാണ് ശ്വേത മലയാള സിനിമകളിലേക്ക് വീണ്ടും ശ്രദ്ധ നൽകിയത്. മികച്ച കഥാപാത്രങ്ങൾ ശ്വേതയെ തേടി വന്നു.

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ ശ്വേതയ്ക്ക് ലഭിച്ചു. ഇന്നും സിനിമാ രം​ഗത്ത് ശ്വേത സജീവമാണ്. മുംബൈയിലാണ് കുടുംബത്തോടൊപ്പം ശ്വേത താമസിക്കുന്നത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്രദ്ധ നൽകുന്നു. ശ്രീവത്സൻ മേനോൻ എന്നാണ് ഭർത്താവിന്റെ പേര്.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X